സുല്‍ത്താന്‍ ബത്തേരി: ബത്തേരി പൊലിസ് സ്റ്റേഷനില്‍ കൂട്ടസ്ഥലമാറ്റം. എഎസ്ഐമാരടക്കം 21 പൊലിസ് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. സ്റ്റേഷനിലെ സ്റ്റോര്‍ റൂമില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് ഹാന്‍സ് മോഷണം പോയ സംഭവത്തിന് പിന്നാലെയാണ് നടപടി.
പൊലിസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയ സംഭവം ഈ മാസം പത്തിനാണ് പുറത്തറിഞ്ഞത്. സ്റ്റേഷനിലെ തന്നെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ സബിത്താണ് തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ഹാന്‍സ് മോഷ്ടിച്ചതെന്നാണ് കേസ്.
സംഭവത്തില്‍ സബിത്തിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സബിത്തിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇതിനിടെയാണ് സ്റ്റേഷനിലെ 21 ഉദ്യോഗസ്ഥരെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റിയത്.