x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ പ​ഞ്ച​ഗു​സ്തി താ​ര​ങ്ങ​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

വെബ് ഡെസ്ക്
Published: November 11, 2026 05:49 AM IST | Updated: November 11, 2026 05:49 AM IST

ദേ​ശീ​യ പ​ഞ്ച​ഗു​സ്തി താ​ര​ങ്ങ​ൾ​ക്ക് മു​ള്ള​ൻ​കൊ​ല്ലി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ​നി​ന്ന്.

മു​ള്ള​ൻ​കൊ​ല്ലി: ദേ​ശീ​യ പ​ഞ്ച​ഗു​സ്തി താ​ര​ങ്ങ​ൾ​ക്ക് സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ഡ​ൽ​ഹി​യി​ൽ അ​ന്താ​രാ​ഷ്‌​ട്ര പ​ഞ്ച​ഗു​സ്തി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ രാ​ജ്യ​ത്തി​നു​വേ​ണ്ടി മ​ത്സ​രി​ച്ച സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ എ​ലെ​യ്ൻ ആ​ൻ ന​വീ​ൻ, അ​ന​ന്യ ബോ​ബി, അ​ഷി​ൻ ജോ​യ്, അ​ർ​നോ​ൾ​ഡ് ബി​ജു, സം​സ്ഥാ​ന ആ​ർ​ച്ച​റി ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡി​യോ​ണ്‍ പോ​ൾ ന​വീ​ൻ, ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡും ക​ലാം വേ​ൾ​ഡ് റി​ക്കാ​ർ​ഡും പി.​ആ​ർ. സ​നാ​നി​യ എ​ന്നി​വ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി.
ഇ​വ​രെ ആ​ന​യി​ച്ച് മു​ള്ള​ൻ​കൊ​ല്ലി ടൗ​ണി​ലും പു​ൽ​പ്പ​ള്ളി, പാ​ടി​ച്ചി​റ, പെ​രി​ക്ക​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും ന​ട​ത്തി​യ റാ​ലി​ക്ക് വ്യാ​പാ​രി​ക​ളു​ടെ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ല​ഭി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സോ​ജ​ൻ ടി. ​തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​നോ ക​ടു​പ്പി​ൽ, പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ കെ.​ടി. ജോ​സ​ഫീ​ന, ജി​ൽ​സ് മ​ണി​യ​ത്ത്, ബി​ജോ​യ് മാ​ത്യു, ഷ​ജി​ൽ സെ​ബാ​സ്റ്റ്യ​ൻ, സൈ​മ​ണ്‍ പ​രു​ത്തി​പ്പാ​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Reception accorded Nattuvishesham Districtnews

Recent News

Corehub Up