x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​ര​ന്ത പ്ര​തി​രോ​ധ​ത്തി​ലൂ​ന്നി​യ ആ​സൂ​ത്രി​ത വി​ക​സ​നം ജി​ല്ല​യ്ക്ക് അ​നി​വാ​ര്യം

വെബ് ഡെസ്ക്
Published: November 11, 2026 05:45 AM IST | Updated: November 11, 2026 05:45 AM IST

സെ​മി​നാ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ൽ​പ്പ​റ്റ: ജി​ല്ല​യു​ടെ വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ൾ​ക്കാ​യി ദു​ര​ന്ത പ്ര​തി​രോ​ധ​ത്തി​ലൂ​ന്നി​യ ആ​സൂ​ത്രി​ത വി​ക​സ​നം ജി​ല്ല​യ്ക്ക് അ​നി​വാ​ര്യ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ. ജി​ല്ലാ ടൗ​ണ്‍​പ്ലാ​ൻ ഓ​ഫി​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക ന​ഗ​രാ​സൂ​ത്ര​ണ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ള​ക്ട​റേ​റ്റ് ആ​സൂ​ത്ര​ണ​ഭ​വ​ൻ എ.​പി.​ജെ ഹാ​ളി​ൽ ന​ട​ന്ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ആ​സൂ​ത്രി​ത​മാ​യ ന​ഗ​ര വി​ക​സ​ന​ത്തി​ലൂ​ടെ മാ​ത്ര​മേ പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും ജ​ന​വാ​സ​യോ​ഗ്യ​വു​മാ​യ ന​ഗ​ര​ങ്ങ​ൾ കെ​ട്ടി​പ്പ​ടു​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.
പ​രി​സ്ഥി​തി ആ​ഘാ​തം കു​റ​ച്ചു​കൊ​ണ്ടു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം ഉ​റ​പ്പാ​ക്ക​ൽ, ന​ഗ​ര​ങ്ങ​ളി​ലെ മാ​ലി​ന്യ സം​സ്ക​ര​ണം ഹ​രി​ത​വ​ത്ക​ര​ണ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കി വി​ക​സ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ലോ​ക ന​ഗ​രാ​സൂ​ത്ര​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് ത​യാ​റാ​ക്കി​യ ഗ്രീ​ൻ സ്പേ​സ് ജി​ല്ലാ ക​ള​ക്ട​ർ വി. ​ചെ​ൽ​സാ​സി​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​യ​നാ​ടി​ന്‍റെ ആ​സൂ​ത്ര​ണ കാ​ഴ്ച​പ്പാ​ട് വെ​ല്ലു​വി​ളി​ക​ളും സാ​ധ്യ​ത​ക​ളും ന​ഗ​രാ​സൂ​ത്ര​ണ​വും കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ട​ങ്ങ​ളും എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ റി​ട്ട. ചീ​ഫ് ടൗ​ണ്‍ പ്ലാ​ന​ർ കെ.​വി. അ​ബ്ദു​ൾ മാ​ലി​ക്, റി​ട്ട. ഡെ​പ്യൂ​ട്ടി ടൗ​ണ്‍ പ്ലാ​ന​ർ ടി.​എ​ൻ. ച​ന്ദ്ര​ബോ​സ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.
ജി​ല്ലാ ടൗ​ണ്‍ പ്ലാ​ന​ർ കെ.​എ​സ്. ര​ഞ്ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബെ​ന്നി ജോ​സ​ഫ്, സ്റ്റാ​റ്റി​സ്റ്റി​ക്സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ. ​രാ​കേ​ഷ് കു​മാ​ർ, ശു​ചി​ത്വ​മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ​സ്. സ​ജീ​ഷ്, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ കെ. ​സു​മ, വി​ബി​ജി റാം ​പ​ദ്ധ​തി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബൈ​ജു, ഡെ​പ്യൂ​ട്ടി ടൗ​ണ്‍​പ്ലാ​ന​ർ ടി.​സി. സൂ​ര​ജ്, പി.​വി. ഫൈ​സ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Planned development Nattuvishesham Districtnews

Recent News

Corehub Up