ജില്ലാ കരാട്ടെ ചാന്പ്യൻഷിപ്പ് വിജയികൾക്ക് എൻ.യു. ഉലഹന്നാൻ ട്രോഫി നൽകുന്നു.
പുൽപ്പള്ളി: രണ്ട് ദിവസം നീണ്ടുനിന്ന 36-ാമത് ജില്ലാ കരാട്ടെ ചാന്പ്യൻഷിപ്പ് സമാപിച്ചു. ജില്ലാ സ്പോർട്സ് കൗണ്സിലിന്റോയും ഒളിന്പിക്സ് അസോസിയേഷന്േറയും അംഗീകാരമുള്ള ജില്ലാ കരാട്ടെ ഡോ അസോസിയേഷനാണ് ചാന്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. കേരള കരാട്ടെ അസോസിയേഷൻ 21 മുതൽ 23 വരെ എറണാകുളം റീജണൽ സ്പോർട്സ് സെന്ററിൽ നടത്തുന്ന സംസ്ഥാന കരാട്ടെ ചാന്പ്യൻഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുത്തു.
വിവിധ ക്ലബ്ബുകളിൽ നിന്നായി 124 ഇനങ്ങളിലായി 600 ഓളം മത്സരാർഥികൾ പങ്കെടുത്ത ചാന്പ്യൻഷിപ്പിൽ പുൽപ്പള്ളി അലൻ തിലക് ഷിറ്റോ റിയു കരാട്ടെ ക്ലബ് ഒന്നാം സ്ഥാനവും അലൻ തിലക് ഷിറ്റോ റിയു കരാട്ടെ ക്ലബ് പള്ളിക്കുന്ന് രണ്ടാം സ്ഥാനവും ഒക്കിനാവോ ഷോറിൻ റിയു മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം എൻ.യു. ഉലഹന്നാൻ ഉദ്ഘാടനം ചെയ്തു. ഷിബു കുറുന്പേമഠം അധ്യക്ഷത വഹിച്ചു. പി.വി. സുരേഷ്, എൻ.എം. ചന്ദ്രബാബു, പാക്കം ബാബു എന്നിവർ പ്രസംഗിച്ചു.