Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Batman

'റി​യ​ൽ ലൈ​ഫ് ബാ​റ്റ്മാ​ൻ': ഡ​ൽ​ഹി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു'

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​ത്തി​ന് മു​ന്നി​ലും സെ​ൻ​ട്ര​ൽ ഡ​ൽ​ഹി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ സൂ​പ്പ​ർ ഹീ​റോ ക​ഥാ​പാ​ത്ര​മാ​യ ബാ​റ്റ്മാ​നു​മാ​യി ഉ​പ​മി​ച്ച് പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഡ​ൽ​ഹി പ്ര​ദേ​ശ് യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ അ​ക്ഷ​യ് ലാ​ക്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്ദി​രാ ഭ​വ​നും യൂ​ത്ത് കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​നും സ​മീ​പം ഈ ​പോ​സ്റ്റ​റു​ക​ൾ പ​തി​പ്പി​ച്ച​ത്.‌

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ചി​ത്ര​ത്തി​നൊ​പ്പം ബാ​റ്റ്മാ​ന്റെ ചി​ത്ര​വും ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച പോ​സ്റ്റ​റു​ക​ളി​ൽ "ദി ​സൈ​ല​ന്റ് ഗാ​ർ​ഡി​യ​ൻ", "എ ​വാ​ച്ച്ഫു​ൾ പ്രൊ​ട്ട​ക്ട​ർ" (ശ​ബ്ദ​മി​ല്ലാ​ത്ത കാ​വ​ലാ​ൾ, ജാ​ഗ്ര​ത​യു​ള്ള സം​ര​ക്ഷ​ക​ൻ) എ​ന്നീ വാ​ച​ക​ങ്ങ​ളാ​ണ് കു​റി​ച്ചി​ട്ടു​ള്ള​ത്. 

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ന​ട​ന്ന 'ആ​സ്ക് മി ​എ​നി​തിം​ഗ്' സെ​ഷ​നി​ൽ 'നി​ങ്ങ​ൾ ബാ​റ്റ്മാ​നാ​ണോ?' എ​ന്ന് ഒ​രു ചെ​റു​പ്പ​ക്കാ​ര​ൻ ചോ​ദി​ച്ച​പ്പോ​ൾ, "എ​ന്നെ​യും ബാ​റ്റ്മാ​നെ​യും ഇ​തു​വ​രെ ആ​രും ഒ​രേ മു​റി​യി​ൽ ക​ണ്ടി​ട്ടി​ല്ല" എ​ന്ന് രാ​ഹു​ൽ ത​മാ​ശ​രൂ​പേ​ണ മ​റു​പ​ടി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ത​ല​സ്ഥാ​ന​ത്ത് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ബാ​റ്റ്മാ​ൻ ലു​ക്കി​ലു​ള്ള രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പോ​സ്റ്റ​റു​ക​ൾ ഉ​യ​ർ​ത്തി​യ​ത്.

Latest News

Corehub Up