Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BayofBengalCyclone

വേഗം കുറഞ്ഞ ചുഴലിക്കാറ്റുകളെ ഭയക്കണം; ആന്ധ്രാതീരത്തെ മുക്കുമോ 'അക്‌വാൻ'

നാളെ ആന്ധ്രാതീരം തൊടുന്ന 'അ​ക്‌വാ​ൻ' ചുഴലിക്കാറ്റ് കനത്തനാശം വിതയ്ക്കുമെന്നു ശാസ്ത്രലോകം. കാരണം ചുഴലിക്കാറ്റിന്‍റെ കുറഞ്ഞ വേഗത്തിലുള്ള സഞ്ചാരമാണ്. മണിക്കൂറിൽ വെറും മൂന്നു കിലോമീറ്റർ വേഗത്തിലാണ് ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട 'അ​ക്‌വാ​ൻ' നീങ്ങിക്കൊണ്ടിരിക്കുന്നത്. ചുഴലിക്കാറ്റിന്‍റെ സാവധാനത്തിലുള്ള സഞ്ചാരം വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

ആ​ന്ധ്ര​യ്ക്കു പു​റ​മെ അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളാ​യ തെ​ല​ങ്കാ​ന​യി​ലും ഒ​ഡീ​ഷ​യി​ലും അതീവജാ​ഗ്ര​താനി​ർ​ദേശമാണു പുറപ്പെടുവിച്ചിട്ടുള്ളത്. ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ​വേ​ഗം പ്ര​ഹ​ര​ശേ​ഷി നി​ർ​ണ​യി​ക്കു​ന്നതിന്‍റെ പ്രധാനഘടകമല്ലെങ്കിലും, വേഗം കുറഞ്ഞ സഞ്ചാരം ഒരു പ്രദേശത്തു പെയ്യുന്ന മഴയുടെ അളവു ക്രമാതീതമായി വർധിപ്പിക്കും. അതുമൂലം വെള്ളപ്പൊക്ക സാധ്യതയും പതിൻമടങ്ങു വർധിക്കാനും സാധ്യതയേറെയാണ്.

ഗവേഷകർ വിശദമാക്കുന്നത്, കുറഞ്ഞ വേഗത്തിൽ നീങ്ങുന്ന ചുഴലിക്കാറ്റുകൾ സൃഷ്ടിക്കുന്ന ആഘാതം പലപ്പോഴും പ്രതീക്ഷിക്കുന്നതിനപ്പുറമായിരിക്കും എന്നാണ്. 2010-2019 കാലയളവിൽ ക​ര​തൊ​ട്ട 280 ഉ​ഷ്ണ​മേ​ഖ​ലാ ചു​ഴ​ലി​ക്കാ​റ്റു​ക​ളെ വി​ശ​ക​ല​നം ചെ​യ്തുള്ള പഠനറിപ്പോർട്ടിൽ, ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ വേഗവും വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ തീ​വ്ര​ത​യും ത​മ്മി​ൽ ബ​ന്ധപ്പെട്ടിരിക്കുന്നു. വേ​ഗ​ത കു​റ​ഞ്ഞ ചു​ഴ​ലി​ക്കാ​റ്റ് നി​ശ്ചി​ത പ്ര​ദേ​ശ​ത്തു തങ്ങിനിൽക്കുമ്പോൾ മഴമേഘങ്ങൾ തുടർച്ചയായി പെയ്തിറങ്ങും. തന്മൂലം ‌നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്യും. താരതമ്യേന ദുർബലമാണെന്നു തോന്നുമെങ്കിലും, സഞ്ചാരവേഗം കുറഞ്ഞ ചുഴലിക്കാറ്റ് കനത്ത വെള്ളപ്പൊക്കം സൃഷ്ടിക്കുമെന്നു പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഗവേഷകർ വിശദീകരിക്കുന്നു.

മന്ദഗതിയിലുള്ള ചുഴലിക്കാറ്റിനേക്കാൾ, വേഗമേറിയ ചുഴലിക്കാറ്റിന്‍റെ സമയത്ത് പെയ്യുന്ന മഴയുടെ നിരക്ക് ഇരുപത്തിനാല് ശതമാനം കൂടുതലാണ്. വേഗമേറിയ ചുഴലിക്കാറ്റ് പെട്ടെന്നു കടന്നുപോകും. അതേസമയം, വേഗം കുറഞ്ഞവ ഒരു പ്രദേശത്തു കൂടുതൽ സമയം തങ്ങിനിൽക്കും. തത്ഫലമായി, മഴയുടെ തീവ്രത കുറഞ്ഞാലും അളവു കൂടുതലായിരിക്കും. അതു നാശങ്ങളുടെ വ്യാപ്തി വർധിപ്പിക്കാൻ ഇടയാക്കും.

Latest News

Corehub Up