കോഴിക്കോട്: 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ഞെട്ടിച്ച് വിപ്ലവകരമായ മാറ്റത്തിന് സാക്ഷ്യം വഹിച്ച വടകരയില്‍ ആര്‍എംപിഐ-യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ.കെ. രമ മത്സരിക്കുമ്പോള്‍ എല്‍ഡിഎഫിനു വേണ്ടി അങ്കത്തട്ടിലെത്തുന്നത് ആര്‍ജെഡിയുടെ എം.കെ. ഭാസ്ക്കരന്‍.
ബിജെപി നോര്‍ത്ത് ജില്ലാ ജനറല്‍ സെക്രട്ടറി കെ. ദിലീപ് എന്‍ഡിഎ സ്ഥാനാര്‍ഥിയായും വോട്ടുതേടുന്നു. 2021ലെ തെരഞ്ഞെടുപ്പിലും യുഡിഎഫ് പിന്തുണയോടെ ആര്‍എംപിഐ സ്ഥാനാര്‍ഥിയായി മത്സരിച്ച കെ.കെ. രമ ഇത്തവണയും തികച്ച ആത്മവിശ്വാസത്തിലാണ്.
അന്ന് 65,093 വോട്ടുകള്‍ നേടി കെ.കെ. രമ വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് എതിരാളി മനയത്ത് ചന്ദ്രന് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ടി.പി. ചന്ദ്രശേഖരന്റെ രാഷ്ട്രീയ പാരമ്പര്യവും ഒഞ്ചിയം പോരാട്ടങ്ങളുടെ ചരിത്രവുമുള്ള ഈ മണ്ണ് ഇത്തവണ ആരെ പിന്തുണയ്ക്കുമെന്നത് സസ്പെന്‍സാണ്. കഴിഞ്ഞ പ്രാവശ്യത്തെ പരാജയത്തിനു പകരം വീട്ടാന്‍ എല്‍ഡിഎഫ് കരുക്കള്‍ നീക്കുമ്പോള്‍ രാഷ്ട്രീയാവബോധം കൂടുതലുള്ള വടകരയിലെ സ്ത്രീ വോട്ടര്‍മാരിലാണ് ടി.പി. ചന്ദ്രശേഖരന്റെ സഹധര്‍മ്മിണിയുടെ പ്രതീക്ഷ.
ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുള്ള മണ്ണില്‍ മാറ്റത്തിന്റെ കാറ്റുവീശാന്‍ തുടങ്ങിയത് ടി.പി. ചന്ദ്രശേഖരന്റെ അരുംകൊലയോടെയാണ്.
ആര്‍എംപിഐയെ പ്രതിനിധീകരിച്ച് ആദ്യമായി നിയമസഭയിലെത്തിയ കെ.കെ. രമ ഇത്തവണയും സിപിഎമ്മിന്റെ അക്രമരാഷ്ട്രീയമടക്കമുള്ള വിഷയങ്ങളാണ് പ്രചരണ വിഷയമാക്കുന്നത്.
സുദീര്‍ഘമായ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമുള്ള എം.കെ. ഭാസ്കരന് ഇത് ആദ്യ നിയമസഭാ പോരാട്ടമാണ്. പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റായ എം.കെ.ഭാസ്കരന് മൂന്നു തവണ ഏറാമല പഞ്ചായത്ത് പ്രസിഡന്റായിരുന്നിട്ടുണ്ട്. നിലവില്‍ ഏറാമല പഞ്ചായത്ത് ഭരണം യുഡിഎഫ്-ആര്‍എംപിഐ നേതൃത്വത്തിനാണെങ്കിലും വടകര മണ്ഡലത്തിലാകെ പോരാട്ടത്തിന്റെ ചൂട് പകരാനാണ് എം.കെ.ഭാസ്കരന്റെയും ഇടതുമുന്നണിയുടെയും ശ്രമം.
സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയായ ഐഎസ്ഒവിലൂടെ 1972ലാണ് ഭാസ്കരന് രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് കടന്നത്.
2016 ലെ തെരഞ്ഞെടുപ്പില്‍ ജെഡിഎസും എല്‍ജെഡിയും വ്യത്യസ്ത മുന്നണികളിലായിരുന്നു. എല്‍ജെഡി അന്ന് ജെഡിയു ആയിരുന്നു.അന്ന് വടകരയില്‍ ഇടതുപക്ഷത്തിനായി ജെഡിഎസിലെ സി.കെ.നാണുവും യുഡിഎഫിനു വേണ്ടി ഇന്നത്തെ ആര്‍ജെഡിയിലെ മനയത്ത് ചന്ദ്രനുമാണ് മത്സരിച്ചത്. എം. രാജേഷ് കുമാര്‍ ബിജെപി സ്ഥാനാര്‍ഥിയായും മത്സരത്തിനിറങ്ങി. അന്ന് യുഡിഎഫ് പിന്തുണയില്ലാത്ത ആര്‍എംപിഐ സ്ഥാനാര്‍ഥിയായിരുന്നു കെ.കെ.രമ. സി.കെ.നാണു 9,511 വോട്ടിന് വിജയിച്ചു. മനയത്ത് ചന്ദ്രന് രണ്ടാമതും കെകെ രമ മൂന്നാമതും എത്തി. ബിജെപിക്കായിരുന്നു നാലാംസ്ഥാനം.
അന്ന് കെ.കെ.രമ 20,504 വോട്ട് നേടി ശക്തി തെളിയിച്ചതിനെ തുടര്‍ന്ന് 2021ല്‍ യുഡിഎഫ് ആര്‍എംപിയുമായി സഹകരിക്കാന്‍ തയാറാവുകയായിരുന്നു. ഇത്തവണത്തെ തദ്ദേ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ വോട്ട് വര്‍ധിച്ചത് ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.ഇത് ഇടതു-വലതു മുന്നണികളുടെ വോട്ട് നിലയില്‍ കാര്യമായ മാറ്റം വരുത്തിയേക്കാം.
Tags : nattu vishesham K.K. Rama Bhaskaran