ഏരുവേശി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച ബേസ് ലൈൻ സർവേ പഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തനാൽ ഉദ്ഘാടനം ചെയ്യുന്നു.
ചെമ്പേരി: ബീക്കൺ ടൗൺ പദ്ധതിയുടെ ഭാഗമായി ഏരുവേശി ഗ്രാമപഞ്ചായത്തിൽ ബേസ് ലൈൻ സർവേ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തനാൽ സർവേ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജയശ്രീ ശീധരൻ അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേരി ഫ്രാൻസിസ്, പഞ്ചായത്ത് സെക്രട്ടറി രശ്മി രാജീവ്, അസിസ്റ്റന്റ് സെക്രട്ടറി എം.എം. അശോകൻ, വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ കെ. ബിന്ദു, ഹെൽത്ത് ഇൻസ്പെക്ടർ പി.വി. വിജി, നിർമല ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ജ്യോതിരാജ്, എൻഎസ്എസ് യൂണിറ്റ് വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
Tags : District News Nattuvishesham Beacon Town Eruveshi survey begins