മുള്ളൻകൊല്ലി: ദേശീയ പഞ്ചഗുസ്തി താരങ്ങൾക്ക് സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഡൽഹിയിൽ അന്താരാഷ്ട്ര പഞ്ചഗുസ്തി ചാന്പ്യൻഷിപ്പിൽ രാജ്യത്തിനുവേണ്ടി മത്സരിച്ച സ്കൂൾ വിദ്യാർഥികളായ എലെയ്ൻ ആൻ നവീൻ, അനന്യ ബോബി, അഷിൻ ജോയ്, അർനോൾഡ് ബിജു, സംസ്ഥാന ആർച്ചറി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡിയോണ്‍ പോൾ നവീൻ, ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡും കലാം വേൾഡ് റിക്കാർഡും പി.ആർ. സനാനിയ എന്നിവർക്ക് സ്വീകരണം നൽകി.
ഇവരെ ആനയിച്ച് മുള്ളൻകൊല്ലി ടൗണിലും പുൽപ്പള്ളി, പാടിച്ചിറ, പെരിക്കല്ലൂർ എന്നിവിടങ്ങളിലും നടത്തിയ റാലിക്ക് വ്യാപാരികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ സ്വീകരണം ലഭിച്ചു. പ്രിൻസിപ്പൽ സോജൻ ടി. തോമസ്, പിടിഎ പ്രസിഡന്റ് ഷിനോ കടുപ്പിൽ, പ്രധാനാധ്യാപിക സിസ്റ്റർ കെ.ടി. ജോസഫീന, ജിൽസ് മണിയത്ത്, ബിജോയ് മാത്യു, ഷജിൽ സെബാസ്റ്റ്യൻ, സൈമണ്‍ പരുത്തിപ്പാറ എന്നിവർ നേതൃത്വം നൽകി.