Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Commuters In Deep Fear

Kannur

ക​ലു​ങ്കു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ൽ; യാ​ത്ര​ക്കാ​ർ ക​ടു​ത്ത ഭീ​തി​യി​ൽ

ആ​ല​ക്കോ​ട്: വെ​ള്ളാ​ട് മേ​ഖ​ല​യി​ലെ ക​ലു​ങ്കു​ക​ളെ​ല്ലാം ജീ​ർ​ണി​ച്ച് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ടും പു​ന​ർ​നി​ർ​മാ​ണം ന​ട​ത്താ​ത്ത​ത് യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. വെ​ള്ളാ​ട്-​ക​ണ്ട​ത്തി​ൻ​പീ​ടി​ക, തേ​ർ​മ​ല ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ലു​ങ്കു​ക​ളും വെ​ള്ളാ​ട് ടൗ​ണി​ന് സ​മീ​പ​ത്തെ ര​ണ്ടു ക​ലു​ങ്കു​ക​ളു​മാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള​ത്.

പ​തി​റ്റാ​ണ്ടു​ക​ളോ​ളം പ​ഴ​ക്ക​മു​ള്ള ക​ലു​ങ്കു​ക​ളു​ടെ കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ളി​ൽ​നി​ന്ന് കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്നു​പോ​യി ക​മ്പി​ക​ൾ പു​റ​ത്താ​യ​നി​ല​യി​ലാ​ണ്. സ്ലാ​ബി​നെ താ​ങ്ങി​നി​ർ​ത്തു​ന്ന ക​മ്പി​ക​ൾ ജീ​ർ​ണി​ച്ച​തോ​ടെ ഏ​തു​നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ് ക​ലു​ങ്കു​ക​ൾ. ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള ക​രി​ങ്ക​ൽ​ക്കെ​ട്ടു​ക​ളും തൂ​ണു​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്. കൈ​വ​രി​ക​ളും ന​ശി​ച്ചു. കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് റോ​ഡ് ന​വീ​ക​രി​ച്ചെ​ങ്കി​ലും ക​ലു​ങ്കു​ക​ൾ പു​ന​ർ​നി​ർ​മി​ക്കാ​ത്ത​താ​ണ് നി​ല​വി​ലെ ദു​ര​വ​സ്ഥ​യ്ക്ക് കാ​ര​ണം.

പാ​ല​ക്ക​യം​ത​ട്ടി​ലേ​ക്കും കു​ട്ടി​പ്പു​ല്ലി​ലേ​ക്കു​മു​ള്ള വി​നോ​ദ​സ​ഞ്ചാ​ര വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ ദി​നം​പ്ര​തി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണി​ത്.
അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ക​ലു​ങ്കു​ക​ൾ ക​ലു​ങ്കു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up