തിരുവനന്തപുരം: പുതിയ മദ്യനയത്തിലൂടെ ബെവ്കോ ഔട്ട്ലെറ്റുകളുടെ മുഖം മാറും. എന്നാൽ, എണ്ണം കൂട്ടില്ല. ഔട്ട്ലെറ്റുകളുടെ രൂപഘടന ഏകീകരിക്കും. സെൽഫ് ഹെൽപ് ഔട്ട്ലെറ്റുകൾക്ക് പ്രാധാന്യം നൽകും. ഈ ആഴ്ച തന്നെ നിർദേശങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിലെത്തും എന്നാണ് വിവരം.
ഔട്ടലെറ്റുകളുടെയും വേർഹൗസുകളുടെയും നടത്തിപ്പ് ആവശ്യമെങ്കിൽ സഹകരണ സംഘങ്ങൾക്ക് ലഭ്യമാക്കും. ചില്ലറ വിൽപ്പനയിലും സഹകരണ സംഘങ്ങളുടെ പങ്കാളിത്തം വന്നേക്കും.
കള്ളുചെത്ത് മേഖലയിൽ സമഗ്ര പരിഷ്കരണം വരും. അതേസമയം, വീര്യം കുറഞ്ഞ മദ്യത്തിൽ നയപരമായ നിലപാട് യുഡിഎഫ് ഉപസമിതിക്കു ശേഷമായിരിക്കും സ്വീകരിക്കുക.