കായകല്പം ജനസമ്പര്‍ക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് ആരോഗ്യ മന്ത്രി കെ. മുരളീധരന് പ്രസംഗിക്കുന്നു.
കാസർഗോഡ്: ജില്ലയിലെ ഡോക്ടർമാരുടെ ക്ഷാമവുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യം പരിഗണിച്ച് കര്‍ണാടക മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുള്ള ഡോക്ടര്‍മാര്‍ക്കും ജില്ലയില്‍ ജോലിചെയ്യാൻ സാഹചര്യം ഒരുക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്.
ഇക്കാര്യത്തിൽ സര്‍ക്കാര്‍ മെഡിക്കല്‍ കൗണ്‍സിലിന് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും ഉടന്‍തന്നെ മെഡിക്കല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് അനുകൂലമായ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. പൊതുജനാരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ ഗുണനിലവാരവും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച കായകല്പ്ം ജനസമ്പര്‍ക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം വിദ്യാനഗർ ചെട്ടുംകുഴിയിലെ റോയല്‍ കണ്വെന്ഷന് ഹാളില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ജില്ലയിലേക്ക് നിയോഗിക്കുന്ന ഡോക്ടര്‍മാര്‍ കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും ഇവിടെത്തന്നെ സേവനം ചെയ്യണം. നഴ്സുമാരുടെ ഒഴിവുകളില്‍ ജില്ലയിൽ നിലവിലുള്ള പിഎസ്സി ലിസ്റ്റില്‍ നിന്ന് കൂടുതല്‍ ആളുകളെ നിയമിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ എന്‍എച്ച്എം ജീവനക്കാരുടെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടി നല്‍കിയിട്ടുണ്ട്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഫോറന്‍സിക് സര്‍ജന്റെ സേവനം ഉറപ്പാക്കും.
എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം ഉടന്‍ ചേരുന്നതിന് നിര്‍ദേശം നല്‍കുമെന്നും മന്ത്രി ഉറപ്പു നല്കി. ചടങ്ങില്‍ കല്ലട്ര മാഹിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയായി. എംഎല്‍എമാരായ എ.കെ.എം അഷ്റഫ്, കെ. നീലകണ്ഠന്, ഗോവിന്ദന് പള്ളിക്കാപ്പില്‍, സന്ദീപ് വാര്യര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം, കാസര്‍ഗോഡ് നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുജ്ഞാനി ഷാന്‍ബാഗ്, മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ.കെ.വി. വിശ്വനാഥന്, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (പ്ലാനിംഗ്) ഉണ്ണികൃഷ്ണന്, ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ടി. രേഖ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ധന്യ ദയാനന്ദന് എന്നിവർ സംബന്ധിച്ചു.
Tags : Kayakalpa Public Outreach Programme Nattuvishesham DistrictNews