Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BestTeachers

മികച്ച അധ്യാപകർക്ക് അവാർഡ്: ഫൈനലിൽ 79 പേർ

കൊ​​​​ച്ചി: ശി​​​​വ് നാ​​​​ടാ​​​​ർ ഫൗ​​​​ണ്ടേ​​​​ഷ​​​​നും ഓ​​​​ക്സ്ഫ​​​​ഡ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ സെ​​​​യ്‌​​​​ദ്‌ ബി​​​​സി​​​​ന​​​​സ് സ്‌​​​​കൂ​​​​ളും ചേ​​​​ർ​​​​ന്ന് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ​​​​യി​​​​ലെ മി​​​​ക​​​​ച്ച അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കു​​​​ള്ള അ​​​​വാ​​​​ർ​​​​ഡ് 2026നു​​​​ള്ള ദേ​​​​ശീ​​​​യ​​​​ത​​​​ല ഫൈ​​​​ന​​​​ലി​​​​ലേ​​​​ക്ക് 79 അ​​​​ധ്യാ​​​​പ​​​​ക​​​​ർ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. 32 സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നും കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു​​​​മു​​​​ള്ള 9,400ല​​​​ധി​​​​കം അ​​​​പേ​​​​ക്ഷ​​​​ക​​​​രി​​​​ൽ നി​​​​ന്നാ​​​​ണു ഫൈ​​​​ന​​​​ലി​​​​സ്റ്റു​​​​ക​​​​ളെ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

സെ​​​​പ്റ്റം​​​​ബ​​​​ർ നാ​​​​ലി​​​​നു ഡ​​​​ൽ​​​​ഹി എ​​​​ൻ​​​​സി​​​​ആ​​​​റി​​​​ലെ ശി​​​​വ് നാ​​​​ടാ​​​​ർ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലാ​​​​ണു ഫൈ​​​​ന​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. 9-12 വ​​​​രെ​​​​യു​​​​ള്ള ക്ലാ​​​​സു​​​​ക​​​​ളി​​​​ൽ മി​​​​ക​​​​ച്ച അ​​​​ധ്യാ​​​​പ​​​​ന രീ​​​​തി​​​​ക​​​​ളും മി​​​​ക​​​​വും പു​​​​ല​​​​ർ​​​​ത്തു​​​​ന്ന അ​​​​ധ്യാ​​​​പ​​​​ക​​​​രെ​​​​യാ​​​​ണ് പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ത്തി​​​​നാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ക.

ഗ​​​​ണി​​​​തം, ഫി​​​​സി​​​​ക്സ്, ഇം​​​​ഗ്ലീ​​​​ഷ്, ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്‌​​​​സ് ഉ​​​​ൾ​​​​പ്പെ​​​​ടെ എ​​​​ട്ടു വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന ഫൈ​​​​ന​​​​ലി​​​​ൽ നി​​​​ന്ന് 16 അ​​​​ധ്യാ​​​​പ​​​​ക​​​​ർ അ​​​​ന്തി​​​​മ വി​​​​ജ​​​​യി​​​​ക​​​​ളാ​​​​കും. വി​​​​ജ​​​​യി​​​​ക​​​​ൾ​​​​ക്ക് സൗ​​​​ജ​​​​ന്യ വി​​​​ദ​​​​ഗ്ധ പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തോ​​​​ടൊ​​​​പ്പം യു​​​​കെ​​​​യി​​​​ലെ ഓ​​​​ക്സ്ഫഡ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ പ​​​​ഠ​​​​ന​​​​ക്യാ​​​​മ്പി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പും ല​​​​ഭി​​​​ക്കും.

 

Latest News

Corehub Up