ഏച്ചൂർ: ഏച്ചൂർ കമാൽ പീടികയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. ഇന്നലെ ഉച്ച കഴിഞ്ഞു രണ്ടരയോടെ കമാൽ പീടിക റേഷൻ കടയ്ക്ക് മുന്നിലായിരുന്നു അപകടം. കണ്ണൂരിൽ നിന്നു ഇരിക്കൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കളേഴ്സ് ബസും മുണ്ടേരിയിൽ നിന്നു കണ്ണൂരിലേക്ക് പോകുകയായിരുന്ന ഗുരുദീപം ബസുമാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റവരെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരു ബസുകളുടെയും മുൻ ഭാഗം തകർന്നു. ചക്കരക്കൽ പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട ബസുകൾ റോഡിൽ നിന്നു നീക്കി.മേലെചൊവ്വ-മട്ടന്നൂർ റോഡിലെ പ്രധാന റോഡായ ഈ പ്രദേശത്ത് അപകടം പതിവാകുകയാണ്. ഇതിനകം നിരവധി അപകടങ്ങളാണ് ഈ മേഖലയിൽ നടന്നത്.
Tags : nattu vishesham Four injured bus collision