x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബേ​സിം​ഗ്സ്റ്റോ​ക്ക് വെ​ളി​ച്ചം തി​യ​റ്റേ​ഴ്സി​ന്‍റെ ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ് ഗംഭീരമായി

ജോ​ബി തോ​മ​സ്
Published: July 21, 2026 06:03 PM IST | Updated: July 21, 2026 06:03 PM IST

ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റിൽ നിന്ന്

ല​ണ്ട​ൻ: ക​ലാ സ്‌​നേ​ഹി​ക​ൾ​ക്ക് മ​റ​ക്കാ​നാ​കാ​ത്ത മു​ഹൂ​ർ​ത്ത​ങ്ങ​ൾ സ​മ്മാ​നി​ച്ച് ക​ലാ വി​സ്മ​യ​ങ്ങ​ളു​ടെ അ​പൂ​ർ​വ സം​ഗ​മ​മാ​യി മാ​റി​യ ബേ​സിം​ഗ്സ്റ്റോ​ക്ക് വെ​ളി​ച്ചം തി​​യ​റ്റേ​ഴ്സി​ന്‍റെ ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ് ഗംഭീരമായി.

ഞാ​യ​റാ​ഴ്ച ബേ​സിം​ഗ്സ്റ്റോ​ക്ക് ക്യൂഎംസി ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂന്ന് മു​ത​ൽ രാ​ത്രി ഒമ്പത് വ​രെ സം​ഘ​ടി​പ്പി​ച്ച ബേ​സിം​ഗ്സ്റ്റോ​ക്ക് ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ്, ബേ​സിം​ഗ്സ്റ്റോ​ക്കി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ നൂ​റു​ക​ണ​ക്കി​ന് ക​ലാ​സ്നേ​ഹി​ക​ൾ​ക്ക് ദൃ​ശ്യ-​ശ്രാ​വ്യ വി​സ്മ​യ​ങ്ങ​ളു​ടെ അ​പൂ​ർ​വ അ​നു​ഭ​വ​മാ​ണൊ​രു​ക്കി​യ​ത് .

കേ​ര​ളീ​യ ക​ലാ​രൂ​പ​മാ​യ ചെ​ണ്ട​മേ​ളം, വൈ​വി​ധ്യ​മാ​ർ​ന്ന നൃ​ത്താ​വി​ഷ്കാ​ര​ങ്ങ​ൾ, മ​നു​ഷ്യ മ​ന​സ്സി​നെ വി​സ്മ​യ​ലോ​ക​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ മാ​ജി​ക്ക​ൽ മെ​ന്‍റ​ലി​സം ഷോ, ​പൊ​ട്ടി​ച്ചി​രി​പ്പി​ക്കു​ന്ന ഹാ​സ്യ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ, ബേ​സിം​ഗ്സ്റ്റോ​ക്കി​ൽ ഇ​തു​വ​രെ അ​ര​ങ്ങേ​റാ​ത്ത ഇ​തി​ഹാ​സ സാ​മൂ​ഹ്യ-​സം​ഗീ​ത ച​രി​ത്ര​നാ​ട​കം എ​ന്നി​വ ഒ​രേ വേ​ദി​യി​ൽ സ​മ​ന്വ​യി​ച്ച​പ്പോ​ൾ പ്രേ​ക്ഷ​ക​ർ ഒ​ന്ന​ട​ങ്കം ആ​വേ​ശ​ഭ​രി​ത​രാ​യി.

ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി ന​ട​ന്ന ഔ​പ​ചാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ബേ​സിം​ഗ്‌​സ്റ്റോ​ക്ക് ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കൗ​ണ്‍​സി​ല​ര്‍ സ​ജീ​ഷ് ടോം ​ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

വെ​ളി​ച്ചം തി​യ​റ്റേ​ഴ്‌​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ജി പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ന്‍, മാധ്യമപ്രവർത്തകർ ​എ​സ്. ശ്രീ​കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു.

വെ​ളി​ച്ചം തി​യ​റ്റേ​ഴ്‌​സി​ന്‍റെ ക്രി​യേ​റ്റീ​വ് കോ​ഓര്‍​ഡി​നേ​റ്റ​റും ലോ​ക കേ​ര​ള​സ​ഭാം​ഗ​വു​മാ​യ ​സി.എ. ​ജോ​സ​ഫ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ​വി​ൻ​സെ​ന്‍റ് പോ​ൾ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

വെ​ളി​ച്ചം തി​യ​റ്റേ​ഴ്സി​ന്‍റെ മാ​ർ​ഗ​ദ​ർ​ശി​യാ​യി​രു​ന്ന അ​ന്ത​രി​ച്ച ഫി​ലി​പ്പ്കു​ട്ടി​ക്ക് ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ച് ​ബി​നോ ഫി​ലി​പ്പ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഫി​ലി​പ്പ്കു​ട്ടി​യു​ടെ സ്മ​ര​ണ​യ്ക്കാ​യി വെ​ളി​ച്ചം തി​യ​റ്റേ​ഴ്സ് സ​മ​ർ​പ്പി​ച്ച മെ​മ​ന്‍റോ യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​നി​ൽ നി​ന്ന് ഫി​ലി​പ്പ്കു​ട്ടി​യു​ടെ ഭാ​ര്യ സ​ജി​നി ഫി​ലി​പ്പ്കു​ട്ടി ഏ​റ്റു​വാ​ങ്ങി.

തു​ട​ർ​ന്ന് ശ്രീ​മ​തി സ​ജി​നി ഫി​ലി​പ്പ്കു​ട്ടി അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ്മ​ക​ൾ പ​ങ്കു​വ​ച്ചു. ഡോ. ​അ​ജി പീ​റ്റ​ർ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച് പ്ര​ശ​സ്ത ഗാ​യ​ക​ൻ കെ​സ്റ്റ​ർ ആ​ല​പി​ച്ച "സൈ​ന്യാ​ധി​പ​ൻ' എ​ന്ന സം​ഗീ​ത ആ​ൽ​ബ​ത്തി​ന്‍റെ ഔ​പ​ചാ​രി​ക​മാ​യ പ്ര​കാ​ശ​ന​വും വേ​ദി​യി​ൽ ​എ​സ്. ശ്രീ​കു​മാ​ർ നി​വ്വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ വി​ശി​ഷ്ട അ​തി​ഥി​ക​ളാ​യി എ​ത്തി​യ ബേ​സിം​ഗ്സ്റ്റോ​ക്ക് ഡെ​പ്യൂ​ട്ടി മേ​യ​ർ കൗ​ൺ​സി​ല​ർ സ​ജീ​ഷ് ടോം, ​യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ണ്ട് അ​ഡ്വ എ​ബി സെ​ബാ​സ്റ്റ്യ​ൻ, ഏ​ഷ്യാ​നെ​റ്റ് യൂ​റോ​പ്പ് ചെ​യ​ർ​മാ​നും ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ ശ്രി ​എ​സ് ശ്രീ​കു​മാ​ർ എ​ന്നി​വ​രെ യ​ഥാ​ക്ര​മം ഡോ ​അ​ജി പീ​റ്റ​ർ, ശ്രി ​സി എ ​ജോ​സ​ഫ് , ശ്രി ​വി​ൻ​സ​ന്റ് പോ​ൾ എ​ന്നി​വ​ർ പൊ​ന്നാ​ട അ​ണി​യി​ച്ച് വെ​ളി​ച്ചം തി​യ​റ്റേ​ഴ്സി​ന്റെ ആ​ദ​ര​വ് ന​ൽ​കി.

കേ​ര​ള ന​ഴ്‌​സ​സ് യുകെ സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​മ​ത് വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം നേ​ടി​യ റീ​ൽ​സി​ന്റെ സം​വി​ധാ​യ​ക​ൻ ശ്രി ​ജോ​ജി തോ​ട്ട​ത്തി​ൽ ശ്രി ​എ​സ്. ശ്രീ​കു​മാ​റി​ൽ നി​ന്ന് മെ​മ​ന്റോ ഏ​റ്റു​വാ​ങ്ങി.

പ​രി​പാ​ടി​യു​ടെ പ്രൈം ​സ്പോ​ൺ​സ​ർ​മാ​രാ​യ ഇ​ൻ​ഫി​നി​റ്റി മോ​ർ​ട്ട്ഗേ​ജ്, അ​ക്വാ ഡി​ജി​റ്റ​ൽ സ​ർ​വീ​സ​സ് എ​ന്നി​വ​രെ​യും മ​റ്റ് സ്പോ​ൺ​സ​ർ​മാ​രാ​യ ഐ​ഡി​യ​ൽ സോ​ളി​സി​റ്റേ​ഴ്സ്, ബി​ൽ​ഡ് ബെ​റ്റ​ർ, സീ​ക്കോ അ​ക്കൗ​ണ്ട​ൻ​സി, റി​വാ ട്രാ​വ​ൽ​സ്, പാ​ൻ ഏ​ഷ്യ​ൻ ഫു​ഡ്, ജെഎ​ൻ​ജെ. കാ​ർ​സ് എ​ന്നി​വ​ർ​ക്ക് മെ​മ​ന്റോ​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

കൂ​ടാ​തെ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത ക​ലാ​പ്ര​തി​ഭ​ക​ൾ, നാ​ട​ക​ത്തി​ലെ അ​ഭി​നേ​താ​ക്ക​ൾ, ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റി​ന്റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച കോ​ർ​ഡി​നേ​റ്റേ​ഴ്‌​സ് എ​ന്നി​വ​ർ​ക്കും വെ​ളി​ച്ചം തി​യ​റ്റേ​ഴ്സി​ന്റെ സ്നേ​ഹോ​പ​ഹാ​ര​മാ​യ മെ​മ​ന്റോ​ക​ൾ ന​ൽ​കി.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച റാ​ഫി​ൾ ടി​ക്ക​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ​സെ​ബി​ൻ ക​ല്ല​റ​ക്ക​ലി​ൽ നി​ന്ന് ആ​ദ്യ ടി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങി ബേ​സിം​ഗ്സ്റ്റോ​ക്ക് മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ​പൗ​ലോ​സ് പാ​ലാ​ട്ടി നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്ന് വേ​ദി​യെ കീ​ഴ​ട​ക്കു​ന്ന നി​ര​വ​ധി ക​ലാ പ​രി​പാ​ടി​ക​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്. ഫി​ലി​പ്പ്കു​ട്ടി അ​ച്ചാ​യ​ന്‍റെ പ​രി​ശീ​ല​ന​ത്തി​ല്‍ രൂ​പം​കൊ​ണ്ട ബേ​സിം​ഗ്സ്റ്റോ​ക്ക്, പോ​ര്‍​ട്സ്മൗ​ത്ത്, സ്വി​ണ്ട​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ശി​ഷ്യ​ര്‍ അ​വ​ത​രി​പ്പി​ച്ച മെ​ഗാ ചെ​ണ്ട​മേ​ളം, ഡി3, ​ഡി4 ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി റി​യാ​ലി​റ്റി ഷോ​ക​ളി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ യ​ദു കൃ​ഷ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗോ​ഡ്സ് ഓ​ണ്‍ ഡാ​ന്‍​സേ​ഴ്സ് ട്രൂ​പ്പി​ന്‍റെ മ​നോ​ഹ​ര​മാ​യ നൃ​ത്താ​വി​ഷ്‌​കാ​ര​ങ്ങ​ള്‍, മെ​ന്റ​ലി​സ്റ്റ് ജോ​യ​ലി​ന്‍റെ വി​സ്മ​യ​ക​ര​മാ​യ മാ​ജി​ക്ക​ല്‍ മെ​ന്റ​ലി​സം ഷോ, ​കൊ​ച്ചി​ന്‍ ക​ലാ​ഭ​വ​നി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം ക​ലാ​ഭ​വ​ന്‍ ദി​ലീ​പി​ന്‍റെ മി​മി​ക്സ് പ​രേ​ഡ്, എ​ന്നി​വ വേ​ദി​യി​ല്‍ ആ​വേ​ശം നി​റ​ച്ചു.

 

K-Rail Survey

ക​ലാ-​സാം​സ്കാ​രി​ക സാ​യാ​ഹ്ന​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി വെ​ളി​ച്ചം തി​യ​റ്റേ​ഴ്‌​സി​ന്റെ മൂ​ന്നാ​മ​ത് നാ​ട​കം "ജീ​ന്‍​വാ​ല്‍​ജീ​ന്‍' അ​ര​ങ്ങേ​റി. വി​ശ്വ​പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ന്‍ വി​ക്ട​ര്‍ ഹ്യൂ​ഗോ​യു​ടെ "ലെ​സ് മി​സ​റ​ബി​ള്‍​സ് 'എ​ന്ന നോ​വ​ലി​ല്‍ നി​ന്ന് പ്ര​ചോ​ദ​നം ഉ​ള്‍​ക്കൊ​ണ്ട് ഡോ. ​അ​ജി പീ​റ്റ​ര്‍ ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ്വ​ഹി​ച്ചി​രി​ക്കു​ന്ന ഈ ​നാ​ട​ക​ത്തി​ല്‍ നി​ര​വ​ധി നാ​ട​ക​ങ്ങ​ളി​ലും സം​ഗീ​ത ആ​ല്‍​ബ​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചും സം​വി​ധാ​നം ചെ​യ്തും ക​ഴി​വ് തെ​ളി​യി​ച്ച ഡോ.​അ​ജി പീ​റ്റ​ര്‍, യു​കെ​യി​ല്‍ റി​ലീ​സ് ചെ​യ്ത ഷോ​ര്‍​ട്ട് ഫി​ലി​മു​ക​ളി​ലും നാ​ട​ക​ങ്ങ​ളി​ലും മി​ക​വാ​ര്‍​ന്ന അ​ഭി​ന​യം കാ​ഴ്ച്ച​വെ​ച്ചി​ട്ടു​ള്ള സി.എ. ജോ​സ​ഫ്, അ​ഭി​നേ​താ​ക്ക​ള്‍ എ​ന്ന നി​ല​യി​ല്‍ നി​ര​വ​ധി നാ​ട​ക​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ച് ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ള്ള ജോ​ണി ജോ​സ​ഫ്, സാ​ജു സ്റ്റീ​ഫ​ന്‍, ജോ​ബി തോ​മ​സ്, സ​ജി കു​ന്ന​ത്ത്, ദീ​പ്തി ത​രം​ഗ്, ടൈ​റ്റ​സ് പു​തു​ശ്ശേ​രി, ബി​നോ ഫി​ലി​പ്പ്, ബി​നീ​ഷ് അ​ഗ​സ്റ്റി​ന്‍, ജെ​സ്വി​ന്‍ ജോ​യ്, ജി​തി​ന്‍ ജോ​സ്, നി​ദി​യാ ആ​ല്‍​ബ​ര്‍​ട്ട്, ബി​ന്ദു ബി​ജു, രാ​ജു തോ​മ​സ്, ആ​ന്റ​ന്‍ ബി​നോ, ബേ​ബി ഹ​രി​യ​റ്റ് സ​ജി, എ​ന്നി​വ​രാ​ണ് വേ​ഷ​മി​ട്ട​ത്.

 

K-Rail Survey

നാ​ട​ക​ത്തി​ന്‍റെ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- വി​ൻ​സെന്‍റ് പോ​ൾ, ക്രി​യേ​റ്റീ​വ് കോഓ​ർ​ഡി​നേ​റ്റ​ർ- സി. എ. ജോ​സ​ഫ്, ച​മ​യം & മീ​ഡി​യ പ്ര​മോ​ഷ​ൻ- ജോ​ജി തോ​ട്ട​ത്തി​ൽ, രം​ഗ​സ​ജ്ജീ​ക​ര​ണം- സ​ജി കു​ന്ന​ത്ത്, റി​ക്കാ​ർ​ഡിം​ഗ്-​ജെ​സ്‌​വി​ൻ ജോ​യ്, പ​ശ്ചാ​ത്ത​ല സം​ഗീ​തം - ആ​ൽ​ബി മ​ഠ​ത്തി​ൽ എ​ന്നി​വ​രാ​യി​രു​ന്നു.

യു​കെ​യി​ലെ ചെ​ണ്ട​മേ​ള​ത്തി​ന്‍റെ ആ​ശാ​നാ​യി അ​റി​യ​പ്പെ​ട്ടി​രു​ന്ന വെ​ളി​ച്ചം തി​യ​റ്റേ​ഴ്സി​ന്‍റെ മാ​ർ​ഗ​ദ​ർ​ശി​യും അ​ഭി​നേ​താ​വു​മാ​യ അ​ന്ത​രി​ച്ച ഫി​ലി​പ്പ്കു​ട്ടി​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചാ​ണ് മു​ഴു​വ​ൻ പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ച​ത്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ലാ​ജീ​വി​ത​വും സം​ഭാ​വ​ന​ക​ളും അ​നു​സ്മ​രി​ക്കു​ന്ന പ്ര​ത്യേ​ക വീ​ഡി​യോ പ്ര​ദ​ർ​ശ​ന​വും വേ​ദി​യി​ൽ ഒ​രു​ക്കി​യി​രു​ന്നു. പ​രി​പാ​ടി​യു​ടെ തു​ട​ക്കം മു​ത​ൽ അ​വ​സാ​നം വ​രെ അ​വ​താ​ര​ക​രാ​യ അ​ശ്വ​തി ഹ​രീ​ഷും ജോം​സി അ​രു​ണും ത​ങ്ങ​ളു​ടെ കു​റ്റ​മ​റ്റ അ​വ​ത​ര​ണ​ശൈ​ലി​യി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ മു​ക്ത​ക​ണ്ഠ പ്ര​ശം​സ നേ​ടി.

വി​ശി​ഷ്ടാ​തി​ഥി​ക​ൾ, ക​ലാ​പ്ര​തി​ഭ​ക​ൾ, സ്പോ​ൺ​സ​ർ​മാ​ർ, ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട്, വീ​ഡി​യോ, ഫോ​ട്ടോ​ഗ്രാ​ഫി ടീ​മു​ക​ൾ തു​ട​ങ്ങി പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​ർ​ക്കും അ​തോ​ടൊ​പ്പം പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും വെ​ളി​ച്ചം തി​യ​റ്റേ​ഴ്സ് സെ​ക്ര​ട്ട​റി ​ജോ​ബി തോ​മ​സ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

സം​ഘാ​ട​ക​രു​ടെ മി​ക​ച്ച ആ​സൂ​ത്ര​ണ​വും ക​ലാ​പ്ര​തി​ഭ​ക​ളു​ടെ മി​ക​വാ​ർ​ന്ന പ്ര​ക​ട​ന​ങ്ങ​ളും കൊ​ണ്ട് കാ​ണി​ക​ളു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യ ബേ​സിം​ഗ്സ്റ്റോ​ക്ക് വെ​ളി​ച്ചം തി​യ​റ്റേ​ഴ്സി​ന്റെ ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റി​ന് ഇ​തോ​ടെ തി​ര​ശീ​ല വീ​ണു.

Tags : VelichamTheatre Basingstoke CulturalFest MalayaliCommunity

Recent News

Corehub Up