കണ്ണൂർ: വിവാദങ്ങളൊഴിവാക്കാനാണ് ബെന്നി തോമസ് രാജിവച്ചതെന്ന് മന്ത്രിയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ്. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ ബെന്നി തോമസ് രാജിവച്ചതുമായി ബന്ധപ്പെട്ട് കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ബെന്നി തോമസിന്റെ നിയമനത്തിൽ നിയമ പ്രശ്നമില്ല. സ്വന്തം തീരുമാനപ്രകാരമാണ് ബെന്നി തോമസ് രാജിവച്ചത്. ബെന്നി തോമസിനെപോലെ ഒരാളെ തനിക്ക് വകുപ്പിൽ ആവശ്യമായിരുന്നുവെന്ന് പറഞ്ഞ സണ്ണി ജോസഫ് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണോ രാജി എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചുമില്ല.