x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗോ​പാ​ല​ൻ ന​ന്പ്യാ​ർ​ക്ക് വ​സ്തു​വി​ന്‍റെ പ്ര​മാ​ണ​ങ്ങ​ൾ തി​രി​കെ ല​ഭി​ച്ചു

വെബ് ഡെസ്ക്
Published: November 11, 2026 05:55 AM IST | Updated: November 11, 2026 05:55 AM IST

കേ​ര​ള സ്റ്റേ​റ്റ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി കെ.​ജി. പു​രു​ഷോ​ത്ത​മ​ൻ ആ​ധാ​ര​ങ്ങ​ൾ ഗോ​പാ​ല​ൻ ന​ന്പ്യാ​ർ​ക്ക് കൈ​മാ​റു​ന്നു.

ത​രു​വ​ണ: പാ​ലി​യാ​ണ​യി​ലെ പു​രാ​ത​ന നാ​യ​ർ കു​ടും​ബ​മാ​യ എ​ട​ച്ച​ന തേ​നോ​ത്തു​മ്മ​ൽ ഗോ​പാ​ല​ൻ ന​ന്പ്യാ​രെ ജീ​വി​താ​ന്ത്യം​വ​രെ സ​ന്തു​ഷ്ട​മാ​യി സം​ര​ക്ഷി​ക്കാ​മെ​ന്ന് മോ​ഹി​പ്പി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ ബ​ന്ധു​ക്ക​ൾ കൈ​വ​ശ​പ്പെ​ടു​ത്തി​യ 1.28 ഏ​ക്ക​ർ വ​സ്തു​വി​ന്‍റെ നാ​ല് ആ​ധാ​ര​ങ്ങ​ളും റ​ദ്ദ് ചെ​യ്തു വ​സ്തു​വി​ന്‍റെ പ്ര​മാ​ണ​ങ്ങ​ൾ തി​രി​കെ ന​ൽ​കി. ആ​ധാ​ര​ങ്ങ​ൾ റ​ദ്ദ് ചെ​യ്ത​ത് മാ​ന​ന്ത​വാ​ടി സ​ബ് ക​ള​ക​ട​ർ അ​തു​ൽ സാ​ഗ​ർ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

നീ​ലേ​ശ്വ​ര​ത്തു​ള്ള ഭാ​ര്യ ബ​ന്ധു​ക്ക​ളു​ടെ വീ​ട്ടി​ൽ ദു​രി​ത ജീ​വി​തം തു​ട​രു​ന്ന​തി​നി​ടെ സ​ഹോ​ദ​രി​യും മ​റ്റു​ള്ള​വ​രും ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി വ​രു​ക​യും തു​ട​ർ​ന്ന് ത​ന്നി​ൽ നി​ന്നു കൈ​വ​ശ​പ്പെ​ടു​ത്തി​യ സ്വ​ത്തു​ക്ക​ൾ തി​രി​കെ കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്കും ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കു​മാ​യി രൂ​പ​പ്പെ​ടു​ത്തി​യ കേ​ന്ദ്ര​നി​യ​മ​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ സ​ബ് ഡി​വി​ഷ​ന​ൽ മ​ജി​സ്ട്രേ​റ്റ് ചെ​യ​ർ​മാ​നാ​യ ട്രീ​ബ്യൂ​ണ​ലി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ത് സം​ബ​ന്ധി​ച്ച് പാ​ലി​യാ​ണ നെ​ഹ്റു മെ​മ്മോ​റി​യ​ൽ ഗ്ര​ന്ഥ​ശാ​ല​യി​ൽ ചേ​ർ​ന്ന വ​യോ​ജ​ന​ങ്ങ​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും യോ​ഗ​ത്തി​ൽ വെ​ള്ള​മു​ണ്ട സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ​നി​ന്നു പു​തു​താ​യി ല​ഭ്യ​മാ​ക്കി​യ ആ​ധാ​ര​ങ്ങ​ൾ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി ശ്ര​മി​ച്ച കേ​ര​ള സ്റ്റേ​റ്റ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി കെ.​ജി. പു​രു​ഷോ​ത്ത​മ​ൻ ഗോ​പാ​ല​ൻ ന​ന്പ്യാ​ർ​ക്ക് കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​മ​ർ​ലൈ​ല ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡ് മെം​ബ​ർ കെ. ​രാ​കേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ജി പു​രു​ഷോ​ത്ത​മ​നെ ഷാ​ൾ അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, വാ​ർ​ഡ് മെം​ബ​ർ സ​വാ​ൻ നാ​സ​ർ, ഇ.​കെ. ജ​യ​രാ​ജ​ൻ, ഗ്ര​ന്ഥ​ശാ​ല താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ബു, പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ക​മ​ൽ, എം. ​ഗം​ഗാ​ധ​ര​ൻ, സീ​നി​യ​ർ സി​റ്റി​സ​ണ്‍ ജി​ല്ലാ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് സി​സി​ലി വ​ർ​ഗീ​സ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​ധീ​ർ, ക​ഐ​സ്എ​സ്പി​യു വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി.​ജെ. മാ​ത്യു, വി. ​അ​ഭി​ത, എ. ​സ​ച്ചി​ദാ​ന​ന്ദ​ൻ, എ​ൻ. കു​ഞ്ഞി​കൃ​ഷ്ണ​ൻ, പി.​വി. ജോ​സ്, കെ.​വി. ന​ളി​നാ​ക്ഷ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Gopalan Nambiar Nattuvishesham Districtnews

Recent News

Corehub Up