ക്ലച്ചും ഗിയറും ഡ്രൈവറുടെ നിയന്ത്രണത്തില്‍നിന്ന് വാഹനത്തിന്റെ ബുദ്ധിയിലേക്ക് മാറുമ്പോള്‍ ഡ്രൈവിംഗിന്റെ സ്വഭാവവും മാറുകയാണ്. ഓട്ടോമാറ്റിക് എന്നത് ഒരു സംവിധാനം മാത്രമല്ല; അതിന് വിവിധ തരങ്ങളുമുണ്ട്. ഓരോന്നിനും പ്രത്യേക പ്രവര്‍ത്തനരീതിയും ഗുണങ്ങളും പരിമിതികളും ഉണ്ട്. സൗകര്യവും സാങ്കേതികവിദ്യകളും ചേര്‍ന്ന ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സുകള്‍ പരിചയപ്പെടാം.
ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് എങ്ങനെ പ്രവര്‍ത്തിക്കുന്നു?
മാനുവല്‍ ഗിയര്‍ ബോക്സ് വാഹനങ്ങളില്‍ ഡ്രൈവര്‍ ക്ലച്ച് ഉപയോഗിച്ച് ഗിയര്‍ മാറ്റുന്നു. എന്നാല്‍ ഓട്ടോമാറ്റിക് വാഹനങ്ങളില്‍ സെന്‍സറുകളും ഇലക്ട്രോണിക് നിയന്ത്രണ സംവിധാനങ്ങളും വാഹനം സഞ്ചരിക്കുന്ന വേഗം, എന്ജിന് ആര്‍പിഎം, ആക്സിലറേറ്ററിന്റെ ഉപയോഗം എന്നിവ വിലയിരുത്തി സ്വയം ഗിയര്‍ മാറ്റുന്നു. ഇതിലൂടെ ഡ്രൈവിംഗ് കൂടുതല്‍ ലളിതമാകുന്നു.
ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുടെ പ്രധാന വിഭാഗങ്ങള്‍
AMT (ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്സ്മിഷന്)
മാനുവല്‍ ഗിയര്‍ബോക്സിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണിത്. എന്നാല്‍ ഗിയര്‍ മാറ്റലും ക്ലച്ച് പ്രവര്‍ത്തനവും വാഹനത്തിന്റെ കംപ്യൂട്ടര്‍ നിയന്ത്രിക്കും. താരതമ്യേന വില കുറവായതിനാല്‍ ചെറുകാറുകളില്‍ ഇത് കൂടുതലായി ഉപയോഗിക്കുന്നു. (ബലേനോ, സ്വിഫ്റ്റ്, ടാറ്റാ നെക്സണ്‍)
ഗുണങ്ങള്‍
• വില താരതമ്യേന കുറവ്
• മികച്ച ഇന്ധനക്ഷമത
• നഗരയാത്രയ്ക്ക് അനുയോജ്യം പരിമിതികള്‍
• ചിലപ്പോള്‍ ഗിയര്‍മാറ്റത്തില്‍ ചെറിയ ജെര്‍ക്ക് (ചാട്ടം) അനുഭവപ്പെടാം
• ഓവര്‍ടേക്കിംഗ് എളുപ്പമല്ല.
സിവിടി (കണ്ടിന്യൂവസ്്ലി വേരിയിംഗ് ട്രാന്സ്മിഷന്)
സാധാരണ ഗിയറുകള്‍ക്ക് പകരം ബെല്‍റ്റും പുള്ളി സംവിധാനവുമാണ് ഇവിടെ ഉപയോഗിക്കുന്നത്.നിശ്ചിത ഗിയര്‍ മാറ്റങ്ങളില്ലാതെ തുടര്‍ച്ചയായ വേഗ വ്യത്യാസം നല്കുന്നു. (കിയാ സെല്‍റ്റോസ്, നിസാന്‍ മാക്നെറ്റ്, ഹോണ്ട എലിവേറ്റ്)
ഗുണങ്ങള്‍
• വളരെ സ്മൂത്ത് ഡ്രൈവിംഗ് അനുഭവം
• മികച്ച മൈലേജ്
• ട്രാഫിക്കില്‍ കൂടുതല്‍ സൗകര്യം പരിമിതികള്‍
• പെട്ടെന്നുള്ള ആക്സിലറേഷനില്‍ വ്യത്യസ്തമായ അനുഭവം ലഭിക്കാം
• എന്ജിന് സൗണ്ട് കൂടുതല്‍
• എന്ജിന് ബ്രേക്കിംഗ് കുറവ്
DCT (ഡ്യൂവല്‍ ക്ലച്ച് ട്രാന്സ്മിഷന്)
രണ്ട് ക്ലച്ചുകള്‍ ഉപയോഗിക്കുന്ന ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ സംവിധാനമാണിത്. ഒന്ന് ഒറ്റസംഖ്യ ഗിയറുകള്‍ക്കും മറ്റൊന്ന് ഇരട്ടസംഖ്യ ഗിയറുകള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കും. അതിനാല്‍ ഗിയര്‍ മാറ്റം വളരെ വേഗത്തില്‍ നടക്കും. (കിയാ കാരന്‍സ്, സ്കോഡ കുഷാഖ്)
ഗുണങ്ങള്‍
• അതിവേഗ ഗിയര്‍മാറ്റം
• സ്പോര്‍ട്ടി ഡ്രൈവിംഗ് അനുഭവം
• മികച്ച പ്രകടനം
പരിമിതികള്‍
• കനത്ത ട്രാഫിക്കില്‍ ചെലപ്പോള്‍ ചെറിയ ജെര്‍ക്ക് (ചാട്ടം) അനുഭവപ്പെടാം
• തുടര്‍ച്ചയായ ട്രാഫിക്കില്‍ എന്ജിന് അമിതമായി ചൂടാകും
• വിലയും സര്‍വീസ് ചെലവും വളരെ കൂടുതല്‍
TCA (ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്) ഇതാണ് പരമ്പരാഗത ഓട്ടോമാറ്റിക് സംവിധാനം. ഫ്ലൂയിഡ് കപ്ലിംഗ് ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. സുഖകരമായ ഡ്രൈവിംഗ് അനുഭവത്തിനു കൂടുതല്‍ പ്രാധാന്യം നല്കുന്നു. (കിയാ സോണറ്റ്, മാരുതി ബ്രസ)
ഗുണങ്ങള്‍
• വളരെ സുഖകരമായ പ്രവര്‍ത്തനം
• നഗരങ്ങളിലും ഹൈവേയിലും അനുയോജ്യം
• കൂടുതല്‍ വിശ്വാസ്യത
പരിമിതികള്‍
• ചില മോഡലുകളില്‍ മൈലേജ് കുറയാം
• വിലയും സര്‍വീസ് ചെലവും കൂടുതല്‍
• ഓവര്‍ടേക്കിംഗില്‍ മിന്നല്‍ പ്രതികരണം ലഭിക്കില്ല
iMT ( ഇന്റലിജന്റ് മാനുവല്‍ ട്രാന്സ്മിഷന്) ക്ലച്ച് പെട്ടല്‍ ഇല്ല. എന്നാല്‍, ഗിയര്‍ മാറ്റുന്നത് ഡ്രൈവര്‍ തന്നെയായിരിക്കും.
ഗുണങ്ങള്‍
• ഗിയര്‍ മാറുന്നതില്‍ കൂടുതല്‍ നിയന്ത്രണം
• കുറഞ്ഞ ചെലവ്
• മൈലേജ് മാനുവലിന് തുല്യം
ദോഷങ്ങള്‍
• അറ്റകുറ്റപ്പണികള്‍ ചെലവേറിയതും സങ്കീര്‍ണവും
• പൂര്‍ണ ഓട്ടോമാറ്റിക് അല്ല
Tags : Before buying automatic car