Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bhadrapaksham

ജു​വ​നൈ​ല്‍ നി​യ​മ​ത്തി​ല്‍ സ​മ​ഗ്ര മാ​റ്റം വേ​ണം: ഭ​ദ്ര​പ​ക്ഷം ദേ​ശീ​യ പ്ര​ചാ​ര​ണം തു​ട​ങ്ങി

കൊ​ച്ചി: രാ​ജ്യ​ത്തെ ജു​വ​നൈ​ല്‍ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ല്‍ സ​മ​ഗ്ര​മാ​യ മാ​റ്റം ല​ക്ഷ്യ​മി​ട്ടു ഭ​ദ്ര​പ​ക്ഷം എ​ന്ന ജ​ന​കീ​യ മു​ന്നേ​റ്റ​ത്തി​ന് തു​ട​ക്ക​മി​ട്ടു. ഒ​ക്ടോ​ബ​ര്‍ 25ന് ​എ​റ​ണാ​കു​ളം ചേ​രാ​ന​ല്ലൂ​രി​ല്‍ 17 വ​യ​സു​കാ​ര​ന്‍ ഓ​ടി​ച്ച ബെ​ന്‍​സ് കാ​റി​ടി​ച്ചു മ​രി​ച്ച ത​ട്ടു​ക​ട ഉ​ട​മ ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ള്‍ ഭ​ദ്ര​കീ​ര്‍​ത്തി ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജെ​യി​ന്‍ യൂ​ണി​വേ​ഴ്സി​റ്റി ഡ​യ​റ​ക്ട​ര്‍ ടോം ​ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച​ത്.

ക്രി​മി​ന​ല്‍ ബാ​ധ്യ​ത നി​ര്‍​ണ​യി​ക്കു​ന്ന​തി​നു​ള്ള നി​യ​മ​പ​ര​മാ​യ പ്രാ​യ​പ​രി​ധി നി​ല​വി​ലു​ള്ള​തി​ല്‍​നി​ന്ന് 15 വ​യ​സാ​യി നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ര്‍​ദേ​ശ​മാ​ണു കാ​മ്പ​യി​നി​ലൂ​ടെ പ്ര​ധാ​ന​മാ​യും മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​ര്‍ ന​ട​ത്തു​ന്ന ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്കു നി​യ​മ​പ​ര​മാ​യ സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന​തി​നെ​തി​രേ സ​മൂ​ഹം ചി​ന്തി​ക്ക​ണ​മെ​ന്ന ഭ​ദ്ര​കീ​ര്‍​ത്തി​യു​ടെ അ​ഭ്യ​ര്‍​ഥ​ന മു​ന്‍​നി​ര്‍​ത്തി​യാ​ണ് അ​ദ്ദേ​ഹം ഈ ​കാ​മ്പ​യി​നു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​മെ​മ്പാ​ടു​മു​ള്ള ഒ​രു ല​ക്ഷ​ത്തി​ല​ധി​കം പൗ​ര​ന്മാ​രി​ല്‍​നി​ന്ന് ഒ​പ്പു​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ശേ​ഖ​രി​ക്കും. ഈ ​നി​വേ​ദ​നം കേ​ന്ദ്ര നി​യ​മ-​നീ​തി മ​ന്ത്രാ​ല​യ​ത്തി​നും വ​നി​താ-​ശി​ശു വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​നും നേ​രി​ട്ടു സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് ടോം ​ജോ​സ​ഫ് അ​റി​യി​ച്ചു. 

Latest News

Corehub Up