x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ര​ട്ട​മ​ര​ണ​ത്തി​ൽ ന​ടു​ങ്ങി മ​ട്ട​ന്നൂ​ർ

വെബ്ഡെസ്ക്
Published: November 11, 2026 06:03 AM IST | Updated: November 11, 2026 06:03 AM IST

അ​മ്മ​യും മ​ക​നും വെ​ട്ടേ​റ്റു മ​രി​ച്ച വീ​ട്ടി​ൽ ത​ടി​ച്ചു​കൂ​ടി​യ​വ​ർ.

മ​ട്ട​ന്നൂ​ർ: അ​മ്മ​യും മ​ക​നും വീ​ട്ടി​നു​ള്ളി​ൽ വെ​ട്ടേ​റ്റു മ​രി​ച്ചു​വെ​ന്ന ഞെ​ട്ടി​ക്കു​ന്ന വാ​ർ​ത്ത ഇ​ന്ന​ലെ മ​ട്ട​ന്നൂ​ർ പ്ര​ദേ​ശ​ത്തെ ഭീ​തി​യി​ലാ​ഴ്ത്തി. നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വാ​ർ​ത്ത പ​ര​ന്ന​തോ​ടെ പൊ​ലി​സും നാ​ട്ടു​കാ​രും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ര​ട​ക്കം വീ​ട്ടി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. മ​ട്ട​ന്നൂ​ർ ല​യ​ൺ​സ് ക്ല​ബ് റോ​ഡി​ൽ ന​ന്ദ​ന​ത്തി​ലെ സി. ​ജ്യോ​തി (56), മ​ക​ൻ ന​വീ​ൻ കൃ​ഷ്ണ(21) എ​ന്നി​വ​രെ​യാ​ണ് വെ​ട്ടേ​റ്റു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നും പ​ത്ത​ര​യ്ക്കും ഇ​ട​യി​ലാ​യി​രു​ന്നു കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്നാ​ണ് നി​ഗ​മ​നം. ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ പു​ന്നാ​ട്ടെ ക്ഷേ​ത്ര​ത്തി​ൽ പോ​യി മ​ട​ങ്ങി​യെ​ത്തി​യ ജ്യോ​തി​യു​ടെ ഭ​ർ​ത്താ​വ് കെ.​ടി. ജ​യ​കൃ​ഷ്ണ​നാ​ണ് ഇ​രു​വ​രെ​യും ചോ​ര​യി​ൽ കു​ളി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. ജ​യ​കൃ​ഷ്ണ​ൻ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​യ​ത്.

കാ​റി​ൽ തി​രി​കെ​ത്തി​യ ജ​യ​കൃ​ഷ്ണ​ൻ ഗേ​റ്റ് തു​റ​ക്കാ​ൻ ഹോ​ൺ മു​ഴ​ക്കി​യെ​ങ്കി​ലും ഭാ​ര്യ​യും മ​ക​നും തു​റ​ന്നു​ന​ൽ​കാ​ൻ എ​ത്തി​യി​രു​ന്നി​ല്ല. മ​റ്റു ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം ഭാ​ര്യ​യോ മ​ക​നോ ആ​ണ് ഗേ​റ്റ് തു​റ​ക്കാ​റു​ള​ള​ത്.

ഇ​ന്ന​ലെ ഇ​വ​രെ കാ​ണാ​ത്ത​തി​ൽ ഗേ​റ്റ് തു​റ​ന്നു കാ​ർ ക​യ​റ്റി​യ ശേ​ഷം വീ​ട്ടി​നു​ള്ളി​ൽ ക​യ​റി​യ ജ​യ​കൃ​ഷ്ണ​ൻ ഇ​രു​വ​രേ​യും താ​ഴെ നി​ല​യി​ൽ കാ​ണാ​തെ വ​ന്ന​തോ​ടെ മു​ക​ളി​ലെ നി​ല​യി​ൽ ക​യ​റി നോ​ക്കി.

അ​പ്പോ​ഴാ​ണ് ര​ക്ത​ത്തി​ൽ കു​ളി​ച്ചു കി​ട​ക്കു​ന്ന നി​ല​യി​ൽ ഇ​രു​വ​രേ​യും കാ​ണു​ന്ന​ത്. ദാ​രു​ണ​ദൃ​ശ്യം ക​ണ്ട ജ​യ​കൃ​ഷ്ണ​ന്‍റെ നി​ല​വി​ളി കേ​ട്ടാ​ണ് സ​മീ​പ​വാ​സി​ക​ൾ ഓ​ടി​യെ​ത്തു​ന്ന​ത്. ക​ഴു​ത്തി​ലും നെ​ഞ്ചി​ലു​മാ​യാ​ണ് ഇ​രു​വ​ർ​ക്കും വെ​ട്ടേ​റ്റ​ത്.

ക​ണ്ണൂ​ർ എ​സി​പി എം.​പി.​ആ​സാ​ദ്, മ​ട്ട​ന്നൂ​ർ ഇ​ൻ​സ്‌​പെ​ക്ട​ർ എം.​വി. ഷീ​ജു, എ​സ്ഐ വി.​വി. ദീ​പ്തി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി വി​ശ​ദ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി. വി​ര​ല​യ​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്‌​ക്വാ​ഡും വീ​ടും പ​രി​സ​ര​വും പ​രി​ശോ​ധി​ച്ചി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ൽ മ​റ്റാ​ർ​ക്കെ​ങ്കി​ലും പ​ങ്കു​ണ്ടോ​യെ​ന്ന സം​ശ​യ​ത്താ​ൽ പ്ര​ദേ​ശ​ത്തെ ദൃ​ശ്യ​ങ്ങ​ൾ അ​ട​ക്കം പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു.

മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന് ഉ​ച്ച​യോ​ടെ വീ​ട്ടി​ലെ​ത്തിച്ച് പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും.

Tags : Double Death Nattuvishesham DistrictNews

Recent News

Corehub Up