Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Basilica Status

Kottayam

പ്ര​ഥ​മ പാ​റേ​ല്‍​ ക​പ്പേ​ള കൂ​ദാ​ശ ചെ​യ്ത 120-ാം വ​ര്‍​ഷ​ത്തി​ല്‍ ബ​സി​ലി​ക്കാ പ​ദ​വി

ച​ങ്ങ​നാ​ശേ​രി: പ്ര​ഥ​മ പാ​റേ​ല്‍​ ക​പ്പേ​ള കൂ​ദാ​ശചെ​യ്ത 120-ാം വ​ര്‍​ഷ​ത്തി​ല്‍ ബ​സി​ലി​ക്കാ പ​ദ​വി. 1906 ഡി​സം​ബ​ര്‍ ഏ​ഴി​നാ​യി​രു​ന്നു ആ​ദ്യ​പ​ള്ളി​യു​ടെ കൂ​ദാ​ശ. ജ​പ​മാ​ല​ ചൊ​ല്ലി​യും കീ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​ല​പി​ച്ചും ന​ട​ന്ന പ്ര​ദ​ക്ഷി​ണ​ത്തെ തു​ട​ര്‍​ന്ന് വി​കാ​രി അ​പ്പ​സ്‌​തോ​ലി​ക്ക മാ​ര്‍ മാ​ത്യു മാ​ക്കീലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ലാ​ണ് കൂ​ദാ​ശാ ക​ര്‍​മ്മ​ങ്ങ​ള്‍ ന​ട​ന്ന​ത്.

2015 ഓ​ഗ​സ്റ്റ് 15ന് ​ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി 11 വ​ര്‍​ഷ​ങ്ങ​ള്‍​ക്കൊ​ണ്ടാ​ണ് പു​തി​യ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്രം സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. പൗ​ര​സ്ത്യ പാ​ര​മ്പ​ര്യ​ത്ത​നി​മ​യി​ലും ഭാ​ര​തീ​യ വാ​സ്തു​വി​ദ്യാ​ത്ത​നി​മ​യി​ലും തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് മൂ​ന്നു നി​ല​ക​ളി​ലാ​യി പു​തി​യ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്രം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​ത്.

ര​ണ്ടാം​നി​ല​യി​ല്‍ (മു​ക​ളി​ല്‍) മൂ​വാ​യി​രം പേ​രെ ഉ​ള്‍​ക്കൊ​ള്ളു​ന്ന മ​ര്‍​ത്ത്മ​റി​യം വ​ലി​യപ​ള്ളി, ഒ​ന്നാം​നി​ല​യി​ല്‍ തൊ​ള്ളാ​യി​രം പേ​രെ ഉ​ള്‍​ക്കൊ​ള്ളാ​വു​ന്ന അ​മ​ലോ​ത്ഭ​വ​മാ​താ പ​ള്ളി, ഏ​റ്റ​വും താ​ഴെ സെ​ല്ലാ​ര്‍ ത​ല​ത്തി​ല്‍ ഇ​രു​നൂ​റ് പേ​രെ ഉ​ള്‍​ക്കൊ​ള്ളു​ന്ന ഭൂ​ഗ​ര്‍​ഭ ക​പ്പേ​ള എ​ന്നീ മൂ​ന്നു ദൈ​വാ​ല​യ​ങ്ങ​ളാ​ണ് തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ലു​ള്ള​ത്. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു ആ​ര്‍​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​മാ​ണ് പു​തി​യ പ​ള്ളി​യു​ടെ കൂ​ദാ​ശ നി​ര്‍​വ​ഹി​ക്കു​ന്ന​ത്. ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ പാ​റേ​ല്‍ മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തെ ബ​സി​ലി​ക്ക​യാ​യി പ്ര​ഖ്യാ​പി​ക്കും.

യു​വ​ജ​ന​ മ​ഹാ​ജ​പ​മാ​ല റാ​ലി​യും സ​മ്മേ​ള​നവും നാ​ളെ

പാ​റേ​ല്‍ മ​ര്‍​ത്ത്മ​റി​യം പ​ള്ളി കൂ​ദാ​ശ​യോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ രാ​വി​ലെ അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന ഫാ. ​ജോ​സ​ഫ് മു​ണ്ട​ക​ത്തി​ല്‍. രാ​വി​ലെ ഏ​ഴി​ന് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് ക​ല്‍​ക്കു​രി​ശി​ന്‍റെ വെ​ഞ്ച​രി​പ്പു ക​ര്‍​മം നി​ര്‍​വ​ഹി​ക്കും. 9.30 ന് ​ബി​ഷ​പ് മാ​ര്‍ തോ​മ​സ് പാ​ടി​യ​ത്ത് വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് കൊ​ടി​മ​രം വെ​ഞ്ച​രി​പ്പ്ക​ര്‍​മം നി​ര്‍​വ​ഹി​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞ് 3.15 ന് ​ച​ങ്ങ​നാ​ശേ​രി ച​ന്ത​ക്ക​ട​വി​ലു​ള്ള കു​രി​ശു​പ​ള്ളി​യി​ല്‍​നി​ന്നും അ​തി​രൂ​പ​ത യു​വ​ദീ​പ്തി എ​സ്എം​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജ​പ​മാ​ല​ മ​ഹാ​റാ​ലി ആ​രം​ഭി​ച്ച് പാ​റേ​ല്‍​ പ​ള്ളി​യി​ല്‍ എ​ത്തി​ച്ചേ​രും. അ​ഞ്ചി​ന് ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കും. 6.30ന് ​എ​സ്ബി കോ​ള​ജ് മൈ​താ​ന​ത്ത് അ​ല്‍​ഫോ​ന്‍​സ് ജോ​സ​ഫ്, സ്റ്റീ​ഫ​ന്‍ ദേ​വ​സി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്രി​സ്റ്റ്യ​ന്‍ ബാ​ന്‍​ഡ് അ​ര​ങ്ങേ​റ്റം.

23ന് ​പാ​റേ​ല്‍ അ​മ​ലോ​ത്ഭ​വ​മാ​താ പ​ള്ളി കു​ദാ​ശാ ക​ര്‍​മം ന​ട​ക്കും. കൂ​ദാ​ശക​ര്‍​മത്തി​നും വി​ശു​ദ്ധ​കു​ര്‍​ബാ​ന​യ്ക്കും ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍, ആ​ര്‍​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് രാ​ജേ​ന്ദ്ര​ന്‍, മോ​ണ്‍. മാ​ത്യു ച​ങ്ങ​ങ്ക​രി, ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍, ഫാ. ​ജോ​സ​ഫ് മു​ണ്ട​ക​ത്തി​ല്‍, ഫാ. ​ഫി​ലി​പ്പ് ത​യ്യി​ല്‍, ഫാ. ​ചെ​റി​യാ​ന്‍ കാ​രി​ക്കൊ​മ്പി​ല്‍, ഫാ. ​മാ​ര്‍​ട്ടി​ന്‍ കു​രി​ശി​ങ്ക​ല്‍, ഫാ.​വ​ര്‍​ഗീ​സ് പു​തു​വേ​ലി​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രി​ക്കും.

24ന് ​വൈ​കു​ന്നേ​രം 4.15ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട്. ആ​റി​ന് ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി.​ സ​തീ​ശ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

നി​ത്യാ​രാ​ധ​ന ക​പ്പേ​ള​യു​ടെ കൂ​ദാ​ശാ​ക​ര്‍​മം 25ന്

25​ന് വൈ​കു​ന്നേ​രം 4.30ന് ​ആ​ര്‍​ച്ച്ബ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് വി​ശു​ദ്ധ​ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. ആ​റി​ന് നി​ത്യാ​രാ​ധ​ന ക​പ്പേ​ള​യു​ടെ​യും കു​മ്പ​സാ​ര​വേ​ദി​യു​ടെ​യും വെ​ഞ്ച​രി​പ്പു​ക​ര്‍​മം മു​ന്‍ വ​ത്തി​ക്കാ​ന്‍ നു​ണ്‍​ഷ്യോ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് കോ​ച്ചേ​രി നി​ര്‍​വ​ഹി​ക്കും. എ​സ്ബി കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ 6.30ന് ​ഫാ. ഷാ​ജി തു​മ്പേ​ച്ചി​റ​യി​ല്‍ ന​യി​ക്കു​ന്ന സ്റ്റേ​ജ് ഷോ ​അ​മ്മ​യോ​ടൊ​പ്പം. 26ന് ​വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന മോ​ണ്‍. സ്‌​ക​റി​യ ക​ന്യാ​കോ​ണി​ല്‍.

27ന് ​മാ​ര്‍ മാ​ത്യു മാ​ക്കീല്‍, മോ​ണ്‍. സി​റി​യ​ക് ക​ണ്ട​ങ്ക​രി എ​ന്നി​വ​രു​ടെ അ​നു​സ്മ​ര​ണം 4.30ന് ​വി​ശു​ദ്ധ​ ക ു​ര്‍​ബാ​ന​യും തീ​ര്‍​ഥ​ജ​ല കി​ണ​റി​ന്‍റെ വെ​ഞ്ചി​രിപ്പും ന​ട​ക്കും. വി​കാ​രി​ജ​ന​റാ​ള്‍ മോ​ണ്‍. ജോ​ണ്‍ തെ​ക്കേ​ക്ക​ര കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.
ഡി​സം​ബ​ര്‍ എ​ട്ടി​ന് അ​മ​ലോ​ത്ഭ​വ തി​രു​നാ​ള്‍. വൈ​കു​ന്നേ​രം 4.30ന് ​സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കും.

Latest News

Corehub Up