വെള്ളാട് മേഖലയിലെ കലുങ്കുകൾ കാലപ്പഴക്കത്താൽ തകർന്നനിലയിൽ.
ആലക്കോട്: വെള്ളാട് മേഖലയിലെ കലുങ്കുകളെല്ലാം ജീർണിച്ച് അപകടാവസ്ഥയിലായിട്ടും പുനർനിർമാണം നടത്താത്തത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. വെള്ളാട്-കണ്ടത്തിൻപീടിക, തേർമല ജംഗ്ഷൻ എന്നിവിടങ്ങളിലെ കലുങ്കുകളും വെള്ളാട് ടൗണിന് സമീപത്തെ രണ്ടു കലുങ്കുകളുമാണ് അപകടാവസ്ഥയിലുള്ളത്.
പതിറ്റാണ്ടുകളോളം പഴക്കമുള്ള കലുങ്കുകളുടെ കോൺക്രീറ്റ് സ്ലാബുകളിൽനിന്ന് കോൺക്രീറ്റ് അടർന്നുപോയി കമ്പികൾ പുറത്തായനിലയിലാണ്. സ്ലാബിനെ താങ്ങിനിർത്തുന്ന കമ്പികൾ ജീർണിച്ചതോടെ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് കലുങ്കുകൾ. ഇരുവശങ്ങളിലുമുള്ള കരിങ്കൽക്കെട്ടുകളും തൂണുകളും തകർന്നിട്ടുണ്ട്. കൈവരികളും നശിച്ചു. കോടികൾ ചെലവഴിച്ച് റോഡ് നവീകരിച്ചെങ്കിലും കലുങ്കുകൾ പുനർനിർമിക്കാത്തതാണ് നിലവിലെ ദുരവസ്ഥയ്ക്ക് കാരണം.
പാലക്കയംതട്ടിലേക്കും കുട്ടിപ്പുല്ലിലേക്കുമുള്ള വിനോദസഞ്ചാര വാഹനങ്ങൾ ഉൾപ്പടെ ദിനംപ്രതി നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്.
അപകടാവസ്ഥയിലായ കലുങ്കുകൾ കലുങ്കുകൾ അടിയന്തരമായി പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : commuters in deep fear Nattuvishesham DistrictNews