Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Basingstoke

Europe

ബേ​സിം​ഗ്സ്റ്റോ​ക്ക് ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ് ഞാ​യ​റാ​ഴ്ച

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ലെ ബേ​സിം​ഗ്സ്റ്റോ​ക്കി​ൽ ക​ല​യു​ടെ മ​ഹാ​വി​സ്മ​യം തീ​ർ​ക്കാ​ൻ ഇ​നി മൂ​ന്ന് ദി​ന​ങ്ങ​ൾ മാ​ത്രം. ബേ​സിം​ഗ്സ്റ്റോ​ക്ക് ആ​സ്ഥാ​ന​മാ​യ വെ​ളി​ച്ചം തി​യ​റ്റേ​ഴ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ബേ​സിം​ഗ്സ്റ്റോ​ക്ക് ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ് ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് മു​ത​ൽ എ​ട്ട് വ​രെ ക്യൂ​എം​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ര​ങ്ങേ​റും.

യു​കെ​യി​ലെ ചെ​ണ്ട​മേ​ള​യു​ടെ ഗു​രു​വാ​യി അ​റി​യ​പ്പെ​ട്ടി​രു​ന്ന, അ​കാ​ല​ത്തി​ൽ വി​ട​പ​റ​ഞ്ഞ ഫി​ലി​പ്പ്കു​ട്ടി അ​ച്ചാ​യ​ന് ആ​ദ​ര​സ​മ​ർ​പ്പ​ണ​മാ​യി ആ​ണ് മു​ഴു​വ​ൻ പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ലാ​ജീ​വി​തം അ​നു​സ്മ​രി​ക്കു​ന്ന പ്ര​ത്യേ​ക ച​ട​ങ്ങും വേ​ദി​യി​ൽ ന​ട​ക്കും.

ക​ലാ​വി​രു​ന്നി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ൾ:

മെ​ഗാ ചെ​ണ്ട​മേ​ളം - ഫി​ലി​പ്പ്കു​ട്ടി അ​ച്ചാ​യ​ന്‍റെ ശി​ഷ്യ​രാ​യ ബേ​സിം​ഗ്സ്റ്റോ​ക്ക്, പോ​ർ​ട്സ്മൗ​ത്ത്, സ്വി​ൻ​ഡ​ൻ ടീ​മു​ക​ൾ അ​ണി​നി​ര​ക്കു​ന്നു.

മാ​ജി​ക്ക​ൽ മെന്‍റ​ലി​സം ഷോ - ​മെ​ന്‍റ​ലി​സ്റ്റ് ജോ​യ​ൽ.

മി​മി​ക്സ് പ​രേ​ഡ് - ക​ലാ​ഭ​വ​ൻ ദി​ലീ​പ്.

ഡാ​ൻ​സ് എ​ക്സ്ട്രാ​വാ​ഗ​ൻ​സ - D3, D4 ഫെ​യിം യ​ദു കൃ​ഷ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗോ​ഡ്സ് ഓ​ൺ ഡാ​ൻ​സേ​ഴ്സ്.

നാ​ട​കം 'ജീ​ൻ​വാ​ൽ​ജീ​ൻ' – വി​ക്ട​ർ ഹ്യൂ​ഗോ​യു​ടെ ‘ലെ​സ് മി​സ​റ​ബി​ൾ​സ്’ ആ​സ്പ​ദ​മാ​ക്കി ഡോ. ​അ​ജി പീ​റ്റ​ർ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ്വ​ഹി​ച്ച സാ​മൂ​ഹ്യ-​സം​ഗീ​ത-​ച​രി​ത്ര നാ​ട​കം. ഡോ. ​അ​ജി പീ​റ്റ​ർ, സി. ​എ ജോ​സ​ഫ്, ജോ​ണി ജോ​സ​ഫ് തു​ട​ങ്ങി​യ പ്ര​മു​ഖ​ർ അ​ര​ങ്ങി​ലെ​ത്തു​ന്നു.

വി​ശി​ഷ്ടാ​തി​ഥി​ക​ൾ: ബേ​സിം​ഗ്സ്റ്റോ​ക്ക് ഡെ​പ്യൂ​ട്ടി മേ​യ​ർ കൗ​ൺ​സി​ല​ർ സ​ജി​ഷ് ടോം, ​യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ, ഏ​ഷ്യാ​നെ​റ്റ് യൂ​റോ​പ്പ് ഡ​യ​റ​ക്ട​റും ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ എ​സ്. ശ്രീ​കു​മാ​ർ.

ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ഡോ. ​അ​ജി പീ​റ്റ​ർ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വഹി​ച്ച "സൈ​ന്യാ​ധി​പ​ൻ' സം​ഗീ​ത ആ​ൽ​ബ​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും ന​ട​ക്കും. അ​വ​താ​ര​ക​രാ​യി അ​ശ്വ​തി ഹ​രീ​ഷും ജോം​സി അ​രു​ണും എ​ത്തും.

പ്ര​വേ​ശ​നം: ഉ​ച്ച​യ്ക്ക് രണ്ട് മു​ത​ൽ. പ​രി​പാ​ടി​ക​ൾ മൂന്നിന് ​ആ​രം​ഭി​ക്കും. സൗ​ജ​ന്യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ല​ഭ്യ​മാ​ണ്.

ര​ജി​സ്ട്രേ​ഷ​ൻ: https://forms.gle/BGe2uZDDfoxUwcJv9. വേ​ദി: QMC Auditorium, Cliddesden Road, Basingstoke, RG21 3HF. തീ​യ​തി: ഞാ​യ​ർ, സ​മ​യം: മൂന്നിന് - എട്ടിന്.

Latest News

Corehub Up