ഡബ്ലിൻ: അയർലൻഡിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഡബ്ലിൻ ലൂക്കൻ ബാലിയോവനിൽ ബേസിൽ രാജുവാണ് (21) രിച്ചത്. സംസ്കാരം പിന്നീട്.
ബൾഗേറിയയിൽ മെഡിക്കൽ വിദ്യാർഥിയായിരുന്നു. ഇദ്ദേഹം കഴിഞ്ഞദിവസം അവധിക്ക് അയർലൻഡിലെ വീട്ടിൽ എത്തിയതായിരുന്നു.
എറണാകുളം രാമമംഗലം കിഴക്കേ പൊന്നാട്ട് രാജു കുര്യാക്കോസിന്റെയും ലൂസി മാത്യുവിന്റെയും മകനാണ്.
ഡോ. റിൻസി രാജു ഏക സഹോദരിയാണ്.