ന്യൂഡൽഹി: അനധികൃത വാതുവയ്പ് ആപ്പ് വഴി സാന്പത്തികതിരിമറിക്കു കൂട്ടുനിന്നുവെന്ന കേസിൽ മുൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗ്, റോബിൻ ഉത്തപ്പ, തൃണമൂൽ കോൺഗ്രസ് മുൻ എംപി മിമി ചക്രവർത്തി, നടൻ സോനു സൂദ് എന്നിവരുടെ വസ്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
ആയിരം കോടിയോളം രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ക്രിക്കറ്റ്, സിനിമാ താരങ്ങൾക്കെതിരേ നടപടി. നടി നേഹ ശർമ, മോഡൽ ഉർവശി റൗട്ടാലയുടെ അമ്മ, ബംഗാളി നടൻ അൻകുഷ് ഹസ്റ എന്നിവരുടെ പേരിലുള്ള സ്വത്തുക്കളും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. ഇവരെ നേരത്തേ ഇഡി വിശദമായി ചോദ്യംചെയ്തിരുന്നു.
കരീബിയൻ ദ്വീപായ കുറാകാവോയിൽ രജിസ്റ്റർ ചെയ്ത വൺ എക്സ് ബെറ്റ് എന്ന ആപ്പ് ഉപയോഗിച്ചുള്ള ക്രമക്കേടുകളാണ് അന്വേഷിച്ചത്. ഇതേകേസിൽ മുൻ രാജ്യാന്തര ക്രിക്കറ്റ് താരങ്ങളായ ശിഖിർ ധവാൻ, സുരേഷ് റെയ്ന എന്നിവരിൽ നിന്ന് 11.14 കോടി രൂപ നേരത്തേ കണ്ടുകെട്ടിരുന്നു.