x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ന​ര​പ്പ​ട കൃ​ഷി ന​ശി​പ്പി​ക്കു​ന്നു; ബാ​ങ്ക് അ​ധി​കൃ​ത​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു

വെബ് ഡെസ്ക്
Published: November 22, 2026 12:54 AM IST | Updated: November 22, 2026 12:54 AM IST

ആ​റാ​ട്ടു​കു​ഴി​യി​ല്‍ വാ​ന​ര​പ്പ​ട ന​ശി​പ്പി​ച്ച കൃ​ഷി​യി​ടം സ​ന്ദ​ർ​ശി​ക്കാ​ൻ ക​രി​ക്കാ​മ​ന്‍​കോ​ട് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ശേ​ഖ​ര​ദാ​സും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും എ​ത്തി​യ​പ്പോ​ൾ.

വെ​ള്ള​റ​ട: മ​ല​യോ​ര മേ​ഖ​ല​യി​ല്‍ വാ​ന​ര​പ്പ​ട പി​ടി​മു​റു​ക്കി​യ​തോ​ടെ ക​ര്‍​ഷ​ക​ര്‍ ക​ടു​ത്ത ദു​രി​ത​ത്തി​ലും ക​ട​ക്കെ​ണി​യി​ലു​മെ​ന്ന് ആ​രോ​പ​ണം.

ക്രി​സ്മ​സ് വി​ള​വെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി കൃ​ഷി ചെ​യ്തി​രു​ന്ന വാ​ഴ​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​പ്പി​ക്ക​പ്പെ​ട്ട​തോ​ടെ ക​ർ​ഷ​ക​ർ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. തെ​ങ്ങു​ക​ളി​ല്‍ ക​രി​ക്ക് പ​രു​വ​മാ​കു​മ്പോ​ള്‍ അ​വ​യി​ലെ വെ​ള്ളം കു​ടി​ക്കു​ക​യും പ​റി​ച്ചു​ദൂ​രെ​യെ​റി​യു​ക​യും ചെ​യ്യു​ന്നു​ണ്ട്. ചേ​മ്പ്, കാ​ച്ചി​ല്‍, മ​ര​ച്ചീ​നി തു​ട​ങ്ങി​യ വി​ള​ക​ള്‍ പൂ​ര്‍​ണ​മാ​യും കാ​ട്ടു​പ​ന്നി​ക​ള്‍ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ബാ​ങ്കു​ക​ളി​ല്‍​നി​ന്നു വാ​യ്പ​യെ​ടു​ത്താ​ണ് ക​ര്‍​ഷ​ക​ര്‍ കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

കൃ​ഷി​നാ​ശ​മു​ണ്ടാ​യ​തോ​ടെ ബാ​ങ്ക് വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​ന്‍ ക​ഴി​യാ​തെ ക​ര്‍​ഷ​ക​ര്‍ വീ​ര്‍​പ്പു​മു​ട്ടു​ക​യാ​ണ്. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട് ഇ​ന്ന​ലെ ക​രി​ക്കാ​മ​ന്‍​കോ​ട് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ശേ​ഖ​ര​ദാ​സും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. കൃ​ഷി​നാ​ശ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം ക​ണ്ടെ​ത്തി​യ ധ​ന​സ​ഹാ​യം ല​ഭ്യ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​ത്തെ ക​ര്‍​ഷ​ക​ര്‍ ഒ​ന്ന​ട​ങ്കം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags : Bank officials Nattuvishesham District News Troop of monkeys destroys crops

Recent News

Corehub Up