Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bank Account

എ​ഇ​പി​എ​സ് ത​ട്ടി​പ്പു​ക​ള്‍​ വർധിക്കുന്നു

പ​​​ര​​​വൂ​​​ര്‍: ഡെ​​​ബി​​​റ്റ് കാ​​​ര്‍​ഡോ ഒ​​​ടി​​​പി സ​​​ന്ദേ​​​ശ​​​ങ്ങ​​​ളോ ഇ​​​ല്ലാ​​​തെ ത​​​ന്നെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ല്‍ നി​​​ന്ന് പ​​​ണം ക​​​വ​​​രു​​​ന്ന എ​​​ഇ​​​പി​​​എ​​​സ് ത​​​ട്ടി​​​പ്പു​​​ക​​​ള്‍ വ​​​ര്‍​ധി​​​ക്കു​​​ന്ന​​​താ​​​യി സൈ​​​ബ​​​ര്‍ സു​​​ര​​​ക്ഷാ വി​​​ദ​​​ഗ്ധ​​​രു​​​ടെ മു​​​ന്ന​​​റി​​​യി​​​പ്പ്. ആ​​​ധാ​​​ര്‍ ന​​​മ്പ​​​റും ബ​​​യോ​​​മെ​​​ട്രി​​​ക് വി​​​വ​​​ര​​​ങ്ങ​​​ളും (വി​​​ര​​​ല​​​ട​​​യാ​​​ളം, മു​​​ഖം) ഉ​​​പ​​​യോ​​​ഗി​​​ച്ച് പ​​​ണം പി​​​ന്‍​വ​​​ലി​​​ക്കാ​​​വു​​​ന്ന സം​​​വി​​​ധാ​​​ന​​​ത്തെ​​​യാ​​​ണ് സൈ​​​ബ​​​ര്‍ ക്രി​​​മി​​​ന​​​ലു​​​ക​​​ള്‍ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യു​​​ന്ന​​​ത്.

► ത​​​ട്ടി​​​പ്പ് രീ​​​തി

നാ​​​ഷ​​​ണ​​​ല്‍ പേ​​​യ്മെ​​​ന്‍റ്സ് കോ​​​ര്‍​പറേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത ഈ ​​​സം​​​വി​​​ധാ​​​നം ഗ്രാ​​​മ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ ബാ​​​ങ്കിം​​​ഗ് സേ​​​വ​​​ന​​​ങ്ങ​​​ള്‍ എ​​​ളു​​​പ്പ​​​മാ​​​ക്കാ​​​നാ​​​ണ് ല​​​ക്ഷ്യ​​​മി​​​ട്ട​​​ത്. എ​​​ന്നാ​​​ല്‍, വി​​​വി​​​ധ ഡാ​​​റ്റാ ചോ​​​ര്‍​ച്ച​​​ക​​​ളി​​​ലൂ​​​ടെ​​​യും വ്യാ​​​ജ വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ലൂ​​​ടെ​​​യും ശേ​​​ഖ​​​രി​​​ക്കു​​​ന്ന ആ​​​ധാ​​​ര്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് ത​​​ട്ടി​​​പ്പു​​​കാ​​​ര്‍ വ്യാ​​​ജ ഡി​​​ജി​​​റ്റ​​​ല്‍ ഐ​​​ഡ​​​ന്‍റി​​​റ്റി​​​ക​​​ള്‍ നി​​​ര്‍​മി​​​ക്കു​​​ന്നു. കൃ​​​ത്രി​​​മ​​​ബു​​​ദ്ധി, ഡീ​​​പ് ഫേ​​​ക്ക് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ള്‍ എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ച് ബ​​​യോ​​​മെ​​​ട്രി​​​ക് വി​​​വ​​​ര​​​ങ്ങ​​​ള്‍ ക്ലോ​​​ണ്‍ ചെ​​​യ്താ​​​ണ് ഇ​​​ര​​​ക​​​ളു​​​ടെ അ​​​റി​​​വി​​​ല്ലാ​​​തെ അ​​​ക്കൗ​​​ണ്ടു​​​ക​​​ള്‍ ചോ​​​ര്‍​ത്തു​​​ന്ന​​​ത്. ഇ​​​തി​​​നാ​​​യി ബാ​​​ങ്ക് കാ​​​ര്‍​ഡു​​​ക​​​ളോ മൊ​​​ബൈ​​​ലി​​​ലേ​​​ക്ക് വ​​​രു​​​ന്ന ഒ​​​ടി​​​പി ന​​​മ്പ​​​റു​​​ക​​​ളോ ഇ​​​വ​​​ര്‍​ക്ക് ആ​​​വ​​​ശ്യ​​​മി​​​ല്ല എ​​​ന്ന​​​താ​​​ണ് ഈ ​​​ത​​​ട്ടി​​​പ്പി​​​ന്‍റെ ഏ​​​റ്റ​​​വും വ​​​ലി​​​യ അ​​​പ​​​ക​​​ടം.

► ഐ​​​ഡ​​​ന്‍റി​​​റ്റി ക്ലോ​​​ണിം​​​ഗ്

കൃ​​​ത്രി​​​മ​​​ബു​​​ദ്ധി ഉ​​​പ​​​യോ​​​ഗി​​​ച്ച് ന​​​ട​​​ത്തു​​​ന്ന ഐ​​​ഡ​​​ന്‍റി​​​റ്റി ക്ലോ​​​ണിം​​​ഗ് സാ​​​മ്പ​​​ത്തി​​​ക കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി​​​യാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ഫ്യൂ​​​ച്ച​​​ര്‍ ക്രൈം ​​​റി​​​സ​​​ര്‍​ച്ച് ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. ഒ​​​രി​​​ക്ക​​​ല്‍ വി​​​ര​​​ല​​​ട​​​യാ​​​ളം പോ​​​ലു​​​ള്ള ബ​​​യോ​​​മെ​​​ട്രി​​​ക് വി​​​വ​​​ര​​​ങ്ങ​​​ള്‍ ചോ​​​ര്‍​ന്നാ​​​ല്‍ അ​​​ത് തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കു​​​ക അ​​​സാ​​​ധ്യ​​​മാ​​​ണെ​​​ന്നും, അ​​​തി​​​നാ​​​ല്‍ അ​​​തീ​​​വ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും മു​​​ന്‍ ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നും സൈ​​​ബ​​​ര്‍ വി​​​ദ​​​ഗ്ധ​​​നു​​​മാ​​​യ പ്ര​​​ഫ. ത്രി​​​വേ​​​ണി സിം​​​ഗ് മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്‍​കു​​​ന്നു.

► പ്ര​​​തി​​​രോ​​​ധ മാ​​​ര്‍​ഗ​​​ങ്ങ​​​ള്‍

  • ബ​​​യോ​​​മെ​​​ട്രി​​​ക്‌​​​സ് ലോ​​​ക്ക് ചെ​​​യ്യു​​​ക.
  • ആ​​​ധാ​​​ര്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യു​​​ന്ന​​​ത് ത​​​ട​​​യാ​​​ന്‍ യു​​​ഐ​​​ഡി​​​എ​​​ഐ വെ​​​ബ്സൈ​​​റ്റ് വ​​​ഴി​​​യോ എം-​​​ആ​​​ധാ​​​ര്‍ ആ​​​പ്പ് വ​​​ഴി​​​യോ ബ​​​യോ​​​മെ​​​ട്രി​​​ക്‌​​​സ് ലോ​​​ക്ക് ചെ​​​യ്യു​​​ക. ആ​​​വ​​​ശ്യ​​​മു​​​ള്ള​​​പ്പോ​​​ള്‍ മാ​​​ത്രം ഇ​​​ത് അ​​​ണ്‍​ലോ​​​ക്ക് ചെ​​​യ്യു​​​ക.
  • രേ​​​ഖ​​​ക​​​ള്‍ കൈ​​​മാ​​​റു​​​മ്പോ​​​ള്‍ ശ്ര​​​ദ്ധി​​​ക്കു​​​ക.
  • അ​​​നാ​​​വ​​​ശ്യ​​​മാ​​​യി ആ​​​ധാ​​​ര്‍ രേ​​​ഖ​​​ക​​​ളു​​​ടെ ഫോ​​​ട്ടോ ​​​കോ​​​പ്പി​​​ക​​​ള്‍ ന​​​ല്‍​കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കു​​​ക.
  • അം​​​ഗീ​​​കൃ​​​ത ഏ​​​ജ​​​ന്‍റു​​​മാ​​​രെ മാ​​​ത്രം സ​​​മീ​​​പി​​​ക്കു​​​ക.
  • സി​​​എ​​​സ് സി​​​ക​​​ളി​​​ലോ ബാ​​​ങ്ക് മി​​​ത്ര​​​ങ്ങ​​​ളി​​​ലോ പോ​​​കു​​​മ്പോ​​​ള്‍ ഔ​​​ദ്യോ​​​ഗി​​​ക സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ മാ​​​ത്ര​​​മാ​​​ണെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ക.

► അ​​​ല​​​ര്‍​ട്ടു​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്കു​​​ക

ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ല്‍നി​​​ന്നു​​​ള്ള എ​​​സ്എം​​​എ​​​സ് അ​​​ല​​​ര്‍​ട്ടു​​​ക​​​ള്‍ എ​​​പ്പോ​​​ഴും ശ്ര​​​ദ്ധി​​​ക്കു​​​ക​​​യും അ​​​സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യ ഇ​​​പാ​​​ടു​​​ക​​​ള്‍ ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ട്ടാ​​​ല്‍ ഉ​​​ട​​​ന്‍ ത​​​ന്നെ ബാ​​​ങ്കി​​​നെ വി​​​വ​​​രം അ​​​റി​​​യി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ക.

സാ​​​മ്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പി​​​നി​​​ര​​​യാ​​​യാ​​​ല്‍ ഉ​​​ട​​​ന്‍ ത​​​ന്നെ 1930 എ​​​ന്ന സൈ​​​ബ​​​ര്‍ ഹെ​​​ല്‍​പ്പ്ലൈ​​​ന്‍ ന​​​മ്പ​​​റി​​​ല്‍ പ​​​രാ​​​തി​​​പ്പെ​​​ട​​​ണ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up