ഇരിട്ടി: പ്രോജക്ട് ബീക്കൺ ടൗൺ പദ്ധതിയിൽ ഉൾപ്പെടുത്തി അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിൽ അങ്ങാടിക്കടവ് ടൗൺ ശുചിത്വം, ആരോഗ്യം, സുരക്ഷിതത്വം എന്നിവയിൽ ഗ്രാമീണ ടൗൺഷിപ്പു കളെ മാതൃകാപരമായി പുനക്രമീകരിക്കുന്നതിന്റെ പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരണ യോഗം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ.സി. ചാക്കോ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമ്മാരായ മേരി റെജി, ജോസുകുഞ്ഞ് തടത്തിൽ, മേഴ്സി മരിയ എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് അംഗങ്ങൾ, ജില്ല ശുചിത്വമിഷൻ ആർപിമാരായ മോഹനൻ, സജിത, ആരോഗ്യ പ്രവർത്തകർ, ഡോൺ ബോസ്കോ എൻഎസ്എസ് യൂണിറ്റ് അംഗങ്ങൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, സംയുക്ത ഡ്രൈവേഴ്സ് തൊഴിലാളികൾ, സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.