Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bar Owners

ര​ഹ​സ്യ റി​പ്പോ​ർ​ട്ട് കൈ​യി​ലു​ണ്ട് ; എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ന്ത്യ​ശാ​സ​ന​വു​മാ​യി മ​ന്ത്രി ലി​ജു

തി​രു​വ​ന​ന്ത​പു​രം: എ​ക്സൈ​സ് വ​കു​പ്പി​ലെ അ​ഴി​മ​തി​ക്കും വീ​ഴ്ച​ക​ൾ​ക്കും എ​തി​രെ ക​ടു​ത്ത നി​ല​പാ​ടു​മാ​യി മ​ന്ത്രി എം.​ലി​ജു. ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ പാ​രി​തോ​ഷി​കം വാ​ങ്ങു​ന്ന​തും ബാ​റു​ട​മ​ക​ളി​ൽ നി​ന്ന് മ​ദ്യം വാ​ങ്ങു​ന്നു​ണ്ടെ​ന്നും വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത് വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന് മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ​ല ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ​യും സം​ബ​ന്ധി​ച്ച ര​ഹ​സ്യ റി​പ്പോ​ർ​ട്ടു​ക​ൾ ത​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​യി​രു​ന്നു മ​ന്ത്രി​യു​ടെ വി​മ​ർ​ശ​നം. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പെ​ട്ടി​ക്ക​ണ​ക്കി​ന് മ​ദ്യം ബാ​റു​ട​മ​ക​ളി​ൽ നി​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ വ​കു​പ്പി​ന്‍റെ വി​ശ്വാ​സ്യ​ത​യെ ചോ​ദ്യം ചെ​യ്യു​ന്ന​താ​ണ്. സ​ർ​ക്കാ​ർ ഇ​ത് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

രാ​വി​ലെ അ​ഞ്ചി​ന് ചി​ല ബാ​റു​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​ത് ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ണു​ന്നി​ല്ലേ​യെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ർ പാ​രി​തോ​ഷി​കം വാ​ങ്ങു​ന്ന​തി​ലാ​ണ് ശ്ര​ദ്ധ ചെ​ലു​ത്തു​ന്ന​തെ​ങ്കി​ൽ അ​ത് ഗൗ​ര​വ​മാ​യ വീ​ഴ്ച​യാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

Latest News

Corehub Up