Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kayakalpa Public Outreach Programme

Kasaragod

ജി​ല്ല​യി​ല്‍ ജോ​ലി​ചെ​യ്യാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കും: മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍

കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ ഡോ​ക്‌​ട​ർ​മാ​രു​ടെ ക്ഷാ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ത്യേ​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് ക​ര്‍​ണാ​ട​ക മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ല്‍ ര​ജി​സ്‌​ട്രേ​ഷ​നു​ള്ള ഡോ​ക്‌​ട​ര്‍​മാ​ര്‍​ക്കും ജി​ല്ല​യി​ല്‍ ജോ​ലി​ചെ​യ്യാ​ൻ സാ​ഹ​ച​ര്യം ഒ​രു​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍.

ഇ​ക്കാ​ര്യ​ത്തി​ൽ സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ലി​ന് ശു​പാ​ര്‍​ശ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ഉ​ട​ന്‍​ത​ന്നെ മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ല്‍ യോ​ഗം ചേ​ര്‍​ന്ന് അ​നു​കൂ​ല​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പൊ​തു​ജ​നാ​രോ​ഗ്യ മേ​ഖ​ല​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ചി​കി​ത്സാ ഗു​ണ​നി​ല​വാ​ര​വും ഉ​റ​പ്പു​വ​രു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രോ​ഗ്യ വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച കാ​യ​ക​ല്‍​പ്ം ജ​ന​സ​മ്പ​ര്‍​ക്ക പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം വി​ദ്യാ​ന​ഗ​ർ ചെ​ട്ടും​കു​ഴി​യി​ലെ റോ​യ​ല്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍ ഹാ​ളി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജി​ല്ല​യി​ലേ​ക്ക് നി​യോ​ഗി​ക്കു​ന്ന ഡോ​ക്‌​ട​ര്‍​മാ​ര്‍ കു​റ​ഞ്ഞ​ത് ര​ണ്ടു വ​ര്‍​ഷ​മെ​ങ്കി​ലും ഇ​വി​ടെ​ത്ത​ന്നെ സേ​വ​നം ചെ​യ്യ​ണം. ന​ഴ്‌​സു​മാ​രു​ടെ ഒ​ഴി​വു​ക​ളി​ല്‍ ജി​ല്ല​യി​ൽ നി​ല​വി​ലു​ള്ള പി​എ​സ്‌​സി ലി​സ്റ്റി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ ആ​ളു​ക​ളെ നി​യ​മി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ല​യി​ലെ എ​ന്‍​എ​ച്ച്എം ജീ​വ​ന​ക്കാ​രു​ടെ കാ​ലാ​വ​ധി മാ​ര്‍​ച്ച് 31 വ​രെ നീ​ട്ടി ന​ല്‍​കി​യി​ട്ടു​ണ്ട്. കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ഫോ​റ​ന്‍​സി​ക് സ​ര്‍​ജ​ന്‍റെ സേ​വ​നം ഉ​റ​പ്പാ​ക്കും.

എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ സെ​ല്‍ യോ​ഗം ഉ​ട​ന്‍ ചേ​രു​ന്ന​തി​ന് നി​ര്‍​ദേ​ശം ന​ല്‍​കു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പു ന​ല്‍​കി. ച​ട​ങ്ങി​ല്‍ ക​ല്ല​ട്ര മാ​ഹി​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി. എം​എ​ല്‍​എ​മാ​രാ​യ എ.​കെ.​എം അ​ഷ്റ​ഫ്, കെ. ​നീ​ല​ക​ണ്ഠ​ന്‍, ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍, സ​ന്ദീ​പ് വാ​ര്യ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം, കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷാ​ഹി​ന സ​ലിം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്ള​ക്കു​ഞ്ഞി ചെ​ര്‍​ക്ക​ള, മ​ധൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജ്ഞാ​നി ഷാ​ന്‍​ബാ​ഗ്, മെ​ഡി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ഡ​യ​റ​ക്‌ട​ര്‍ ഡോ.​കെ.​വി. വി​ശ്വ​നാ​ഥ​ന്‍, ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്‌​ട​ര്‍ (പ്ലാ​നിം​ഗ്) ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ജി​ല്ലാ ക​ള​ക്‌​ട​ര്‍ ശ്രീ​ധ​ന്യ സു​രേ​ഷ്, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​ടി. രേ​ഖ, ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ധ​ന്യ ദ​യാ​ന​ന്ദ​ന്‍ എ​ന്നി​വ​ർ സം​ബന്ധി​ച്ചു.

Latest News

Corehub Up