ഇടുക്കി: ഇടുക്കി പാമ്പനാറിൽ ബഹുനില കെട്ടിടം ഇടിഞ്ഞുവീണു. നിർമാണത്തിൽ ഇരുന്ന അഞ്ചു നില കെട്ടിടമാണ് നിലം പൊത്തിയത്. സംഭവത്തിൽ ആളപായമൊന്നുമില്ല. അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തിൽ തൊഴിലാളികൾ ആരും ഉണ്ടായിരുന്നില്ല. പാമ്പനാർ സ്വദേശി ആഗ്നലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണിത്. നിർമാണത്തിലെ അപാകതയാണ് അപകടത്തിനു കാരണമെന്നാണ് നിഗമനം.
Tags : five-story building collapsed Pambanar idukki construction suspected defects