Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Before Buying

ഓട്ടോമാറ്റിക് കാർ വാങ്ങും മുമ്പ്!

ക്ല​ച്ചും ഗി​യ​റും ഡ്രൈ​വ​റു​ടെ നി​യ​ന്ത്ര​ണ​ത്തി​ല്‍​നി​ന്ന് വാ​ഹ​ന​ത്തി​ന്‍റെ ബു​ദ്ധി​യി​ലേ​ക്ക് മാ​റു​മ്പോ​ള്‍ ഡ്രൈ​വിം​ഗി​ന്‍റെ സ്വ​ഭാ​വ​വും മാ​റു​ക​യാ​ണ്. ഓ​ട്ടോ​മാ​റ്റി​ക് എ​ന്ന​ത് ഒ​രു സം​വി​ധാ​നം മാ​ത്ര​മ​ല്ല; അ​തി​ന് വി​വി​ധ ത​ര​ങ്ങ​ളു​മു​ണ്ട്. ഓ​രോ​ന്നി​നും പ്ര​ത്യേ​ക പ്ര​വ​ര്‍​ത്ത​ന​രീ​തി​യും ഗു​ണ​ങ്ങ​ളും പ​രി​മി​തി​ക​ളും ഉ​ണ്ട്. സൗ​ക​ര്യ​വും സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും ചേ​ര്‍​ന്ന ഓ​ട്ടോ​മാ​റ്റി​ക്ക് ഗി​യ​ര്‍​ബോ​ക്സു​ക​ള്‍ പ​രി​ച​യ​പ്പെ​ടാം.
ഓ​ട്ടോ​മാ​റ്റി​ക് ഗി​യ​ര്‍​ബോ​ക്സ് എ​ങ്ങ​നെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു?

മാ​നു​വ​ല്‍ ഗി​യ​ര്‍ ബോ​ക്സ് വാ​ഹ​ന​ങ്ങ​ളി​ല്‍ ഡ്രൈ​വ​ര്‍ ക്ല​ച്ച് ഉ​പ​യോ​ഗി​ച്ച് ഗി​യ​ര്‍ മാ​റ്റു​ന്നു. എ​ന്നാ​ല്‍ ഓ​ട്ടോ​മാ​റ്റി​ക് വാ​ഹ​ന​ങ്ങ​ളി​ല്‍ സെ​ന്‍​സ​റു​ക​ളും ഇ​ല​ക്‌ട്രോ​ണി​ക് നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളും വാ​ഹ​നം സ​ഞ്ച​രി​ക്കു​ന്ന വേ​ഗം, എ​ന്‍​ജി​ന്‍ ആ​ര്‍​പി​എം, ആ​ക്സി​ല​റേ​റ്റ​റിന്‍റെ ഉ​പ​യോ​ഗം എ​ന്നി​വ വി​ല​യി​രു​ത്തി സ്വ​യം ഗി​യ​ര്‍ മാ​റ്റു​ന്നു. ഇ​തി​ലൂ​ടെ ഡ്രൈ​വിം​ഗ് കൂ​ടു​ത​ല്‍ ല​ളി​ത​മാ​കു​ന്നു.

ഓ​ട്ടോ​മാ​റ്റി​ക് ഗി​യ​ര്‍​ബോ​ക്സു​ക​ളു​ടെ പ്ര​ധാ​ന വി​ഭാ​ഗ​ങ്ങ​ള്‍

AMT (ഓ​ട്ടോ​മേ​റ്റ​ഡ് മാ​നു​വ​ല്‍ ട്രാ​ന്‍​സ്മി​ഷ​ന്‍)

മാ​നു​വ​ല്‍ ഗി​യ​ര്‍​ബോ​ക്സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സം​വി​ധാ​ന​മാ​ണി​ത്. എ​ന്നാ​ല്‍ ഗി​യ​ര്‍ മാ​റ്റ​ലും ക്ല​ച്ച് പ്ര​വ​ര്‍​ത്ത​ന​വും വാ​ഹ​ന​ത്തി​ന്‍റെ കം​പ്യൂ​ട്ട​ര്‍ നി​യ​ന്ത്രി​ക്കും. താ​ര​ത​മ്യേ​ന വി​ല കു​റ​വാ​യ​തി​നാ​ല്‍ ചെ​റു​കാ​റു​ക​ളി​ല്‍ ഇ​ത് കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. (ബ​ലേനോ, സ്വി​ഫ്റ്റ്, ടാ​റ്റാ നെ​ക്സ​ണ്‍)

ഗു​ണ​ങ്ങ​ള്‍

• വി​ല താ​ര​ത​മ്യേ​ന കു​റ​വ്
• മി​ക​ച്ച ഇ​ന്ധ​ന​ക്ഷ​മ​ത
• ന​ഗ​ര​യാ​ത്ര​യ്ക്ക് അ​നു​യോ​ജ്യം പ​രി​മി​തി​ക​ള്‍
• ചി​ല​പ്പോ​ള്‍ ഗി​യ​ര്‍​മാ​റ്റ​ത്തി​ല്‍ ചെ​റി​യ ജെ​ര്‍​ക്ക് (ചാ​ട്ടം) അ​നു​ഭ​വ​പ്പെ​ടാം
• ഓ​വ​ര്‍​ടേ​ക്കിം​ഗ് എ​ളു​പ്പ​മ​ല്ല.

സി​വി​ടി (ക​ണ്ടി​ന്യൂ​വസ്്‌ലി വേ​രിയിം​ഗ് ട്രാ​ന്‍​സ്മി​ഷ​ന്‍)

സാ​ധാ​ര​ണ ഗി​യ​റു​ക​ള്‍​ക്ക് പ​ക​രം ബെ​ല്‍​റ്റും പു​ള്ളി സം​വി​ധാ​ന​വു​മാ​ണ് ഇ​വി​ടെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​നി​ശ്ചി​ത ഗി​യ​ര്‍ മാ​റ്റ​ങ്ങ​ളി​ല്ലാ​തെ തു​ട​ര്‍​ച്ച​യാ​യ വേ​ഗ വ്യ​ത്യാ​സം ന​ല്‍​കു​ന്നു. (കി​യാ സെ​ല്‍​റ്റോ​സ്, നി​സാ​ന്‍ മാ​ക്നെ​റ്റ്, ഹോ​ണ്ട എ​ലി​വേ​റ്റ്)

ഗു​ണ​ങ്ങ​ള്‍

• വ​ള​രെ സ്മൂ​ത്ത് ഡ്രൈ​വിം​ഗ് അ​നു​ഭ​വം
• മി​ക​ച്ച മൈ​ലേ​ജ്
• ട്രാ​ഫി​ക്കി​ല്‍ കൂ​ടു​ത​ല്‍ സൗ​ക​ര്യം പ​രി​മി​തി​ക​ള്‍
• പെ​ട്ടെ​ന്നു​ള്ള ആ​ക്സി​ല​റേ​ഷ​നി​ല്‍ വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വം ല​ഭി​ക്കാം
• എ​ന്‍​ജി​ന്‍ സൗ​ണ്ട് കൂ​ടു​ത​ല്‍
• എ​ന്‍​ജി​ന്‍ ബ്രേ​ക്കിം​ഗ് കു​റ​വ്

DCT (ഡ്യൂ​വ​ല്‍ ക്ല​ച്ച് ട്രാ​ന്‍​സ്മി​ഷ​ന്‍)

ര​ണ്ട് ക്ല​ച്ചു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ സം​വി​ധാ​ന​മാ​ണി​ത്. ഒ​ന്ന് ഒ​റ്റ​സം​ഖ്യ ഗി​യ​റു​ക​ള്‍​ക്കും മ​റ്റൊ​ന്ന് ഇ​ര​ട്ട​സം​ഖ്യ ഗി​യ​റു​ക​ള്‍​ക്കും വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കും. അ​തി​നാ​ല്‍ ഗി​യ​ര്‍ മാ​റ്റം വ​ള​രെ വേ​ഗ​ത്തി​ല്‍ ന​ട​ക്കും. (കി​യാ കാ​ര​ന്‍​സ്, സ്‌​കോ​ഡ കു​ഷാ​ഖ്)

ഗു​ണ​ങ്ങ​ള്‍

• അ​തി​വേ​ഗ ഗി​യ​ര്‍​മാ​റ്റം
• സ്പോ​ര്‍​ട്ടി ഡ്രൈ​വിം​ഗ് അ​നു​ഭ​വം
• മി​ക​ച്ച പ്ര​ക​ട​നം

പ​രി​മി​തി​ക​ള്‍

• ക​ന​ത്ത ട്രാ​ഫി​ക്കി​ല്‍ ചെ​ല​പ്പോ​ള്‍ ചെ​റി​യ ജെ​ര്‍​ക്ക് (ചാ​ട്ടം) അ​നു​ഭ​വ​പ്പെ​ടാം
• തു​ട​ര്‍​ച്ച​യാ​യ ട്രാ​ഫി​ക്കി​ല്‍ എ​ന്‍​ജി​ന്‍ അ​മി​ത​മാ​യി ചൂ​ടാ​കും
• വി​ല​യും സ​ര്‍​വീ​സ് ചെ​ല​വും വ​ള​രെ കൂ​ടു​ത​ല്‍ 
TCA (ടോ​ര്‍​ക്ക് ക​ണ്‍​വെ​ര്‍​ട്ട​ര്‍ ഓ​ട്ടോ​മാ​റ്റി​ക്) ഇ​താ​ണ് പ​ര​മ്പ​രാ​ഗ​ത ഓ​ട്ടോ​മാ​റ്റി​ക് സം​വി​ധാ​നം. ഫ്ലൂ​യി​ഡ് ക​പ്ലിം​ഗ് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. സു​ഖ​ക​ര​മാ​യ ഡ്രൈ​വിം​ഗ് അ​നു​ഭ​വ​ത്തി​നു കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍​കു​ന്നു. (കി​യാ സോ​ണ​റ്റ്, മാ​രു​തി ബ്ര​സ)

ഗു​ണ​ങ്ങ​ള്‍

• വ​ള​രെ സു​ഖ​ക​ര​മാ​യ പ്ര​വ​ര്‍​ത്ത​നം
• ന​ഗ​ര​ങ്ങ​ളി​ലും ഹൈ​വേ​യി​ലും അ​നു​യോ​ജ്യം
• കൂ​ടു​ത​ല്‍ വി​ശ്വാ​സ്യ​ത

പ​രി​മി​തി​ക​ള്‍

• ചി​ല മോ​ഡ​ലു​ക​ളി​ല്‍ മൈ​ലേ​ജ് കു​റ​യാം
• വി​ല​യും സ​ര്‍​വീ​സ് ചെ​ല​വും കൂ​ടു​ത​ല്‍
• ഓ​വ​ര്‍​ടേ​ക്കിം​ഗി​ല്‍ മി​ന്ന​ല്‍ പ്ര​തി​ക​ര​ണം ല​ഭി​ക്കി​ല്ല 
iMT ( ഇ​ന്‍റലി​ജ​ന്‍റ് മാ​നു​വ​ല്‍ ട്രാ​ന്‍​സ്മി​ഷ​ന്‍) ക്ല​ച്ച് പെ​ട്ട​ല്‍​ ഇ​ല്ല. എ​ന്നാ​ല്‍, ഗി​യ​ര്‍ മാ​റ്റു​ന്ന​ത് ഡ്രൈ​വ​ര്‍ ത​ന്നെ​യാ​യി​രി​ക്കും.

ഗു​ണ​ങ്ങ​ള്‍

• ഗി​യ​ര്‍ മാ​റു​ന്ന​തി​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണം
• കു​റ​ഞ്ഞ ചെ​ല​വ്
• മൈ​ലേ​ജ് മാ​നു​വ​ലി​ന് തു​ല്യം

ദോ​ഷ​ങ്ങ​ള്‍

• അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ചെ​ല​വേ​റി​യ​തും സ​ങ്കീ​ര്‍​ണ​വും
• പൂ​ര്‍​ണ ഓ​ട്ടോ​മാ​റ്റി​ക് അ​ല്ല

Latest News

Corehub Up