x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാതുവയ്പ് ആപ് കേസ്: യു​​​​വ​​​​രാ​​​​ജ് സിം​​​​ഗി​​​ന്‍റെ​​​യും സോ​​​​നു​​​​ സൂ​​​​ദി​​​ന്‍റെ​​​യും സ്വ​​​​ത്ത് ക​​​​ണ്ടു​​​​കെ​​​​ട്ടി


Published: December 20, 2025 05:55 AM IST | Updated: December 20, 2025 05:55 AM IST

ന്യൂ​​​​ഡ​​​​ൽ‌​​​​ഹി: അ​​​​ന​​​​ധി​​​​കൃ​​​​ത വാ​​​​തു​​​​വ​​​​യ്പ് ആ​​​​പ്പ് വ​​​​ഴി സാ​​​​ന്പ​​​​ത്തി​​​​ക​​​​തി​​​​രി​​​​മ​​​​റി​​​​ക്കു കൂ​​​​ട്ടു​​​​നി​​​​ന്നു​​​​വെ​​​​ന്ന കേ​​​​സി​​​​ൽ മു​​​​ൻ ക്രി​​​​ക്ക​​​​റ്റ് താ​​​​ര​​​​ങ്ങ​​​​ളാ​​​​യ യു​​​​വ​​​​രാ​​​​ജ് സിം​​​​ഗ്, റോ​​​​ബി​​​​ൻ ഉ​​​​ത്ത​​​​പ്പ, തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് മു​​​​ൻ എം​​​​പി മി​​​​മി ച​​​​ക്ര​​​​വ​​​​ർ​​​​ത്തി, ന​​​​ട​​​​ൻ സോ​​​​നു സൂ​​​​ദ് എ​​​​ന്നി​​​​വ​​​​രു​​​​ടെ വ​​​​സ്തു​​​​വ​​​​ക​​​​ക​​​​ൾ എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ക​​​​ണ്ടു​​​​കെ​​​​ട്ടി.


ആ​​​​യി​​​​രം​​​​ കോ​​​​ടി​​​​യോ​​​​ളം രൂ​​​​പ​​​​യു​​​​ടെ ക്ര​​​​മ​​​​ക്കേ​​​​ടു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണ് ക്രി​​​ക്ക​​​റ്റ്, സി​​​നി​​​മാ താ​​​ര​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി. ന​​​​ടി നേ​​​​ഹ ശ​​​​ർ​​​​മ, മോ​​​​ഡ​​​​ൽ ഉ​​​​ർ​​​​വ​​​​ശി റൗ​​​​ട്ടാ​​​​ല​​​​യു​​​​ടെ അ​​​​മ്മ, ബം​​​​ഗാ​​​​ളി ന​​​​ട​​​​ൻ അ​​​​ൻ​​​​കു​​​​ഷ് ഹ​​​​സ്റ എ​​​​ന്നി​​​​വ​​​​രു​​​​ടെ പേ​​​​രി​​​​ലു​​​​ള്ള സ്വ​​​​ത്തു​​​​ക്ക​​​​ളും ക​​​ണ്ടു​​​കെ​​​ട്ടി​​​യ​​​വ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ഇ​​​​വ​​​​രെ നേ​​​​ര​​​​ത്തേ ഇ​​​​ഡി വി​​​ശ​​​ദ​​​മാ​​​യി ചോ​​​ദ്യം​​​ചെ​​​യ്തി​​​രു​​​ന്നു.


ക​​​​രീ​​​​ബി​​​​യ​​​​ൻ ദ്വീ​​​​പാ​​​​യ കു​​​​റാ​​​​കാ​​​​വോ​​​​യി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത വ​​​​ൺ എ​​​​ക്സ് ബെ​​​​റ്റ് എ​​​​ന്ന ആ​​​​പ്പ് ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളാ​​​ണ് അ​​​ന്വേ​​​ഷി​​​ച്ച​​​ത്. ഇ​​​തേ​​​കേ​​​സി​​​ൽ മു​​​​ൻ രാ​​​​ജ്യാ​​​​ന്ത​​​​ര ക്രി​​​ക്ക​​​റ്റ് താ​​​​ര​​​​ങ്ങ​​​​ളാ​​​​യ ശി​​​​ഖി​​​​ർ ധ​​​​വാ​​​​ൻ, സു​​​​രേ​​​​ഷ് റെ​​​​യ്ന എ​​​​ന്നി​​​​വ​​​​രി​​​​ൽ നി​​​​ന്ന് 11.14 കോ​​​​ടി രൂ​​​​പ നേ​​​​ര​​​​ത്തേ ക​​​​ണ്ടു​​​​കെ​​​​ട്ടി​​​​രു​​​​ന്നു.

Tags : Betting app case Yuvraj Singh Sonu Sood' properties seized

Recent News

Corehub Up