x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ത്തേ​രി പൊ​ലി​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​എ​സ്‌​ഐ​മാ​ര​ട​ക്കം 21 ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ്ഥ​ലം​മാ​റ്റം

വെബ് ഡെസ്ക്
Published: September 18, 2026 01:53 AM IST | Updated: September 18, 2026 01:53 AM IST

പ്രതീകാത്മക ചിത്രം

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ബ​ത്തേ​രി പൊ​ലി​സ് സ്‌​റ്റേ​ഷ​നി​ല്‍ കൂ​ട്ട​സ്ഥ​ല​മാ​റ്റം. എ​എ​സ്‌​ഐ​മാ​ര​ട​ക്കം 21 പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്. സ്‌​റ്റേ​ഷ​നി​ലെ സ്‌​റ്റോ​ര്‍ റൂ​മി​ല്‍ തൊ​ണ്ടി​മു​ത​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഏ​ഴ് ചാ​ക്ക് ഹാ​ന്‍​സ് മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

പൊ​ലി​സ് സേ​ന​യ്ക്ക് നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യ സം​ഭ​വം ഈ ​മാ​സം പ​ത്തി​നാ​ണ് പു​റ​ത്ത​റി​ഞ്ഞ​ത്. സ്‌​റ്റേ​ഷ​നി​ലെ ത​ന്നെ സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലി​സ് ഓ​ഫി​സ​ര്‍ സ​ബി​ത്താ​ണ് തൊ​ണ്ടി​മു​ത​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഹാ​ന്‍​സ് മോ​ഷ്ടി​ച്ച​തെ​ന്നാ​ണ് കേ​സ്.
സം​ഭ​വ​ത്തി​ല്‍ സ​ബി​ത്തി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഒ​ളി​വി​ല്‍ പോ​യ സ​ബി​ത്തി​നെ ഇ​തു​വ​രെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. ഇ​തി​നി​ടെ​യാ​ണ് സ്‌​റ്റേ​ഷ​നി​ലെ 21 ഉ​ദ്യോ​ഗ​സ്ഥ​രെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​ത്.

Tags : District News Nattuvishesham 21 officers transferred Bathery Police Station

Recent News

Corehub Up