Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BearsWitness

2026 ഏഷ്യന്‍ ഗെയിംസ്: ചരിത്രം സാക്ഷി

ത​​​മ്പ​​​ല​​​മ​​​ണ്ണ​​​യി​​​ലെ കൊ​​​ച്ചു​​​ഗ്രാ​​​മ​​​ത്തി​​​ൽ നി​​​ന്ന് ജ​​​പ്പാ​​​നി​​​ലെ ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സ് വേ​​​ദി​​​യി​​​ലേ​​​ക്ക്. അ​​​വി​​​ടെ ഇ​​​ന്ത്യ​​​യു​​​ടെ കു​​​പ്പാ​​​യ​​​മ​​​ണി​​​ഞ്ഞ് ല​​​ക്ഷ്യ​​​ത്തി​​​ലേ​​​ക്ക് ഉ​​​ന്നം​​​പി​​​ടി​​​ച്ച​​​പ്പോ​​​ൾ ച​​​രി​​​ത്ര​​​ത്തി​​​ലേ​​​ക്കു പ​​​തി​​​ഞ്ഞ​​​ത് തി​​​രു​​​വ​​​മ്പാ​​​ടി​​​യു​​​ടെ പേ​​​രും.

വ​​​നി​​​ത​​​ക​​​ളു​​​ടെ പ​​​ത്ത് മീ​​​റ്റ​​​ർ എ​​​യ​​​ർ റൈ​​​ഫി​​​ൾ ടീം ​​​ഇ​​​ന​​​ത്തി​​​ൽ വെ​​​ള്ളി മെ​​​ഡ​​​ൽ നേ​​​ടി​​​യ വി​​​ദ​​​ർ​​​ശ കെ. ​​​വി​​​നോ​​​ദ്, ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സി​​​ൽ ഷൂ​​​ട്ടിം​​​ഗി​​​ൽ മെ​​​ഡ​​​ൽ നേ​​​ടു​​​ന്ന ആ​​​ദ്യ മ​​​ല​​​യാ​​​ളി​​​യാ​​​യി. വി​​​ദ​​​ർ​​​ശ, ഇളവേനില്‍ വാ​​ള​​റി​​വേന്‍, സോ​​​നം മ​​​സ്ക​​​ർ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ഇ​​​ന്ത്യ​​​ൻ സം​​​ഘ​​​മാ​​​ണ് വെ​​​ള്ളി നേ​​​ടി​​​യ​​​ത്.

1898 പോ​​​യി​​​ന്‍റു​​​മാ​​​യി ഇ​​​ന്ത്യ ര​​​ണ്ടാം സ്ഥാ​​​ന​​​ത്തെ​​​ത്തി. ചൈ​​​ന സ്വ​​​ർ​​​ണ​​​വും ജ​​​പ്പാ​​​ൻ വെ​​​ങ്ക​​​ല​​​വും നേ​​​ടി. ഈ ​​​വെ​​​ള്ളി​​​യാ​​​ണ് 2026 ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ദ്യ മെ​​​ഡ​​​ലും. ക​​​ന്നി ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സി​​​ൽ ത​​​ന്നെ മെ​​​ഡ​​​ൽ നേ​​​ടി​​​യ​​​തി​​​ന്‍റെ സ​​​ന്തോ​​​ഷ​​​ത്തി​​​ലാ​​​ണ് 27-കാ​​​രി​​​യാ​​​യ വി​​​ദ​​​ർ​​​ശ. കു​​​ടും​​​ബ​​​ത്തി​​​ന്‍റെ​​​യും പ​​​രി​​​ശീ​​​ല​​​ക​​​രു​​​ടെ​​​യും ഭ​​​ർ​​​ത്താ​​​വി​​​ന്‍റെ​​​യും പി​​​ന്തു​​​ണ​​​യാ​​​ണ് ഈ ​​​നേ​​​ട്ട​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്നു താ​​​രം പ്ര​​​തി​​​ക​​​രി​​​ച്ചു. വെ​​​ള്ളി മെ​​​ഡ​​​ൽ നേ​​​ട്ടം അ​​​ടു​​​ത്ത മ​​​ത്സ​​​ര​​​ത്തി​​​നു​​​ള്ള ആ​​​ത്മ​​​വി​​​ശ്വാ​​​സം വ​​​ർ​​​ധി​​​പ്പി​​​ച്ച​​​താ​​​യും വി​​​ദ​​​ർ​​​ശ പ​​​റ​​​ഞ്ഞു. 50 മീ​​​റ്റ​​​ർ റൈ​​​ഫി​​​ൾ ത്രീ ​​​പൊ​​​സി​​​ഷ​​​നി​​​ലാ​​​ണ് ഇ​​​നി മ​​​ത്സ​​​രി​​​ക്കാ​​​നു​​​ള്ള​​​ത്. 26-നാ​​​ണ് മ​​​ത്സ​​​രം.

2018ൽ ​​​കോ​​​ള​​​ജ് പ​​​ഠ​​​ന​​​കാ​​​ല​​​ത്ത് എ​​​ൻ​​​സി​​​സി ട്ര​​​യ​​​ൽ​​​സി​​​ലൂ​​​ടെ​​​യാ​​​ണ് വി​​​ദ​​​ർ​​​ശ ആ​​​ദ്യ​​​മാ​​​യി റൈ​​​ഫി​​​ൾ കൈ​​​യി​​​ലെ​​​ടു​​​ത്ത​​​ത്. പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​ന​​​മി​​​ല്ലാ​​​തെ ട്ര​​​യ​​​ൽ​​​സി​​​നെ​​​ത്തി​​​യ താ​​​രം മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​ച്ച​​​തോ​​​ടെ ഷൂ​​​ട്ടിം​​​ഗി​​​ന്‍റെ ലോ​​​ക​​​ത്തേ​​​ക്ക് ക​​​ട​​​ന്നു. 2019ൽ ​​​ഷൂ​​​ട്ടിം​​​ഗ് പ്രൊ​​​ഫ​​​ഷ​​​നാ​​​യി സ്വീ​​​ക​​​രി​​​ച്ചു.
എ​​​ട്ടു ​വ​​​ർ​​​ഷ​​​ത്തെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നൊ​​​ടു​​​വി​​​ലാ​​​ണ് ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സ് വേ​​​ദി​​​യി​​​ലെ ച​​​രി​​​ത്ര​​​നേ​​​ട്ടം.

തു​​​ട​​​ക്ക​​​കാ​​​ല​​​ത്ത് സ്വ​​​ന്ത​​​മാ​​​യി റൈ​​​ഫി​​​ളോ ഷൂ​​​ട്ടിം​​​ഗ് ജാ​​​ക്ക​​​റ്റോ പോ​​​ലു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ റൈ​​​ഫി​​​ളു​​​ക​​​ളും അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​യി​​​രു​​​ന്നു പ​​​രി​​​ശീ​​​ല​​​നം. സാ​​​മ്പ​​​ത്തി​​​ക ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലും പ​​​രി​​​ശീ​​​ല​​​നം തു​​​ട​​​ർ​​​ന്നു. ക​​​ളി ഉ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ആ​​​ലോ​​​ചി​​​ച്ച ഘ​​​ട്ട​​​ത്തി​​​ൽ ഭ​​​ർ​​​ത്താ​​​വും നി​​​ല​​​വി​​​ൽ പ​​​രി​​​ശീ​​​ല​​​ക​​​നു​​​മാ​​​യ മ​​​നു എ​​​സ്. ര​​​വി​​​യു​​​ടെ പി​​​ന്തു​​​ണ​​​യും പ്രോ​​​ത്സാ​​​ഹ​​​ന​​​വും നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യി.

പി​​​ന്നീ​​​ട് കു​​​ടും​​​ബം ബാ​​​ങ്ക് വാ​​​യ്പ​​​യെ​​​ടു​​​ത്താ​​ണു വി​​​ദ​​​ർ​​​ശ​​​യ്ക്ക് സ്വ​​​ന്ത​​​മാ​​​യി റൈ​​​ഫി​​​ൾ വാ​​​ങ്ങി​​​ന​​​ൽ​​​കി​​​യ​​​ത്. സ്‌​​​പോ​​​ർ​​​ട്‌​​​സ് അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ ഹൈ ​​​പെ​​​ർ​​​ഫോ​​​മ​​​ൻ​​​സ് കോ​​​ച്ച് മ​​​നോ​​​ജ് കു​​​മാ​​​റി​​​ന്‍റെ കീ​​​ഴി​​​ലെ പ​​​രി​​​ശീ​​​ല​​​ന​​​വും വി​​​ദ​​​ർ​​​ശ​​​യു​​​ടെ ക​​​രി​​​യ​​​റി​​​ൽ വ​​​ഴി​​​ത്തി​​​രി​​​വാ​​​യി. ലൈ​​​റ്റ് വെ​​​യ്റ്റ് റൈ​​​ഫി​​​ളി​​​ലേ​​​ക്ക് മാ​​​റി​​​യ​​​തോ​​​ടെ പ്ര​​​ക​​​ട​​​ന​​​ത്തി​​​ൽ മു​​​ന്നേ​​​റ്റ​​​മു​​​ണ്ടാ​​​യി.

2024ൽ ​​​എ​​​സ്എ​​​ഐ നാ​​​ഷ​​​ണ​​​ൽ സെ​​​ന്‍റ​​​ർ ഓ​​​ഫ് എ​​​ക്സ​​​ല​​​ൻ​​​സി​​​ലേ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​തോ​​​ടെ അ​​​ന്താ​​​രാ​​ഷ്‌​​ട്ര നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നു​​​ള്ള അ​​​വ​​​സ​​​ര​​​വും ല​​​ഭി​​​ച്ചു. ഡ​​​ൽ​​​ഹി​​​യി​​​ലാ​​​ണ് പ്ര​​​ധാ​​​ന പ​​​രി​​​ശീ​​​ല​​​നം. കേ​​​ര​​​ള​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ് ഷൂ​​​ട്ടിം​​​ഗ് റേ​​​ഞ്ചി​​​ലും വി​​​ദ​​​ർ​​​ശ പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

Latest News

Corehub Up