പ്രതീകാത്മക ചിത്രം
കൊച്ചി: ശിവ് നാടാർ ഫൗണ്ടേഷനും ഓക്സ്ഫഡ് സർവകലാശാലയിലെ സെയ്ദ് ബിസിനസ് സ്കൂളും ചേർന്ന് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ മികച്ച അധ്യാപകർക്കുള്ള അവാർഡ് 2026നുള്ള ദേശീയതല ഫൈനലിലേക്ക് 79 അധ്യാപകർ തെരഞ്ഞെടുക്കപ്പെട്ടു. 32 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 9,400ലധികം അപേക്ഷകരിൽ നിന്നാണു ഫൈനലിസ്റ്റുകളെ കണ്ടെത്തിയത്.
സെപ്റ്റംബർ നാലിനു ഡൽഹി എൻസിആറിലെ ശിവ് നാടാർ സർവകലാശാലയിലാണു ഫൈനൽ നടക്കുന്നത്. 9-12 വരെയുള്ള ക്ലാസുകളിൽ മികച്ച അധ്യാപന രീതികളും മികവും പുലർത്തുന്ന അധ്യാപകരെയാണ് പുരസ്കാരത്തിനായി പരിഗണിക്കുക.
ഗണിതം, ഫിസിക്സ്, ഇംഗ്ലീഷ്, ഇക്കണോമിക്സ് ഉൾപ്പെടെ എട്ടു വിഷയങ്ങളിലായി നടക്കുന്ന ഫൈനലിൽ നിന്ന് 16 അധ്യാപകർ അന്തിമ വിജയികളാകും. വിജയികൾക്ക് സൗജന്യ വിദഗ്ധ പരിശീലനത്തോടൊപ്പം യുകെയിലെ ഓക്സ്ഫഡ് സർവകലാശാലയിൽ പഠനക്യാമ്പിൽ പങ്കെടുക്കാനുള്ള സ്കോളർഷിപ്പും ലഭിക്കും.
Tags : Award BestTeachers Finalists Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash