വാർസോ: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന പോളണ്ട്-നൈജീരിയ സൗഹൃദ മത്സരം സമനിലയിൽ പിരിഞ്ഞു. ശനിയാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി.
കാക്പർ പോട്ടുൽസ്കിയും പ്രിസെമൈസ്ലോ വിസ്നിസ്ക്കിയും ആണ് പോളണ്ടിന് വേണ്ടി ഗോളുകൾ നേടിയത്. തെരെം മോഫിയും പോൾ ഒനൗച്ചുവും ആണ് നൈജീരിയ്ക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.