Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Behind Falling

ഓ​ഫ​റു​ക​ളി​ൽ വീ​ഴു​ന്ന​തി​നു പി​ന്നി​ൽ

ഒ​​​​രു ഉ​​​​ത്പ​​​​ന്ന​​​​ത്തി​​​​ന് വ​​​​ലി​​​​യ വി​​​​ല​​​​ക്കു​​​​റ​​​​വ് ല​​​​ഭി​​​​ക്കു​​​​മ്പോ​​​​ൾ നാം ​​​​അ​​​​ത് വാ​​​​ങ്ങാ​​​​ൻ തി​​​​ടു​​​​ക്കം കാ​​​​ണി​​​​ക്കു​​​​ന്ന​​​​ത് എ​​​​ന്തു​​​​കൊ​​​​ണ്ടാ​​​​ണ്? മ​​​​റ്റു​​​​ള്ള​​​​വ​​​​ർ ഒ​​​​രു കാ​​​​ര്യം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​മ്പോ​​​​ൾ അ​​​​തു​​​​ത​​​​ന്നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാ​​​​ൻ ന​​​​മു​​​​ക്കും തോ​​​​ന്നു​​​​ന്ന​​​​ത് എ​​​​ന്തു​​​​കൊ​​​​ണ്ടാ​​​​ണ്? ന​​​​മ്മു​​​​ടെ സാ​​​​മ്പ​​​​ത്തി​​​​ക തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളെ ന​​​​യി​​​​ക്കു​​​​ന്ന​​​​ത് യു​​​​ക്തി​​​​യും കൃ​​​​ത്യ​​​​മാ​​​​യ ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ലു​​​​ക​​​​ളും മാ​​​​ത്ര​​​​മാ​​​​ണോ, അ​​​​തോ അ​​​​തി​​​​ന​​​​പ്പു​​​​റം ചി​​​​ല മാ​​​​ന​​​​സി​​​​ക ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ കൂ​​​​ടി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു​​​​ണ്ടോ? പെ​​​​രു​​​​മാ​​​​റ്റ സാ​​​​മ്പ​​​​ത്തി​​​​ക​​​​ശാ​​​​സ്ത്രം (Behavioural Economics) എ​​​​ന്ന കൗ​​​​തു​​​​ക​​​​ക​​​​ര​​​​മാ​​​​യ പ​​​​ഠ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്കു​​​​ള്ള ഒ​​​​രു യാ​​​​ത്ര​​​​യാ​​​​ണ് ഈ ​​​​ലേ​​​​ഖ​​​​നം.

വി​​​​സ്മ​​​​യി​​​​പ്പി​​​​ക്കു​​​​ന്ന ഓ​​​​ഫ​​​​റു​​​​ക​​​​ൾ

രാ​​​​ത്രി​​​​യി​​​​ൽ മൊ​​​​ബൈ​​​​ൽ ഫോ​​​​ണി​​​​ൽ ഒ​​​​രു ഷോ​​​​പ്പിം​​​​ഗ് ആ​​​​പ്പ് തു​​​​റ​​​​ക്കു​​​​ന്നു. ഒ​​​​രു ഹെ​​​​ഡ്‌​​​​ഫോ​​​​ണി​​​​ന്‍റെ പ​​​​ഴ​​​​യ വി​​​​ല ₹3,999. ഇ​​​​പ്പോ​​​​ൾ "70% OFF'- വെ​​​​റും ₹1,199. "ഇ​​​​ത്ര​​​​യും വി​​​​ല​​​​ക്കു​​​​റ​​​​വു​​​​ണ്ടെ​​​​ങ്കി​​​​ൽ വാ​​​​ങ്ങാ​​​​തി​​​​രി​​​​ക്കാ​​​​ൻ എ​​​​ന്താ​​​​ണ് കാ​​​​ര​​​​ണം?' എ​​​​ന്ന് മ​​​​ന​​​​സ് പ​​​​റ​​​​യു​​​​ന്നു.​​​​ പ​​​​ക്ഷേ ഒ​​​​രു നി​​​​മി​​​​ഷം ചി​​​​ന്തി​​​​ച്ചു​​​​നോ​​​​ക്കൂ. ന​​​​മു​​​​ക്ക് യ​​​​ഥാ​​​​ർ​​​​ഥ​​​​ത്തി​​​​ൽ ആ ​​​​ഹെ​​​​ഡ്‌​​​​ഫോ​​​​ൺ ആ​​​​വ​​​​ശ്യ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നോ? ഇ​​​​വി​​​​ടെ​​​​യാ​​​​ണ് ഒ​​​​രു ര​​​​സ​​​​ക​​​​ര​​​​മാ​​​​യ ചോ​​​​ദ്യം ഉ​​​​യ​​​​രു​​​​ന്ന​​​​ത്. ന​​​​മ്മ​​​​ൾ എ​​​​ടു​​​​ക്കു​​​​ന്ന സാ​​​​മ്പ​​​​ത്തി​​​​ക തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ ശ​​​​രി​​​​ക്കും യു​​​​ക്തി​​​​പ​​​​ര​​​​മാ​​​​ണോ?

സാ​​​​മ്പ​​​​ത്തി​​​​ക ശാ​​​​സ്ത്ര​​​​ത്തി​​​​ലെ പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത കാ​​​​ഴ്ച​​​​പ്പാ​​​​ടി​​​​ൽ മ​​​​നു​​​​ഷ്യ​​​​ർ, ല​​​​ഭ്യ​​​​മാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ക​​​​യും ചെ​​​​ല​​​​വും നേ​​​​ട്ട​​​​വും താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്യു​​​​ക​​​​യും ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ലെ​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന വ്യ​​​​ക്തി​​​​ക​​​​ളാ​​​​ണ്. എ​​​​ന്നാ​​​​ൽ യ​​​​ഥാ​​​​ർ​​​​ഥ ജീ​​​​വി​​​​ത​​​​ത്തി​​​​ലെ മ​​​​നു​​​​ഷ്യ​​​​ർ അ​​​​ങ്ങ​​​​നെ​​​​യ​​​​ല്ല. വി​​​​കാ​​​​ര​​​​ങ്ങ​​​​ൾ, സ​​​​മ​​​​യ​​​​ക്കു​​​​റ​​​​വ്, പ​​​​രി​​​​മി​​​​ത​​​​മാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ, സാ​​​​മൂ​​​​ഹി​​​​ക സ്വാ​​​​ധീ​​​​നം, മു​​​​ൻ അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ൾ, പ​​​​ര​​​​സ്യ​​​​ങ്ങ​​​​ൾ, ഭ​​​​യം, പ്ര​​​​തീ​​​​ക്ഷ എ​​​​ല്ലാം ന​​​​മ്മു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളെ സ്വാ​​​​ധീ​​​​നി​​​​ക്കു​​​​ന്നു. ഈ ​​​​യ​​​​ഥാ​​​​ർ​​​​ഥ മ​​​​നു​​​​ഷ്യ​​​​നെ സാ​​​​മ്പ​​​​ത്തി​​​​ക​​​​ശാ​​​​സ്ത്ര​​​​ത്തി​​​​ന്‍റെ കേ​​​​ന്ദ്ര​​​​ത്തി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന ശാ​​​​ഖ​​​​യാ​​​​ണ് പെ​​​​രു​​​​മാ​​​​റ്റ സാ​​​​മ്പ​​​​ത്തി​​​​ക​​​​ശാ​​​​സ്ത്രം.

യു​​​​ക്തി​​​​ക്ക് ചി​​​​ല പ​​​​രി​​​​ധി​​​​ക​​​​ളു​​​​ണ്ട്

1978ൽ ​​​​സാ​​​​മ്പ​​​​ത്തി​​​​ക ശാ​​​​സ്ത്ര​​​​ത്തി​​​​നു​​​​ള്ള നൊ​​​​ബേ​​​​ൽ പു​​​​ര​​​​സ്കാ​​​​രം നേ​​​​ടി​​​​യ ഹെ​​​​ർ​​​​ബ​​​​ർ​​​​ട്ട് എ. ​​​​സൈ​​​​മ​​​​ൺ ത​​​​ന്‍റെ ‘പ​​​​രി​​​​മി​​​​ത യു​​​​ക്തി​​​​ബോ​​​​ധം’ (Bounded Rationality) എ​​​​ന്ന സി​​​​ദ്ധാ​​​​ന്ത​​​​ത്തി​​​​ലൂ​​​​ടെ മ​​​​നു​​​​ഷ്യ​​​​ൻ എ​​​​പ്പോ​​​​ഴും പൂ​​​​ർ​​​​ണ​​​​മാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല​​​​ല്ല തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളെ​​​​ടു​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യി​​​​ട്ടു​​​​ണ്ട്. വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പ​​​​രി​​​​മി​​​​ത​​​​മാ​​​​ണ്; സ​​​​മ​​​​യം പ​​​​രി​​​​മി​​​​ത​​​​മാ​​​​ണ്; ന​​​​മ്മു​​​​ടെ ചി​​​​ന്താ​​​​ശേ​​​​ഷി​​​​ക്കും പ​​​​രി​​​​ധി​​​​ക​​​​ളു​​​​ണ്ട്. അ​​​​തു​​​​കൊ​​​​ണ്ട് ഓ​​​​രോ കാ​​​​ര്യ​​​​ത്തി​​​​ലും എ​​​​ല്ലാ സാ​​​​ധ്യ​​​​ത​​​​ക​​​​ളും ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ടി "ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച​​​​ത്' തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ക പ്രാ​​​​യോ​​​​ഗി​​​​ക​​​​മ​​​​ല്ല. പ​​​​ക​​​​രം, പ​​​​ല​​​​പ്പോ​​​​ഴും ന​​​​മു​​​​ക്ക് തൃ​​​​പ്തി​​​​ക​​​​ര​​​​മെ​​​​ന്ന് തോ​​​​ന്നു​​​​ന്ന ഒ​​​​രു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഒ​​​​തു​​​​ങ്ങേ​​​​ണ്ടി​​​​വ​​​​രു​​​​ന്നു.

ഒ​​​​രു റ​​​​സ്റ്റ​​​​റ​​​​ന്‍റി​​​​ൽ മെ​​​​നു നോ​​​​ക്കു​​​​മ്പോ​​​​ൾ ഓ​​​​രോ വി​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ​​​​യും വി​​​​ല, അ​​​​ള​​​​വ്, പോ​​​​ഷ​​​​ക​​​​മൂ​​​​ല്യം, മ​​​​റ്റ് റ​​​​സ്റ്റ​​​​റ​​​​ന്‍റു​​​​ക​​​​ളി​​​​ലെ വി​​​​ല എ​​​​ന്നി​​​​വ താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്ത ശേ​​​​ഷ​​​​മാ​​​​ണോ ന​​​​മ്മ​​​​ൾ ഭ​​​​ക്ഷ​​​​ണം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്?

അ​​​​ല്ല. “ഇ​​​​ത് ന​​​​ല്ല​​​​താ​​​​യി​​​​രി​​​​ക്കും”, “ഇ​​​​ത് എ​​​​ല്ലാ​​​​വ​​​​രും ഓ​​​​ർ​​​​ഡ​​​​ർ ചെ​​​​യ്യു​​​​ന്നു​​​​ണ്ട്”, “ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ ഇ​​​​ത് ക​​​​ഴി​​​​ച്ച​​​​ത് ന​​​​ന്നാ​​​​യി​​​​രു​​​​ന്നു” എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യു​​​​ള്ള ചെ​​​​റി​​​​യ സൂ​​​​ച​​​​ന​​​​ക​​​​ളാ​​​​ണ് പ​​​​ല​​​​പ്പോ​​​​ഴും തീ​​​​രു​​​​മാ​​​​ന​​​​ത്തെ സ്വാ​​​​ധീ​​​​നി​​​​ക്കു​​​​ന്ന​​​​ത്.

കാ​​​​നെ​​​​മാ​​​​നും ട്വേ​​​​ഴ്സ്കി​​​​യും: പെ​​​​രു​​​​മാ​​​​റ്റ സാ​​​​മ്പ​​​​ത്തി​​​​ക​​​​ശാ​​​​സ്ത്ര​​​​ത്തി​​​​ലെ വ​​​​ഴി​​​​ത്തി​​​​രി​​​​വ്
മ​​​​നു​​​​ഷ്യ​​​​ന്‍റെ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ എ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് രൂ​​​​പ​​​​പ്പെ​​​​ടു​​​​ന്ന​​​​ത് എ​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള പ​​​​ഠ​​​​ന​​​​ങ്ങ​​​​ളി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക സം​​​​ഭാ​​​​വ​​​​ന ന​​​​ൽ​​​​കി​​​​യ​​​​വ​​​​രാ​​​​ണ് 2002ൽ ​​​​സാ​​​​മ്പ​​​​ത്തി​​​​ക ശാ​​​​സ്ത്ര​​​​ത്തി​​​​നു​​​​ള്ള നൊ​​​​ബേ​​​​ൽ പു​​​​ര​​​​സ്കാ​​​​രം നേ​​​​ടി​​​​യ ഇ​​​​സ്രേ​​​​ലി-​​​​അ​​​​മേ​​​​രി​​​​ക്ക​​​​ൻ മ​​​​നഃ​​​​ശാ​​​​സ്ത്ര​​​​ജ്ഞ​​​​നാ​​​​യ ഡാ​​​​നി​​​​യ​​​​ൽ കാ​​​​നെ​​​​മാ​​​​നും ഇ​​​​സ്രേ​​​​ലി മ​​​​നഃ​​​​ശാ​​​​സ്ത്ര​​​​ജ്ഞ​​​​നും ഗ​​​​വേ​​​​ഷ​​​​ക​​​​നു​​​​മാ​​​​യ എ​​​​മൊ​​​​സ് ട്വേ​​​​ഴ്സ്കി​​​​യും.

1970ക​​​​ളി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച അ​​​​വ​​​​രു​​​​ടെ ഗ​​​​വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ൾ മ​​​​നു​​​​ഷ്യ​​​​ർ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളെ​​​​ടു​​​​ക്കു​​​​മ്പോ​​​​ൾ യു​​​​ക്തി​​​​ക്കൊ​​​​പ്പം മാ​​​​ന​​​​സി​​​​ക പ​​​​ക്ഷ​​​​പാ​​​​ത​​​​ങ്ങ​​​​ളും മു​​​​ൻ​​​​കാ​​​​ല അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ളും ചി​​​​ന്ത​​​​യി​​​​ലെ ല​​​​ളി​​​​ത​​​​വ​​​​ഴി​​​​ക​​​​ളും സ്വാ​​​​ധീ​​​​നം ചെ​​​​ലു​​​​ത്തു​​​​ന്നു​​​​വെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​ക്കി. 1974ൽ ​​​​പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച "Judgment under Uncertainty: Heuristics and Biases' എ​​​​ന്ന വി​​​​ഖ്യാ​​​​ത പ​​​​ഠ​​​​ന​​​​ത്തി​​​​ലൂ​​​​ടെ അ​​​​നി​​​​ശ്ചി​​​​ത സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ മ​​​​നു​​​​ഷ്യ​​​​ർ എ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് വി​​​​ധി​​​​നി​​​​ർ​​​​ണ​​​​യം ന​​​​ട​​​​ത്തു​​​​ന്ന​​​​തെ​​​​ന്ന് അ​​​​വ​​​​ർ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു. 1979ൽ ​​​​അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച പ്രോ​​​​സ്പെ​​​​ക്‌​​​​ട് സി​​​​ദ്ധാ​​​​ന്തം (Prospect Theory) സാ​​​​മ്പ​​​​ത്തി​​​​ക തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത കാ​​​​ഴ്ച​​​​പ്പാ​​​​ടു​​​​ക​​​​ളെ മാ​​​​റ്റി​​​​മ​​​​റി​​​​ക്കു​​​​ക​​​​യും പെ​​​​രു​​​​മാ​​​​റ്റ സാ​​​​മ്പ​​​​ത്തി​​​​ക​​​​ശാ​​​​സ്ത്ര​​​​ത്തി​​​​ന്‍റെ വ​​​​ള​​​​ർ​​​​ച്ച​​​​യ്ക്ക് വ​​​​ഴി​​​​യൊ​​​​രു​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

കാ​​​​നെ​​​​മാ​​​​ന്‍റെ അ​​​​ഭി​​​​പ്രാ​​​​യ​​​​ത്തി​​​​ൽ, മ​​​​നു​​​​ഷ്യ​​​​ന്‍റെ ചി​​​​ന്താ​​​​പ്ര​​​​ക്രി​​​​യ​​​​യെ ര​​​​ണ്ട് രീ​​​​തി​​​​ക​​​​ളി​​​​ലൂ​​​​ടെ മ​​​​ന​​​​സി​​​​ലാ​​​​ക്കാം.​​​​ഒ​​​​ന്നാ​​​​മ​​​​ത്തേ​​​​ത്, വേ​​​​ഗ​​​​ത്തി​​​​ലു​​​​ള്ള ചി​​​​ന്ത (System1). അ​​​​ധി​​​​കം ആ​​​​ലോ​​​​ചി​​​​ക്കാ​​​​തെ, സ്വാ​​​​ഭാ​​​​വി​​​​ക​​​​മാ​​​​യും യാ​​​​ന്ത്രി​​​​ക​​​​മാ​​​​യും തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ​​​​ത്തു​​​​ന്ന രീ​​​​തി. ര​​​​ണ്ടാ​​​​മ​​​​ത്തേ​​​​ത്, മ​​​​ന്ദ​​​​ഗ​​​​തി​​​​യി​​​​ലു​​​​ള്ള ചി​​​​ന്ത (System 2). കൂ​​​​ടു​​​​ത​​​​ൽ ശ്ര​​​​ദ്ധ​​​​യും ഏ​​​​കാ​​​​ഗ്ര​​​​ത​​​​യും യു​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ വി​​​​ശ​​​​ക​​​​ല​​​​ന​​​​വും ആ​​​​വ​​​​ശ്യ​​​​മാ​​​​യ ചി​​​​ന്താ​​​​രീ​​​​തി.

മ​​​​ന​​​​സി​​​​ന്‍റെ ചെ​​​​റി​​​​യ കു​​​​റു​​​​ക്കു​​​​വ​​​​ഴി​​​​ക​​​​ൾ

വ​​​​ള​​​​രെ​​​​ക്കു​​​​റ​​​​ച്ച് വി​​​​വ​​​​രം മാ​​​​ത്രം കൈ​​​​യി​​​​ലു​​​​ള്ള​​​​പ്പോ​​​​ൾ, കൂ​​​​ടു​​​​ത​​​​ൽ ആ​​​​ലോ​​​​ച​​​​ന​​​​യി​​​​ല്ലാ​​​​തെ വേ​​​​ഗ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ​​​​ത്താ​​​​ൻ മ​​​​നു​​​​ഷ്യ​​​​ർ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന മാ​​​​ന​​​​സി​​​​ക രീ​​​​തി​​​​ക​​​​ളാ​​​​ണ് ഹ്യൂ​​​​റി​​​​സ്റ്റി​​​​ക്സ് (Heuristics) അ​​​​ഥ​​​​വാ മാ​​​​ന​​​​സി​​​​ക കു​​​​റു​​​​ക്കു​​​​വ​​​​ഴി​​​​ക​​​​ൾ. ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​ത്തി​​​​ന്, ഒ​​​​രു പ്ര​​​​ശ​​​​സ്ത വ്യ​​​​ക്തി ഒ​​​​രു ഉ​​​​ത്പ​​​​ന്ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ന​​​​ല്ല അ​​​​ഭി​​​​പ്രാ​​​​യം പ​​​​റ​​​​യു​​​​മ്പോ​​​​ൾ, അ​​​​തി​​​​ന്‍റെ ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​രം സ്വ​​​​യം പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​തെ​​​​ത​​​​ന്നെ നാം ​​​​അ​​​​ത് വാ​​​​ങ്ങാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചേ​​​​ക്കാം.

ഇ​​​​ത്ത​​​​രം മാ​​​​ന​​​​സി​​​​ക കു​​​​റു​​​​ക്കു​​​​വ​​​​ഴി​​​​ക​​​​ൾ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​ന്ന പ്ര​​​​ക്രി​​​​യ എ​​​​ളു​​​​പ്പ​​​​മാ​​​​ക്കു​​​​ക​​​​യും സ​​​​മ​​​​യ​​​​വും മാ​​​​ന​​​​സി​​​​ക​​​​ശ്ര​​​​മ​​​​വും ലാ​​​​ഭി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. എ​​​​ന്നാ​​​​ൽ ല​​​​ഭ്യ​​​​മാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ അ​​​​പൂ​​​​ർ​​​​ണ​​​​മാ​​​​കു​​​​മ്പോ​​​​ഴോ വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ വി​​​​ശ്വാ​​​​സ​​​​ങ്ങ​​​​ൾ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​ത്തെ മ​​​​റി​​​​ക​​​​ട​​​​ക്കു​​​​മ്പോ​​​​ഴോ, ഈ ​​​​കു​​​​റു​​​​ക്കു​​​​വ​​​​ഴി​​​​ക​​​​ൾ തെ​​​​റ്റാ​​​​യ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലു​​​​ക​​​​ളി​​​​ലേ​​​​ക്കും ന​​​​മ്മെ ന​​​​യി​​​​ച്ചേ​​​​ക്കാം.

ഒ​​​​രു ഉ​​​ത്പ​​​​ന്ന​​​​ത്തി​​​​ന്‍റെ വി​​​​ല എ​​​​ത്ര​​​​ത്തോ​​​​ളം ആ​​​​ക​​​​ർ​​​​ഷ​​​​ക​​​​മാ​​​​ണെ​​​​ന്ന് നാം ​​​​തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​ത് പ​​​​ല​​​​പ്പോ​​​​ഴും അ​​​​തി​​​​ന്‍റെ യ​​​​ഥാ​​​​ർ​​​​ഥ മൂ​​​​ല്യ​​​​ത്തെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യ​​​​ല്ല, മ​​​​റി​​​​ച്ച് ആ​​​​ദ്യം ക​​​​ണ്ട വി​​​​ല​​​​യു​​​​മാ​​​​യു​​​​ള്ള താ​​​​ര​​​​ത​​​​മ്യ​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ്. ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​ത്തി​​​​ന്, ₹3,999 എ​​​​ന്ന് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഒ​​​​രു ഉ​​​​ത്പ​​​​ന്നം ₹1,199ന് ​​​​ല​​​​ഭി​​​​ക്കു​​​​മ്പോ​​​​ൾ, വ​​​​ലി​​​​യൊ​​​​രു ലാ​​​​ഭം നേ​​​​ടു​​​​ന്ന​​​​താ​​​​യി ന​​​​മു​​​​ക്ക് തോ​​​​ന്നാം.
വി​​​​ല​​​​യും ആ​​​​ദ്യ​​​​ത്തെ വി​​​​വ​​​​ര​​​​ങ്ങ​​​​ളും ന​​​​മ്മു​​​​ടെ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളെ സ്വാ​​​​ധീ​​​​നി​​​​ക്കു​​​​ന്ന​​​​തു​​​​പോ​​​​ലെ, മ​​​​റ്റു​​​​ള്ള​​​​വ​​​​രു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളും, അ​​​​വ​​​​സ​​​​രം ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ടു​​​​മെ​​​​ന്ന ഭ​​​​യ​​​​വും ന​​​​മ്മു​​​​ടെ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളെ മാ​​​​റ്റി​​​​മ​​​​റി​​​​ച്ചേ​​​​ക്കാം. ഓ​​​​ൺ​​​​ലൈ​​​​ൻ ഷോ​​​​പ്പിം​​​​ഗി​​​​ൽ “സ്റ്റോ​​​​ക്കി​​​​ൽ ഇ​​​​നി ഒ​​​​രു എ​​​​ണ്ണം മാ​​​​ത്രം”, “Sale ends in 12 minutes” തു​​​​ട​​​​ങ്ങി​​​​യ സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ ന​​​​മ്മെ വേ​​​​ഗ​​​​ത്തി​​​​ൽ വാ​​​​ങ്ങാ​​​​ൻ പ്രേ​​​​രി​​​​പ്പി​​​​ക്കു​​​​ന്നു.

മ​​​​റ്റു​​​​ള്ള​​​​വ​​​​ർ വാ​​​​ങ്ങു​​​​ന്നു എ​​​​ന്ന തോ​​​​ന്ന​​​​ലും അ​​​​വ​​​​സ​​​​രം ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ടു​​​​മെ​​​​ന്ന ഭ​​​​യ​​​​വും ചേ​​​​ർ​​​​ന്നു​​​​ണ്ടാ​​​​കു​​​​ന്ന ഈ ​​​​പ്ര​​​​വ​​​​ണ​​​​ത​​​​യാ​​​​ണ് FOMO (Fear of Missing Out). ഇ​​​​വി​​​​ടെ നാം ​​​​ചി​​​​ന്തി​​​​ക്കേ​​​​ണ്ട​​​​ത് “എ​​​​നി​​​​ക്ക് ഇ​​​​ത് ആ​​​​വ​​​​ശ്യ​​​​മാ​​​​ണോ, അ​​​​തോ ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ടു​​​​മെ​​​​ന്ന ഭ​​​​യം കൊ​​​​ണ്ടാ​​​​ണോ ഞാ​​​​ൻ വാ​​​​ങ്ങു​​​​ന്ന​​​​ത്?”​​​​എ​​​​ന്നാ​​​​ണ്.

വി​​​​വ​​​​ര​​​​ങ്ങ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന രീ​​​​തി

ഒ​​​​രു ചി​​​​കി​​​​ത്സ​​​​യ്ക്ക് 90 ശ​​​​ത​​​​മാ​​​​നം വി​​​​ജ​​​​യ​​​​സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് പ​​​​റ​​​​യു​​​​മ്പോ​​​​ൾ ന​​​​മു​​​​ക്ക് ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം തോ​​​​ന്നാം. എ​​​​ന്നാ​​​​ൽ അ​​​​തേ ചി​​​​കി​​​​ത്സ​​​​യ്ക്ക് 10 ശ​​​​ത​​​​മാ​​​​നം പ​​​​രാ​​​​ജ​​​​യ​​​​സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് പ​​​​റ​​​​യു​​​​മ്പോ​​​​ൾ ആ​​​​ശ​​​​ങ്ക തോ​​​​ന്നി​​​​യേ​​​​ക്കാം. വി​​​​വ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ർ​​​​ഥം ഒ​​​​ന്നു​​​​ത​​​​ന്നെ​​​​യാ​​​​ണെ​​​​ങ്കി​​​​ലും, അ​​​​ത് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന രീ​​​​തി ന​​​​മ്മു​​​​ടെ ചി​​​​ന്ത​​​​യെ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നെ​​​​യും സ്വാ​​​​ധീ​​​​നി​​​​ക്കു​​​​ന്നു. ഈ ​​​​പ്ര​​​​തി​​​​ഭാ​​​​സ​​​​ത്തെ​​​​യാ​​​​ണ് ഫ്രെ​​​​യ്മിം​​​​ഗ് ഇ​​​​ഫ​​​​ക്റ്റ് (Framing Effect) എ​​​​ന്നു വി​​​​ളി​​​​ക്കു​​​​ന്ന​​​​ത്. സാ​​​​മ്പ​​​​ത്തി​​​​ക തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ മാ​​​​ത്ര​​​​മ​​​​ല്ല, ആ​​​​രോ​​​​ഗ്യ​​​​രം​​​​ഗ​​​​ത്തും രാ​​​​ഷ്‌​​​​ട്രീ​​​​യ ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യ​​​​ത്തി​​​​ലും പ​​​​ര​​​​സ്യ​​​​ങ്ങ​​​​ളി​​​​ലും പൊ​​​​തു​​​​ന​​​​യ​​​​ങ്ങ​​​​ളി​​​​ലും വ​​​​രെ framing വ​​​​ലി​​​​യ സ്വാ​​​​ധീ​​​​നം ചെ​​​​ലു​​​​ത്തു​​​​ന്നു.

യു​​​​ക്തി​​​​യു​​​​ടെ പ​​​​രി​​​​മി​​​​തി​​​​ക​​​​ൾ

ന​​​​മ്മ​​​​ൾ ഓ​​​​രോ ദി​​​​വ​​​​സ​​​​വും എ​​​​ടു​​​​ക്കു​​​​ന്ന തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ സാ​​​​മ്പ​​​​ത്തി​​​​ക​​​​ശാ​​​​സ്ത്രം വ​​​​ലി​​​​യ പ​​​​ങ്കു​​​​വ​​​​ഹി​​​​ക്കു​​​​ന്നു. എ​​​​ന്ത് ഭ​​​​ക്ഷ​​​​ണം ക​​​​ഴി​​​​ക്ക​​​​ണം, ഏ​​​​ത് ഫോ​​​​ൺ വാ​​​​ങ്ങ​​​​ണം, വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ എ​​​​ത്ര​​​​മാ​​​​ത്രം സ​​​​മ്പാ​​​​ദി​​​​ക്ക​​​​ണം, ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സി​​​​ലും ഓ​​​​ഹ​​​​രി​​​​ക​​​​ളി​​​​ലും നി​​​​ക്ഷേ​​​​പി​​​​ക്ക​​​​ണോ, വി​​​​ല​​​​ക്കു​​​​റ​​​​വു കാ​​​​ണു​​​​മ്പോ​​​​ൾ സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ വാ​​​​ങ്ങ​​​​ണോ, ആ​​​​രോ​​​​ഗ്യ​​​​ത്തി​​​​നാ​​​​യി വ്യാ​​​​യാ​​​​മം ചെ​​​​യ്യ​​​​ണോ - ഇ​​​​ങ്ങ​​​​നെ നി​​​​ര​​​​വ​​​​ധി തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ ന​​​​മ്മു​​​​ടെ ദൈ​​​​നം​​​​ദി​​​​ന ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ ഈ ​​​​തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളെ​​​​ല്ലാം യു​​​​ക്തി​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ ചി​​​​ന്ത​​​​യു​​​​ടെ​​​​യും കൃ​​​​ത്യ​​​​മാ​​​​യ ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ലു​​​​ക​​​​ളു​​​​ടെ​​​​യും മാ​​​​ത്രം ഫ​​​​ല​​​​മ​​​​ല്ല.

ന​​​​മ്മു​​​​ടെ ചി​​​​ന്ത​​​​ക​​​​ളും വി​​​​കാ​​​​ര​​​​ങ്ങ​​​​ളും ശീ​​​​ല​​​​ങ്ങ​​​​ളും സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളും ഇ​​​​വ​​​​യെ സ്വാ​​​​ധീ​​​​നി​​​​ക്കു​​​​ന്നു. ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണ് പെ​​​​രു​​​​മാ​​​​റ്റ സാ​​​​മ്പ​​​​ത്തി​​​​ക​​​​ശാ​​​​സ്ത്രം പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ങ്ങ​​​​നെ, സാ​​​​മ്പ​​​​ത്തി​​​​ക​​​​ശാ​​​​സ്ത്ര​​​​ത്തെ ക്ലാ​​​​സ് മു​​​​റി​​​​ക​​​​ളി​​​​ലെ സി​​​​ദ്ധാ​​​​ന്ത​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​തു​​​​ക്കി​​​​നി​​​​ർ​​​​ത്താ​​​​തെ ന​​​​മ്മു​​​​ടെ അ​​​​ടു​​​​ക്ക​​​​ള​​​​യി​​​​ലേ​​​​ക്കും ഷോ​​​​പ്പിം​​​​ഗ് കാ​​​​ർ​​​​ട്ടി​​​​ലേ​​​​ക്കും മൊ​​​​ബൈ​​​​ൽ സ്ക്രീ​​​​നി​​​​ലേ​​​​ക്കും ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടി​​​​ലേ​​​​ക്കും കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന ശാ​​​​ഖ​​​​യാ​​​​യി പെ​​​​രു​​​​മാ​​​​റ്റ സാ​​​​മ്പ​​​​ത്തി​​​​ക​​​​ശാ​​​​സ്ത്രം മാ​​​​റു​​​​ന്നു.

അ​​​​പ്പോ​​​​ൾ ന​​​​മ്മ​​​​ൾ യു​​​​ക്തി​​​​ര​​​​ഹി​​​​ത​​​​രാ​​​​ണോ? അ​​​​ല്ല. മ​​​​നു​​​​ഷ്യ​​​​ന്‍റെ യു​​​​ക്തി​​​​ക്ക് ചി​​​​ല പ​​​​രി​​​​മി​​​​തി​​​​ക​​​​ളു​​​​ണ്ടെ​​​​ന്ന യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ണ് പെ​​​​രു​​​​മാ​​​​റ്റ സാ​​​​മ്പ​​​​ത്തി​​​​ക​​​​ശാ​​​​സ്ത്രം ന​​​​മ്മെ ഓ​​​​ർ​​​​മി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. അ​​​​തി​​​​നാ​​​​ൽ, അ​​​​ടു​​​​ത്ത ത​​​​വ​​​​ണ ഒ​​​​രു വ​​​​ലി​​​​യ ഓ​​​​ഫ​​​​ർ കാ​​​​ണു​​​​മ്പോ​​​​ഴോ, “Limited Stock” എ​​​​ന്ന സ​​​​ന്ദേ​​​​ശം ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​മ്പോ​​​​ഴോ, മ​​​​റ്റു​​​​ള്ള​​​​വ​​​​രെ​​​​ല്ലാം എ​​​​ന്തോ വാ​​​​ങ്ങു​​​​ന്ന​​​​താ​​​​യി കാ​​​​ണു​​​​മ്പോ​​​​ഴോ, ഒ​​​​രു നി​​​​മി​​​​ഷം ന​​​​മു​​​​ക്ക് സ്വ​​​​യം ചോ​​​​ദി​​​​ക്കാം, “ഞാ​​​​ൻ ഇ​​​​ത് തെര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന​​​​ത് എ​​​​ന്തു​​​​കൊ​​​​ണ്ടാ​​​​ണ്?” ഈ ​​​​ഒ​​​​രു ചോ​​​​ദ്യം ചി​​​​ല​​​​പ്പോ​​​​ൾ ന​​​​മ്മു​​​​ടെ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് വീ​​​​ണ്ടും ചി​​​​ന്തി​​​​ക്കാ​​​​നും കൂ​​​​ടു​​​​ത​​​​ൽ ബോ​​​​ധ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ൾ ന​​​​ട​​​​ത്താ​​​​നും ന​​​​മ്മെ സ​​​​ഹാ​​​​യി​​​​ച്ചേ​​​​ക്കാം.

ന​​​​മ്മ​​​​ൾ എ​​​​ടു​​​​ക്കു​​​​ന്ന ഓ​​​​രോ സാ​​​​മ്പ​​​​ത്തി​​​​ക തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നും പി​​​​ന്നി​​​​ൽ ഒ​​​​രു ക​​​​ണ​​​​ക്കു​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്നി​​​​ല്ല, പ​​​​ക്ഷേ, അ​​​​തി​​​​നു പി​​​​ന്നി​​​​ൽ ഒ​​​​രു ചി​​​​ന്ത​​​​യോ വി​​​​കാ​​​​ര​​​​മോ അ​​​​നു​​​​ഭ​​​​വ​​​​മോ തീ​​​​ർ​​​​ച്ച​​​​യാ​​​​യും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. ആ ​​​​മ​​​​ന​​​​സി​​​​നെ മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​മാ​​​​ണ് പെ​​​​രു​​​​മാ​​​​റ്റ സാ​​​​മ്പ​​​​ത്തി​​​​ക​​​​ശാ​​​​സ്ത്രം. മ​​​​നു​​​​ഷ്യ​​​​ർ എ​​​​ന്തു​​​​കൊ​​​​ണ്ട് ഒ​​​​രു പ്ര​​​​ത്യേ​​​​ക രീ​​​​തി​​​​യി​​​​ൽ ചി​​​​ന്തി​​​​ക്കു​​​​ന്നു, എ​​​​ന്തു​​​​കൊ​​​​ണ്ട് ചി​​​​ല സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ യു​​​​ക്തി​​​​ക്ക് വി​​​​രു​​​​ദ്ധ​​​​മാ​​​​യി പെ​​​​രു​​​​മാ​​​​റു​​​​ന്നു എ​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് പെ​​​​രു​​​​മാ​​​​റ്റ സാ​​​​മ്പ​​​​ത്തി​​​​ക​​​​ശാ​​​​സ്ത്രം പു​​​​തി​​​​യ ഉ​​​​ൾ​​​​ക്കാ​​​​ഴ്ച​​​​ക​​​​ൾ ന​​​​ൽ​​​​കു​​​​ന്നു.


(കോ​​​​ഴ​​​​ഞ്ചേ​​​​രി സെ​​​​ന്‍റ് തോ​​​​മ​​​​സ് കോ​​​​ള​​​​ജി​​​​ലെ സാ​​​​മ്പ​​​​ത്തി​​​​ക ശാ​​​​സ്ത്ര വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി​​​​യാ​​​​ണ് ലേ​​​​ഖി​​​​ക)

Latest News

Corehub Up