x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​പ്പാ​ഞ്ചി​റ-​ആ​യാം​കു​ടി റോ​ഡ​രി​കി​ലെ മ​രങ്ങൾ വെ​ട്ടി​മാ​റ്റി


Published: June 4, 2026 07:33 AM IST | Updated: June 4, 2026 07:33 AM IST

ആ​പ്പാ​ഞ്ചി​റ-​ആ​യാം​കു​ടി റോ​ഡ​രി​കി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യാ​യി നി​ന്നി​രു​ന്ന മ​ര​ങ്ങ​ള്‍ മു​റി​ച്ചു​നീ​ക്കു​ന്നു.

ക​ടു​ത്തു​രു​ത്തി: ആ​പ്പാ​ഞ്ചി​റ-​ആ​യാം​കു​ടി റോ​ഡ​രി​കി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യായിനിന്നിരുന്ന മൂ​ന്നു മ​ര​ങ്ങ​ള്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മു​റി​ച്ചു​നീ​ക്കി. നി​ര​വ​ധി മ​ര​ങ്ങ​ളാ​ണ് പി​ഡ​ബ്ല്യു​ഡി റോ​ഡി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും യാ​ത്ര​ക്കാ​ര്‍​ക്കും അ​പ​ക​ട​ഭീ​ഷ​ണി​യാ​യി നി​ല്‍​ക്കു​ന്ന​ത്. ഇ​തി​ല്‍ ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ മു​റി​ച്ചു​നീ​ക്കി​യ​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രാ​തി​യി​ലാ​ണ് ഇ​പ്പോ​ള്‍ മ​ര​ങ്ങ​ള്‍ മു​റി​ച്ചു​നീ​ക്കാ​ന്‍ ന​ട​പ​ടി​ക​ളാ​യ​ത്.

ഇ​വി​ടെ ചു​വ​ടു ദ്ര​വി​ച്ചു​നി​ന്നി​രു​ന്ന പാ​ഴ്മ​ര​ങ്ങ​ള്‍ കാ​റ്റി​ലും മ​ഴ​യി​ലും മ​റി​ഞ്ഞു​വീ​ണു അ​പ​ക​ട​മു​ണ്ടാ​കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തം​ഗം നോ​ബി മു​ണ്ട​യ്ക്ക​നും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി വ​കു​പ്പി​നും പൊ​തു​മ​രാ​മ​ത്ത് ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍​ക്കും അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ള്‍ മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​മ്പ് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ ക്രെ​യി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മ​ര​ങ്ങ​ള്‍ മു​റി​ച്ചു​നീ​ക്കി​യ​ത്. ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടി​രു​ന്നു.

 

Tags : Local News Nattuvishesham Kottayam

Recent News

Corehub Up