വെള്ളറട: മലയോര മേഖലയില്‍ വാനരപ്പട പിടിമുറുക്കിയതോടെ കര്‍ഷകര്‍ കടുത്ത ദുരിതത്തിലും കടക്കെണിയിലുമെന്ന് ആരോപണം.
ക്രിസ്മസ് വിളവെടുപ്പിന്റെ ഭാഗമായി കൃഷി ചെയ്തിരുന്ന വാഴകൾ പൂർണമായും നശിപ്പിക്കപ്പെട്ടതോടെ കർഷകർ കടുത്ത ദുരിതത്തിലായിരിക്കുകയാണ്. തെങ്ങുകളില്‍ കരിക്ക് പരുവമാകുമ്പോള്‍ അവയിലെ വെള്ളം കുടിക്കുകയും പറിച്ചുദൂരെയെറിയുകയും ചെയ്യുന്നുണ്ട്. ചേമ്പ്, കാച്ചില്, മരച്ചീനി തുടങ്ങിയ വിളകള്‍ പൂര്‍ണമായും കാട്ടുപന്നികള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബാങ്കുകളില്‍നിന്നു വായ്പയെടുത്താണ് കര്‍ഷകര്‍ കൃഷിയിറക്കിയിരിക്കുന്നത്.
കൃഷിനാശമുണ്ടായതോടെ ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ കര്‍ഷകര്‍ വീര്‍പ്പുമുട്ടുകയാണ്. സംഭവം ശ്രദ്ധയില്‍പ്പെട്ട് ഇന്നലെ കരിക്കാമന്‍കോട് ബാങ്ക് പ്രസിഡന്റ് ശേഖരദാസും ഭരണസമിതി അംഗങ്ങളും സംഭവസ്ഥലത്തെത്തി. കൃഷിനാശത്തിന് അടിയന്തര പരിഹാരം കണ്ടെത്തിയ ധനസഹായം ലഭ്യക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് പ്രദേശത്തെ കര്‍ഷകര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.