x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബെ​ന്നി​യു​ടെ രാ​ജി വി​വാ​ദ​ങ്ങ​ളൊ​ഴി​വാ​ക്കാ​ൻ: മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

കണ്ണൂർ ബ്യൂറോ
Published: June 8, 2026 10:33 AM IST | Updated: June 8, 2026 10:33 AM IST

ക​ണ്ണൂ​ർ: വി​വാ​ദ​ങ്ങ​ളൊ​ഴി​വാ​ക്കാ​നാ​ണ് ബെ​ന്നി തോ​മ​സ് രാ​ജി​വ​ച്ച​തെ​ന്ന് മ​ന്ത്രി​യും കെ​പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യ സ​ണ്ണി ജോ​സ​ഫ്. മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ത​നാ​യ ബെ​ന്നി തോ​മ​സ് രാ​ജി​വ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ബെ​ന്നി തോ​മ​സി​ന്‍റെ നി​യ​മ​ന​ത്തി​ൽ നി​യ​മ പ്ര​ശ്ന​മി​ല്ല. സ്വ​ന്തം തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ബെ​ന്നി തോ​മ​സ് രാ​ജി​വ​ച്ച​ത്. ബെ​ന്നി തോ​മ​സി​നെ​പോ​ലെ ഒ​രാ​ളെ ത​നി​ക്ക് വ​കു​പ്പി​ൽ ആ​വ​ശ്യ​മാ​യി​രു​ന്നു​വെ​ന്ന് പ​റ​ഞ്ഞ സ​ണ്ണി ജോ​സ​ഫ് മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണോ രാ​ജി എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ച്ചു​മി​ല്ല.

Tags : Sunny Joseph resignation Benny

Recent News

Corehub Up