Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bhaskaran

Kozhikode

കെ.​കെ. ര​മ വീ​ണ്ടും, എ​തി​രാ​ളി എം.​കെ. ഭാ​സ്‌​ക​ര​ന്‍

കോ​ഴി​ക്കോ​ട്: 2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫി​നെ ഞെ​ട്ടി​ച്ച് വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ച വ​ട​ക​ര​യി​ല്‍ ആ​ര്‍​എം​പി​ഐ-​യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി കെ.​കെ. ര​മ മ​ത്സ​രി​ക്കു​മ്പോ​ള്‍ എ​ല്‍​ഡി​എ​ഫി​നു വേ​ണ്ടി അ​ങ്ക​ത്ത​ട്ടി​ലെ​ത്തു​ന്ന​ത് ആ​ര്‍​ജെ​ഡി​യു​ടെ എം.​കെ. ഭാ​സ്‌​ക്ക​ര​ന്‍.

ബി​ജെ​പി നോ​ര്‍​ത്ത് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​ദി​ലീ​പ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യും വോ​ട്ടു​തേ​ടു​ന്നു. 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ ആ​ര്‍​എം​പി​ഐ സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച കെ.​കെ. ര​മ ഇ​ത്ത​വ​ണ​യും തി​ക​ച്ച ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്.

അ​ന്ന് 65,093 വോ​ട്ടു​ക​ള്‍ നേ​ടി കെ.​കെ. ര​മ വി​ജ​യി​ച്ച​പ്പോ​ള്‍ എ​ല്‍​ഡി​എ​ഫ് എ​തി​രാ​ളി മ​ന​യ​ത്ത് ച​ന്ദ്ര​ന്‍ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു.

ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ രാ​ഷ്ട്രീ​യ പാ​ര​മ്പ​ര്യ​വും ഒ​ഞ്ചി​യം പോ​രാ​ട്ട​ങ്ങ​ളു​ടെ ച​രി​ത്ര​വു​മു​ള്ള ഈ ​മ​ണ്ണ് ഇ​ത്ത​വ​ണ ആ​രെ പി​ന്തു​ണ​യ്ക്കു​മെ​ന്ന​ത് സ​സ്‌​പെ​ന്‍​സാ​ണ്. ക​ഴി​ഞ്ഞ പ്രാ​വ​ശ്യ​ത്തെ പ​രാ​ജ​യ​ത്തി​നു പ​ക​രം വീ​ട്ടാ​ന്‍ എ​ല്‍​ഡി​എ​ഫ് ക​രു​ക്ക​ള്‍ നീ​ക്കു​മ്പോ​ള്‍ രാ​ഷ്ട്രീ​യാ​വ​ബോ​ധം കൂ​ടു​ത​ലു​ള്ള വ​ട​ക​ര​യി​ലെ സ്ത്രീ ​വോ​ട്ട​ര്‍​മാ​രി​ലാ​ണ് ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ സ​ഹ​ധ​ര്‍​മ്മി​ണി​യു​ടെ പ്ര​തീ​ക്ഷ.

ഇ​ട​തു​പ​ക്ഷ​ത്തി​ന് ശ​ക്ത​മാ​യ അ​ടി​ത്ത​റ​യു​ള്ള മ​ണ്ണി​ല്‍ മാ​റ്റ​ത്തി​ന്‍റെ കാ​റ്റു​വീ​ശാ​ന്‍ തു​ട​ങ്ങി​യ​ത് ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ അ​രും​കൊ​ല​യോ​ടെ​യാ​ണ്.
ആ​ര്‍​എം​പി​ഐ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തി​യ കെ.​കെ. ര​മ ഇ​ത്ത​വ​ണ​യും സി​പി​എ​മ്മി​ന്‍റെ അ​ക്ര​മ​രാ​ഷ്ട്രീ​യ​മ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളാ​ണ് പ്ര​ച​ര​ണ വി​ഷ​യ​മാ​ക്കു​ന്ന​ത്.

സു​ദീ​ര്‍​ഘ​മാ​യ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള എം.​കെ. ഭാ​സ്‌​ക​ര​ന് ഇ​ത് ആ​ദ്യ നി​യ​മ​സ​ഭാ പോ​രാ​ട്ട​മാ​ണ്. പാ​ര്‍​ട്ടി​യു​ടെ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യ എം.​കെ.​ഭാ​സ്‌​ക​ര​ന്‍ മൂ​ന്നു ത​വ​ണ ഏ​റാ​മ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നി​ട്ടു​ണ്ട്. നി​ല​വി​ല്‍ ഏ​റാ​മ​ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണം യു​ഡി​എ​ഫ്-​ആ​ര്‍​എം​പി​ഐ നേ​തൃ​ത്വ​ത്തി​നാ​ണെ​ങ്കി​ലും വ​ട​ക​ര മ​ണ്ഡ​ല​ത്തി​ലാ​കെ പോ​രാ​ട്ട​ത്തി​ന്‍റെ ചൂ​ട് പ​ക​രാ​നാ​ണ് എം.​കെ.​ഭാ​സ്‌​ക​ര​ന്‍റെ​യും ഇ​ട​തു​മു​ന്ന​ണി​യു​ടെ​യും ശ്ര​മം.

സോ​ഷ്യ​ലി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​യാ​യ ഐ​എ​സ്ഒ​വി​ലൂ​ടെ 1972ലാ​ണ് ഭാ​സ്‌​ക​ര​ന്‍ രാ​ഷ്ട്രീ​യ​പ്ര​വ​ര്‍​ത്ത​ന​ത്തി​ലേ​ക്ക് ക​ട​ന്ന​ത്.

2016 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജെ​ഡി​എ​സും എ​ല്‍​ജെ​ഡി​യും വ്യ​ത്യ​സ്ത മു​ന്ന​ണി​ക​ളി​ലാ​യി​രു​ന്നു. എ​ല്‍​ജെ​ഡി അ​ന്ന് ജെ​ഡി​യു ആ​യി​രു​ന്നു.​അ​ന്ന് വ​ട​ക​ര​യി​ല്‍ ഇ​ട​തു​പ​ക്ഷ​ത്തി​നാ​യി ജെ​ഡി​എ​സി​ലെ സി.​കെ.​നാ​ണു​വും യു​ഡി​എ​ഫി​നു വേ​ണ്ടി ഇ​ന്ന​ത്തെ ആ​ര്‍​ജെ​ഡി​യി​ലെ മ​ന​യ​ത്ത് ച​ന്ദ്ര​നു​മാ​ണ് മ​ത്സ​രി​ച്ച​ത്. എം. ​രാ​ജേ​ഷ് കു​മാ​ര്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യും മ​ത്സ​ര​ത്തി​നി​റ​ങ്ങി. അ​ന്ന് യു​ഡി​എ​ഫ് പി​ന്തു​ണ​യി​ല്ലാ​ത്ത ആ​ര്‍​എം​പി​ഐ സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്നു കെ.​കെ.​ര​മ. സി.​കെ.​നാ​ണു 9,511 വോ​ട്ടി​ന് വി​ജ​യി​ച്ചു. മ​ന​യ​ത്ത് ച​ന്ദ്ര​ന്‍ ര​ണ്ടാ​മ​തും കെ​കെ ര​മ മൂ​ന്നാ​മ​തും എ​ത്തി. ബി​ജെ​പി​ക്കാ​യി​രു​ന്നു നാ​ലാം​സ്ഥാ​നം.

അ​ന്ന് കെ.​കെ.​ര​മ 20,504 വോ​ട്ട് നേ​ടി ശ​ക്തി തെ​ളി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് 2021ല്‍ ​യു​ഡി​എ​ഫ് ആ​ര്‍​എം​പി​യു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ ത​യാ​റാ​വു​ക​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ​ത്തെ ത​ദ്ദേ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ട​ക​ര മ​ണ്ഡ​ല​ത്തി​ല്‍ വോ​ട്ട് വ​ര്‍​ധി​ച്ച​ത് ബി​ജെ​പി​യു​ടെ ആ​ത്മ​വി​ശ്വാ​സം വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്.ഇ​ത് ഇ​ട​തു-​വ​ല​തു മു​ന്ന​ണി​ക​ളു​ടെ വോ​ട്ട് നി​ല​യി​ല്‍ കാ​ര്യ​മാ​യ മാ​റ്റം വ​രു​ത്തി​യേ​ക്കാം.

Latest News

Corehub Up