x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​രി​യ​ബ്ബ ആ​ഘോ​ഷി​ച്ചു

വെബ് ഡെസ്ക്
Published: November 11, 2026 05:53 AM IST | Updated: November 11, 2026 05:53 AM IST

ബൈ​ര​ക്കു​പ്പ​യി​ല്‍ നടന്ന മൂ​രി​യ​ബ്ബ ആ​ഘോ​ഷം

പു​ല്‍​പ്പ​ള്ളി: കേ​ര​ള​ത്തി​ന്‍റെ അ​യ​ല്‍ സം​സ്ഥാ​ന​മാ​യ ക​ര്‍​ണാ​ട​ക​യി​ലെ ബൈ​ര​ക്കു​പ്പ​യി​ല്‍ മൂ​രി​യ​ബ്ബ ആ​ഘോ​ഷി​ച്ചു. കാ​ള​ക​ളെ കു​ളി​പ്പി​ച്ച് ച​മ​യ​ങ്ങ​ള്‍ ചാ​ര്‍​ത്തി ആ​ര​തി ഉ​ഴി​ഞ്ഞ് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ക്ഷേ​ത്രാ​ങ്ക​ണ​ങ്ങ​ളി​ലെ​ത്തി​ച്ച ശേ​ഷം ഇ​വ​യെ കൂ​ട്ട​ത്തോ​ടെ ചെ​ണ്ട​മേ​ള​ങ്ങ​ളു​ടേ​യും വാ​ദ്യ​മേ​ള​ങ്ങ​ളു​ടേ​യും കാ​ത​ട​പ്പി​ക്കു​ന്ന ക​രി​മ​രു​ന്ന് പ്ര​യോ​ഗ​ങ്ങ​ളു​ടേ​യും ഒ​പ്പം ഓ​ടി​ക്കു​ന്ന​താ​ണ് മൂ​രി ചാ​ട്ടം അ​ഥ​വാ മൂ​രി​യ​ബ്ബ എ​ന്ന ആ​ഘോ​ഷം. കാ​ര്‍​ഷി​ക സ​മൃ​ദ്ധി​യു​ടേ​യും ക​ന്നു​കാ​ലി സ​മ്പ​ത്തി​ന്‍റേ​യും പ്ര​തീ​ക​മാ​യി എ​ല്ലാ​യി​ട​ത്തും ക​ന്നു​കാ​ലി​ക​ളെ കു​ളി​പ്പി​ച്ച് അ​ണി​യി​ച്ചൊ​രു​ക്കി കൊ​മ്പു​ക​ളി​ല്‍ ചാ​യം തേ​ച്ച് പ്ര​ത്യേ​ക പൂ​ജ​ക​ളും ന​ട​ത്തു​ന്നു.

തെ​ക്കും വ​ട​ക്കും പ​ല രൂ​പ​ങ്ങ​ളി​ലാ​ണ് അ​നു​ഷ്ഠാ​ന​ങ്ങ​ളെ​ങ്കി​ലും ആ​ഘോ​ഷ​ങ്ങ​ളു​ടെ ഇ​തി​വൃ​ത്തം കാ​ര്‍​ഷി​ക സ​മൃ​ദ്ധി​യും ക​ന്നു​കാ​ലി സ​മ്പ​ത്തി​ന്‍റെ വ​ര്‍​ധ​ന​വു​മാ​ണ്. ദീ​പാ​വ​ലി ക​ഴി​ഞ്ഞ് വ​രു​ന്ന അ​മാ​വാ​സി​യു​ടെ പി​റ്റേ​ന്ന് വ​ട​ക്കേ ഇ​ന്ത്യ​യി​ല്‍ ഗോ​വ​ര്‍​ധ​ന പൂ​ജ​യു​ടെ ദി​ന​മാ​ണ്. ക​ര്‍​ണാ​ട​ക​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ മ​ഹാ​ബ​ലി ച​ക്ര​വ​ര്‍​ത്തി​യു​ടെ ഭൂ​മി​യി​ലേ​ക്കു​ള്ള തി​രി​ച്ചു വ​ര​വി​ന്‍റെ ഓ​ര്‍​മ പു​തു​ക്ക​ലാ​ണി​ത്. ക​ര്‍​ണാ​ട​ക​യി​ലെ ചി​ത്ര​ദു​ര്‍​ഗ​യി​ലും ബൈ​ര​ക്കു​പ്പ​യി​ലും മ​റ്റും വേ​ട​ഗൗ​ഡ​ര്‍, ഉ​രി​ദാ​വ​ര്‍ തു​ട​ങ്ങി​യ ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ള്‍ അ​വ​രു​ടെ ദീ​പാ​വ​ലി​യാ​യി​ട്ടാ​ണ് ഇ​ത് ആ​ഘോ​ഷി​ക്കു​ന്ന​ത്.

വ​ട​ക്കേ ഇ​ന്ത്യ​ക്കാ​ര്‍ വീ​ട്ടു പ​ടി​ക്ക​ല്‍ ചാ​ണ​കം കൊ​ണ്ട് ഗോ​വ​ര്‍​ധ​ന പ​ര്‍​വ​ത​ത്തി​ന്‍റെ മാ​തൃ​ക​ക​ള്‍ ഉ​ണ്ടാ​ക്കി ഭം​ഗി​യാ​യി അ​ല​ങ്ക​രി​ച്ച് പൂ​ജി​ക്കു​മ്പോ​ള്‍ ക​ര്‍​ണാ​ട​ക​യി​ല്‍ മ​ണ്ണ് കൊ​ണ്ടോ ചാ​ണ​കം ഉ​പ​യോ​ഗി​ച്ചോ മ​ഹാ​ബ​ലി ച​ക്ര​വ​ര്‍​ത്തി​യു​ടെ രൂ​പ​മോ കോ​ട്ട​യു​ടെ മാ​തൃ​ക​യോ നി​ര്‍​മി​ച്ച് പൂ​ജി​ക്കു​ന്നു. മ​ഹാ​ബ​ലി ത​മ്പു​രാ​ന്‍റെ വ​ര​വ​റി​യി​ച്ചു​ള്ള വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​സ്യ​വി​ഭ​വ സ​ദ്യ​യും ക​ര്‍​ണാ​ട​ക​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

Tags : Mooriyabba Nattuvishesham Districtnews

Recent News

Corehub Up