Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Idukki

ഭാര്യ കിണറ്റില്‍ വീണു മരിച്ചു; മനംനൊന്ത് യുവാവ് വിഷം കഴിച്ച് മരിച്ചു

കട്ടപ്പന: ഭാര്യ കിണറ്റില്‍ വീണു മരിച്ചതിന്‍റെ മനോവിഷമത്തില്‍ ഭര്‍ത്താവ് വിഷം കഴിച്ചു ജീവനൊടുക്കി. കട്ടപ്പന വെള്ളയാംകുടി എകെജി പടി കിഴക്കേ ആലുങ്കല്‍ കെ.എസ്. ഷിബു (36) ആണ് മരിച്ചത്.

ഏതാനും ദിവസം മുമ്പാണ് ഷിബുവിന്‍റെ ഭാര്യ രാധുവിനെ ഇവര്‍ താമസിക്കുന്ന വീടിനു സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാല്‍ വഴുതി കിണറ്റില്‍ വീണതാണെന്നാണ് സംശയം. ഇതേത്തുടര്‍ന്ന് ഷിബു മനോവിഷമത്തിലായിരുന്നെന്ന് അയല്‍ക്കാര്‍ പറഞ്ഞു.

തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് ഷിബുവിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഏതാനും ദിവസം മുമ്പാണ് ഇവര്‍ വെള്ളയാംകുടിയില്‍ വാടക വീട്ടില്‍ താമസമാരംഭിച്ചത്. ഷിബുവിന്‍റെ മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഇവര്‍ക്ക് നാലു മക്കളുണ്ട്. കട്ടപ്പന പോലീസ് കേസെടുത്തു.

District News

ഇ​ടു​ക്കി ഹാ​പ്പി!

അ​ടി​മാ​ലി: മ​ല​യോ​ര ജ​ന​ത​യ്ക്ക് ആ​ശ്വാ​സ​മാ​യി യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റ്. ഇ​ടു​ക്കി ഉ​ള്‍​പ്പെ​ടെ​യു​ള്ള ജി​ല്ല​ക​ളി​ലെ ക​രി​നി​യ​മ​ങ്ങ​ള്‍​ക്കും ഭൂ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കും അ​റു​തി​വ​രു​ത്താ​നു​ള്ള നി​ര്‍​ണാ​യ​ക നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് ബ​ജ​റ്റി​ല്‍ ഇ​ടം​പി​ടി​ച്ച​ത്.

കാ​ല​ഹ​ര​ണ​പ്പെ​ട്ട ഭൂ​പ​തി​വ് നി​യ​മ​ഭേ​ദ​ഗ​തി, വ​ന്യ​മൃ​ഗ​ശ​ല്യം തു​ട​ങ്ങി​യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ബ​ജ​റ്റി​ല്‍ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. പ​ട്ട​യ ഭൂ​മി​യി​ലെ നി​ര്‍​മാ​ണ​ങ്ങ​ള്‍ ഉ​പാ​ധി​ര​ഹി​ത​മാ​യി ക്ര​മ​വ​ത്ക​രി​ച്ചു ന​ല്‍​കാ​നു​ള്ള ബ​ജ​റ്റ് നി​ര്‍​ദേ​ശം ഭൂ​പ​തി​വ് നി​യ​മ​ത്തി​ല്‍ കാ​ത​ലാ​യ ഭേ​ദ​ഗ​തി​ക്ക് വ​ഴി​യൊ​രു​ക്കും.

ഏ​ക​വി​ള തോ​ട്ട​ങ്ങ​ളു​ടെ പു​ന​രു​ജ്ജീ​വ​ന​ത്തി​നാ​യി ബ​ഹു​വി​ള കൃ​ഷി​രീ​തി പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്നും ഫാം ​ടൂ​റി​സ​ത്തി​ന് അ​നു​മ​തി ന​ല്‍​കു​മെ​ന്നു​മു​ള്ള പ്ര​ഖ്യാ​പ​നം കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് ഉ​ണ​ര്‍​വേ​കും.

തൊ​ടു​പു​ഴ​യ്ക്ക്
മി​ക​ച്ച പ​രി​ഗ​ണ​ന​യെ​ന്ന് അ​പു

തൊ​ടു​പു​ഴ: മ​ല​ങ്ക​ര​യി​ല്‍ ടൂ​റി​സ​ത്തി​നും ഫി​ലിം ആ​ൻ​ഡ് നോ​ള​ഡ്ജ് സി​റ്റി​യു​ടെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും തൊ​ടു​പു​ഴ സ്റ്റേ​ഡി​യം നി​ര്‍​മാ​ണ​ത്തി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​നു​ള്ള പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും ഒ​രു കോ​ടി രൂ​പ വീ​തം വ​ക​യി​രു​ത്തി​യെ​ന്ന് ചീ​ഫ് വി​പ് അ​പു ജോ​ൺ ജോ​സ​ഫ്.
പു​റ​പ്പു​ഴ-​വ​ഴി​ത്ത​ല റോ​ഡ്, മു​ട്ടം ബൈ​പാ​സ്, മു​ത​ല​ക്കോ​ടം ബൈ​പാ​സ്, കാ​രി​ക്കോ​ട്-​ചു​ങ്കം ബൈ​പാ​സ് എ​ന്നി​വ​യ്ക്ക് സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി ഓ​രോ കോ​ടി രൂ​പ​യും ബ​ജ​റ്റി​ല്‍ അ​നു​വ​ദി​ച്ചു. കാ​രി​ക്കോ​ട്-​ചാ​ലം​കോ​ട്-​പ​ട്ട​യം​ക​വ​ല റോ​ഡി​ന് 2.5 കോ​ടി​യും നെ​ല്ലാ​പ്പാ​റ-​മ​ട​ക്ക​ത്താ​നം ബൈ​പാ​സ് സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലി​ന് 50 ല​ക്ഷ​വും അ​നു​വ​ദി​ച്ചു.

തൊ​ടു​പു​ഴ-​ക​ലൂ​ര്‍ റോ​ഡി​ന് നാ​ലു കോ​ടി, ഇ​റ​ക്കും​പു​ഴ-​പു​ലി​മ​ന റോ​ഡ് സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലി​ന് 50 ല​ക്ഷം, വെ​ങ്ങ​ല്ലൂ​ർ-​മു​ണ്ട​ന്‍​മു​ടി റോ​ഡി​ന് ര​ണ്ടു​കോ​ടി​യും തൊ​ടു​പു​ഴ​യാ​റി​ന് കു​റു​കെ ഒ​ള​മ​റ്റ​ത്ത് പാ​ലം നി​ര്‍​മാ​ണ​ത്തി​നും തു​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

വ​ണ്ണ​പ്പു​റം-​തൊ​മ്മ​ന്‍​കു​ത്ത് റോ​ഡ്, വെ​ള്ളി​യാ​മ​റ്റം-​കു​രു​തി​ക്ക​ളം റോ​ഡ്, പ​ടി. കോ​ടി​ക്കു​ളം-​ക​ലൂ​ര്‍ റോ​ഡ്, കെ​എ​സ്ആ​ര്‍​ടി​സി ജം​ഗ്ഷ​ന്‍ വി​ക​സ​നം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ള്‍​ക്കും ബ​ജ​റ്റി​ല്‍ ടോ​ക്ക​ണ്‍ തു​ക നീ​ക്കി​വ​ച്ചി​ട്ടു​ണ്ടെ​ന്നും അ​പു ജോ​ണ്‍ ജോ​സ​ഫ് പ​റ​ഞ്ഞു.
മ​ല​യോ​ര ജ​ന​ത​യ്ക്കു​ള്ള സ​മ്മാ​ന​മെ​ന്ന് ജോ​യി വെ​ട്ടി​ക്കു​ഴി

ക​ട്ട​പ്പ​ന: പ​ട്ട​യ​ഭൂ​മി​യി​ൽ നി​ല​വി​ലു​ള്ള നി​ർ​മാ​ണ​ങ്ങ​ൾ ഉ​പാ​ധി​ര​ഹി​ത​മാ​യി ക്ര​മ​വ​ത്ക​രി​ക്കു​മെ​ന്ന ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം മ​ല​യോ​ര ജ​ന​ങ്ങ​ൾ​ക്കു​ള്ള സ​മ്മാ​ന​മാ​ണെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി. ക​ർ​ഷ​ക​താ​ത്പ​ര്യം പ​രി​ഗ​ണി​ച്ച് കോ​ട​തി​ക​ളി​ലെ കേ​സു​ക​ൾ തീ​ർ​പ്പാ​ക്കി പ​ട്ട​യം വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം ഹൈ​റേ​ഞ്ചി​ലെ ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ്.

ഏ​ലം പ​ട്ട​യ​ഭൂ​മി​യി​ലെ നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കാ​ൻ പാ​ടി​ല്ലെ​ന്ന മു​ൻ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കാ​നു​ള്ള നി​ർ​ദേ​ശം ക​ർ​ഷ​ക​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്കും.

ഫാം ​ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​വും റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല 250 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ന്ന​തും കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ഉ​ണ​ർ​വ് ന​ൽ​കു​മെ​ന്നും ജോ​യി വെ​ട്ടി​ക്കു​ഴി പ​റ​ഞ്ഞു.

Kerala

ഇ​ടു​ക്കി​യി​ൽ ബൈ​ക്ക​പ​ക​ടം; യു​വാ​വ് മ​രി​ച്ചു

ഇ​ടു​ക്കി: മു​രി​ക്കും​തൊ​ട്ടി​ക്ക്‌ സ​മീ​പം ഉ​ണ്ടാ​യ ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. പൂ​പ്പാ​റ സ്വ​ദേ​ശി അ​ബ്‌​ദു​ൽ റ​ഹ്മാ​ൻ (22) ആ​ണ് മ​രി​ച്ച​ത്.

മൂ​ന്ന് പേ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രി​ൽ ഒ​രാ​ളു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ഇ​ടു​ക്കി മു​രി​ക്കും​തൊ​ട്ടി ആ​പ്‌​കോ​സി​ന് സ​മീ​പം വ്യാഴാഴ്ച ഉ​ച്ച​ക്ക് ശേ​ഷ​മാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

രാ​ത്രി​യോ​ടെ ത​ല​യി​ൽ ര​ക്ത​സ്രാ​വ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ബ്‌​ദു​ൽ റ​ഹ്മാ​ന്‍റെ മ​ര​ണം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ശ്വ തി​ല​ങ്ക​ർ തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ബൈ​ക്കി​ൽ കാ​ർ ത​ട്ടി​യ​താ​വാ​മെ​ന്ന് യു​വാ​ക്ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ സം​ശ​യം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ രാ​ജാ​ക്കാ​ട് പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വി​ക​രി​ച്ചു.

 

 

Kerala

സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി പ്ര​സ​വി​ച്ചു; സ​ഹ​പാ​ഠി​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

ഇ​ടു​ക്കി: ഇ​ടു​ക്കി​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി പ്ര​സ​വി​ച്ചു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​നി​യു​ടെ സ​ഹ​പാ​ഠി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി​യാ​ണ് സ​ഹ​പാ​ഠി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ജു​വ​നൈ​ൽ ജ​സ്റ്റി​ന് ബോ​ർ​ഡി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ വി​ദ്യാ​ർ‌​ഥി​യെ ഇ​ട​ക്കാ​ല ജാ​മ്യം ന​ൽ​കി വി​ട്ട​യ​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

Kerala

ഇ​ടു​ക്കി​യി​ലും ഷി​ഗെ​ല്ല; രോ​ഗ​ബാ​ധ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്

ഇ​ടു​ക്കി: സംസ്ഥാനത്ത് ഇ​ടു​ക്കി​യി​ലും ഷി​ഗെ​ല്ല​ രോഗബാധ സ്ഥിരീകരിച്ചു. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ട് പേ​ർ​ക്കാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്.

ഒ​രു വി​ദ്യാ​ര്‍‌‌​ഥി​യെ ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും മ​റ്റൊ​രാ​ളെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി​യി​ട്ടു​ണ്ട്. ഇ​രു​വ​ര്‍​ക്കും വേ​ണ്ട ചി​കി​ത്സ ന​ല്‍​കി വ​രു​ക​യാ​ണെ​ന്നും ആ​രോ​ഗ്യ​നി​ല തൃ​പ്ത​മാ​ണെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

Kerala

ചി​ന്ന​ക്ക​നാ​ലി​ലെ കൊ​ല​യാ​ളി ആ​ന വീ​ണ്ടും ജ​ന​വാ​സ​മേ​ഖ​ല​യി​ൽ; തു​ര​ത്താ​ൻ ശ്ര​മം തു​ട​രു​ന്നു

ഇ​ടു​ക്കി: ചി​ന്ന​ക്ക​നാ​ൽ സൂ​ര്യ​നെ​ല്ലി​യി​ൽ ഇ​ന്ന് രാ​വി​ലെ യു​വ​തി​യെ ച​വി​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കാ​ട്ടാ​ന വീ​ണ്ടും ജ​ന​വാ​സ​മേ​ഖ​ല​യി​ൽ. സൂ​ര്യ​നെ​ല്ലി ടൗ​ണി​നോ​ട് ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്ത് ആ​ന നി​ല​യു​റ​പ്പി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ലാ​ണ്.

ആ​ർ​ആ​ർ​ടി സം​ഘം സ്ഥ​ല​ത്തെ​ത്തി പ​ട​ക്കം പൊ​ട്ടി​ച്ചും മ​റ്റും ആ​ന​യെ തു​ര​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. സൂ​ര്യ​നെ​ല്ലി സ്വ​ദേ​ശി മാ​രി(36) ആ​ണ് രാ​വി​ലെ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഇ​വ​രു​ടെ കു​ട്ടി​ക്കും പ​രി​ക്കു​ണ്ട്. കു​ട്ടി​യെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ട്ടി​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

കു​ട്ടി​യെ സ്കൂ​ളി​ൽ വി​ടാ​ൻ പോ​കു​ന്ന​തി​നി​ടെ ഇ​വ​ർ കാ​ട്ടാ​ന​യു​ടെ മു​ന്നി​ൽ​പെ​ട്ട് പോ​കു​ക​യാ​യി​രു​ന്നു. മൂ​ട​ൽ​മ​ഞ്ഞ് ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ആ​ന സ​മീ​പ​ത്തു​ള​ള​ത് തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നാ​ണ് വി​വ​രം.

Kerala

കു​മ​ളി​യി​ൽ ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ

കു​മ​ളി: ഇ​ടു​ക്കി കു​മ​ളി​യി​ൽ ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ. അ​മ​രാ​വ​തി മു​ക​ളേ​ൽ വീ​ട്ടി​ൽ എ​ബി​ൻ എം.​ജെ , കൊ​ല്ലം​പ​ട്ട​ട കു​ന്ന​ത്ത് മ​ല​യി​ൽ വീ​ട്ടി​ൽ സ​ന്തോ​ഷ് , അ​മ​രാ​വ​തി കു​ഴി​ക്ക​ണ്ടം കാ​ർ​ത്തി​ക വീ​ട്ടി​ൽ അ​ർ​ജു​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ കൊ​ല്ലം​പ​ട്ട​ട ഭാ​ഗ​ത്തു​നി​ന്നാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ പെ​രു​മ്പാ​വൂ​രി​ൽ നി​ന്ന് വി​ൽ​പ​ന​യ്ക്കാ​യി എ​ത്തി​ച്ച ക​ഞ്ചാ​വ് എ​ബി​ന്‍റെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന് പ്ര​തി​ക​ൾ മൊ​ഴി ന​ൽ​കി.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

അഞ്ചുനിലക്കെട്ടിടം തകർന്നുവീണത് തൊഴിലാളികൾ പോയതിനു പിന്നാലെ; അപകടമൊഴിവായത് തലനാരിഴയ്ക്ക്

ഇടുക്കി: പീരുമേട് പാമ്പനാറില്‍ നിര്‍മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകര്‍ന്നുവീണ സംഭവത്തിൽ തൊഴിലാളികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. പുലര്‍ച്ചെ ഒന്നു വരെ തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്തിരുന്നു. ഇതിനു ശേഷം കെട്ടിടം തകര്‍ന്നു വീണതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.

സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ദേശീയപാത -183 നോട് ചേര്‍ന്നുള്ള പാമ്പനാര്‍ സ്വദേശി ആഗ്‌നല്‍ എന്ന ആളുടെ സ്ഥലത്താണ് കെട്ടിട നിര്‍മാണം നടന്നിരുന്നത്. കെട്ടിടത്തിന്‍റെ അഞ്ചു നിലകളും പില്ലറില്‍ ആണ് നിര്‍മിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നു വീണത്. കെട്ടിട നിര്‍മാണത്തില്‍ ഉണ്ടായ അശാസ്ത്രീയതയാണ് കെട്ടിടം തകരാന്‍ കാരണമെന്നാണ് നിഗമനം.

കൊട്ടാരക്കര - ഡിണ്ടുഗല്‍ ദേശീയപാതയില്‍ പാമ്പനാർ ടൗണില്‍ തിരുഹൃദയ ദേവാലയത്തിന് എതിര്‍വശത്താണ് നിര്‍മാണം നടന്നിരുന്നത്. റോഡിന്‍റെ ഒരു വശത്ത് താഴ്ചയില്‍ നിന്നാണ് കെട്ടിടം നിര്‍മിച്ചു വന്നിരുന്നത്. റോഡില്‍ നിന്നു വിട്ടു നിര്‍മിച്ചതിനാല്‍ ഇതിന്‍റെ മുന്‍വശത്ത് മണ്ണിട്ട് നികത്തിയിരുന്നു. ശക്തമായ മഴ പെയ്തതോടെ മണ്ണ് ഇടിഞ്ഞു താഴ്ന്നതാകാം കെട്ടിടം ഇടിയാന്‍ കാരണമെന്നും നിഗമനം ഉണ്ട്.

ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ആദ്യം വിവരം അറിഞ്ഞത്. ഇടിഞ്ഞു വീണ കെട്ടിടത്തിന് സമീപം ആളുകള്‍ താമസിക്കുന്ന മറ്റ് വീടുകളുമുണ്ട്. ഈ ഭാഗത്തേക്ക് കെട്ടിടം പതിക്കാതിരുന്നത് അപകടത്തിന്‍റെ വ്യാപ്തി കുറച്ചു.

നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാണിച്ച് മുന്‍പു തന്നെ നാട്ടുകാര്‍ രംഗത്ത് എത്തിയെങ്കിലും കെട്ടിടത്തിന്‍റെ നിര്‍മാണ ചുമതല ഏറ്റെടുത്ത കരാറുകാരന്‍ കെട്ടിട നിര്‍മാണവുമായി മുന്നോട്ട് പോവുകയായിരുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Kerala

പാ​മ്പ​നാ​റി​ൽ അ​ഞ്ചു​നി​ല കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണു; നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യെ​ന്ന് നി​ഗ​മ​നം

ഇ​ടു​ക്കി: ഇ​ടു​ക്കി പാ​മ്പ​നാ​റി​ൽ ബ​ഹു​നി​ല കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണു. നി​ർ​മാ​ണ​ത്തി​ൽ ഇ​രു​ന്ന അ​ഞ്ചു നി​ല കെ​ട്ടി​ട​മാ​ണ് നി​ലം പൊ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മൊ​ന്നു​മി​ല്ല. അ​പ​ക​ടം ന​ട​ക്കു​ന്ന സ​മ​യ​ത്ത് കെ​ട്ടി​ട​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. പാ​മ്പ​നാ​ർ സ്വ​ദേ​ശി ആ​ഗ്ന​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​മാ​ണി​ത്. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം.

Kerala

മ​ദ്യ​ല​ഹ​രി​യി​ൽ വ​യോ​ധി​ക​നെ കൊ​ല​പ്പെ​ടു​ത്തി; പ്ര​തി പി​ടി​യി​ൽ

ക​ട്ട​പ്പ​ന: ഇ​ടു​ക്കി ക​ട്ട​പ്പ​ന​യി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ വ​യോ​ധി​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി പി​ടി​യി​ൽ. പു​ന​ലൂ​ർ വെ​ഞ്ചേ​മ്പ് പു​ത്ത​ൻ​വീ​ട്ടി​ൽ ശാ​ന്ത​ൻ (60) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ക​മ്പം പ​ള്ളി​വാ​സ​ൽ ര​മേ​ശ് പാ​ണ്ഡ്യ​ൻ (44) ആ​ണ് പി​ടി​യി​ലാ​യ​ത്.

ആ​ക്രി വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​വ​രാ​ണ് ഇ​രു​വ​രും. ഞാ​യ​റാ​ഴ്‌​ച രാ​ത്രി ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് പ്ര​ശാ​ന്ത​നെ ര​മേ​ശ് പാ​ണ്ഡ്യ​ൻ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് പ്ര​ശാ​ന്ത​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​തേ തു​ട​ർ​ന്ന് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്.

 

Kerala

ഇ​ടു​ക്കി​യി​ൽ കെ​എ​സ്‌​ആ​ർ​ടി​സി ബ​സി​ലേ​ക്ക് പാ​റ വീ​ണു; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

ഇ​ടു​ക്കി: ഇ​ടു​ക്കി​യി​ൽ കെ​എ​സ്‌​ആ​ർ​ടി​സി ബ​സി​ലേ​ക്ക് പാ​റ അ​ട​ർ​ന്നു​വീ​ണ് യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്. പെ​രു​വ​ന്താ​നം നാ​ൽ​പ​താം മൈ​ലി​ൽ ഇ​ന്ന് രാ​വി​ലെ 4.45ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. പ​ള്ളി​ക്ക​ത്തോ​ട് സ്വ​ദേ​ശി രാ​ജു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

അ​പ​ക​ട​സ​മ​യം രാ​ജു ബ​സി​ന്‍റെ പി​ൻ​സീ​റ്റി​ലി​രു​ന്ന് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. കൂ​റ്റ​ൻ പാ​റ അ​ട​ർ​ന്ന് കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ പി​ൻ‌​ഭാ​ഗ​ത്ത് പ​തി​ക്കു​ക​യാ​യി​രു​ന്നു. കു​മ​ളി വ​ഴി കോ​ട്ട​യ​ത്തേ​ക്ക് പോ​കു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

 

 

Kerala

നിയന്ത്രണം വിട്ട കാര്‍ സ്കൂട്ടറിൽ ഇടിച്ചു; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

ഇടുക്കി: ഉപ്പുതറ ടൗണില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. വളകോട് ചോക്കാട്ട് ഷേര്‍ലി ജോണിനാണ് പരിക്കേറ്റത്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

ഇന്നു രാവിലെ 8.30 ഓടെ ഉപ്പുതറ ടൗണിലായിരുന്നു അപകടം. വളകോട് ഭാഗത്ത് നിന്നു വന്ന കാർ ഫെഡറല്‍ ബാങ്കിന് സമീപം നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിലും സമീപത്തെ കടയില്‍ നിന്നും ഇറങ്ങിവന്ന ഷേര്‍ലിയെയും ഇടിക്കുകയായിരുന്നു. വീട്ടമ്മയെയും സ്‌കൂട്ടറിനെയും 20 മീറ്ററോളം നിരക്കികൊണ്ടു പോയി സമീപത്തെ കെട്ടിടത്തിന്‍റെ ഭിത്തിയിലിടിച്ചാണ് വാഹനം നിന്നത്.

ഇലക്‌ട്രിക് സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. ചക്കുപള്ളം സ്വദേശിയുടേതാണ് അപകടത്തിനിടയാക്കിയ കാര്‍. ഇവിടെ പാര്‍ക്കു ചെയ്തിരുന്ന സ്‌കൂട്ടറും കാര്‍ ഇടിച്ചു തകര്‍ന്നു.

ഫെഡറല്‍ ബാങ്കിനു സമീപത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം കൂടുംബ വീട്ടിലേക്കു പോകാന്‍ നില്‍ക്കുകയായിരുന്നു ഷേര്‍ലി. വളകോട്ടിലെ ഏലത്തോട്ടത്തില്‍ പോയി മടങ്ങിവരികയായിരുന്നു കാറുടമ. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്നാണ് പ്രാഥമിക നിഗമനം. കാര്‍ ഉപ്പുതറ പോലീസ് കസ്റ്റഡിയിലെടുത്തു.

Kerala

ചി​ന്ന​ക്ക​നാ​ലി​ന് സ​മീ​പം വാ​ഹ​നാ​പ​ക​ടം; വി​നോ​ദ​സ​ഞ്ചാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

ഇ​ടു​ക്കി: ഇ​ടു​ക്കി ചി​ന്ന​ക്ക​നാ​ലി​ന് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രു വി​നോ​ദ​സ​ഞ്ചാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. ത​മി​ഴ്നാ​ട് വി​രു​ദ​ന​ഗ​ർ സ്വ​ദേ​ശി സ്റ്റെ​ല്ല മേ​രി ആ​ണ് മ​രി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​ത്തി​യ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

27 അം​ഗ സം​ഘ​മെ​ത്തി​യ മി​നി ബ​സ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് കു​ഴി​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ ആ​റു​പേ​രെ തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ഇ​തി​ൽ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ബു​ധ​നാ​ഴ്ച മൂ​ന്നാ​റി​ലെ​ത്തി​യ സം​ഘം ഇ​ന്ന് മ​ട​ങ്ങി​പ്പോ​കും വ​ഴി​യാ​ണ് പെ​രി​യ​ക​നാ​ൽ വ​ള​വി​ന് സ​മീ​പം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​മു​ണ്ടാ​യ ഉ​ട​ൻ നാ​ട്ടു​കാ​രും സ​മീ​പ​ത്തു​ള്ള ജീ​പ്പ് ഡ്രൈ​വ​ർ​മാ​രും ചേ​ർ​ന്ന് പ​രി​ക്കേ​റ്റ​വ​രെ ടാ​റ്റ ഹൈ​റേ​ഞ്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

Kerala

പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ; മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി സ​സ്പെ​ൻ​ഡ് ചെ​യ്തു

കോ​ഴി​ക്കോ​ട്: മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ഇ​ടു​ക്കി ജി​ല്ലാ ക​മ്മി​റ്റി​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി. എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ​ക്കും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നു​മെ​തി​രെ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി.

യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ് പ്ര​സ്താ​വ​ന​യി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പാ​ർ​ട്ടി​യു​ടെ അ​ച്ച​ട​ക്ക​ത്തി​നും അ​ന്ത​സി​നും നി​ര​ക്കാ​ത്ത രീ​തി​യി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യ​ത്തോ​ടെ പ്ര​ക​ട​നം ന​ട​ത്തി​യ​തി​ലാ​ണ് ന​ട​പ​ടി.

വി.​ഡി.​സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ ആ​യി​രു​ന്നു തൊ​ടു​പു​ഴ​യി​ൽ പ്ര​ക​ട​നം ന​ട​ന്ന​ത്. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നും ജി. ​സു​കു​മാ​ര​ൻ നാ​യ​ർ​ക്കു​മെ​തി​രെ​യാ​ണ് യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​യ​ർ​ത്തി​യ​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് ന​ട​പ​ടി.

Kerala

പൂപ്പാറയില്‍ പുഴ കൈയേറ്റങ്ങൾ പൊളിച്ചു തുടങ്ങി; 88 കെട്ടിടങ്ങൾ, നിരോധനാജ്ഞ

ഇടുക്കി: പൂപ്പാറയില്‍ പന്നിയാര്‍ പുഴ കൈയേറി നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി തുടങ്ങി. സുപ്രീംകോടതിയുടെയും ഹൈക്കോടതി ഉത്തരവിനെയും തുടര്‍ന്നാണ് നടപടി. 88 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കേണ്ടത്.

ഇതില്‍ 56 കെട്ടിടങ്ങള്‍ ഉടമകള്‍ പൊളിച്ചു നീക്കും. ബാക്കിയുള്ളവ റവന്യു വകുപ്പ് പൊളിച്ചു നീക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്തു വന്‍ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശാന്തന്‍പാറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

2024ല്‍ മൂന്ന് ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ 56 കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇതിനെതിരെ ഉടമകള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. ഏറ്റെടുത്ത കെട്ടിടങ്ങളില്‍ കഴിഞ്ഞിരുന്ന 29 കുടുംബങ്ങളോടു കഴിഞ്ഞ ഫെബ്രുവരിയില്‍ ഒഴിയണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടീസ് നല്‍കിയതാണ്. ഇത് അവഗണിച്ചതിനെത്തുടർന്ന് 24 മണിക്കൂറില്‍ ഒഴിയണമെന്ന് കാണിച്ചു കഴിഞ്ഞ ദിവസം വീണ്ടും നോട്ടീസ് നല്‍കി.

ഇതും അവഗണിച്ചതോടെയാണ് കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനുള്ള നടപടി ജില്ലാ ഭരണകൂടം സ്വീകരിച്ചത്. റവന്യു അധികൃതരുടെ വന്‍ സംഘത്തിനു പുറമെ സായുധ പോലീസും ഫയര്‍ഫോഴ്‌സും ഉള്‍പ്പെടെയുള്ളവരും സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്.

Kerala

എം.​എം.​മ​ണി​യു​ടെ കു​ടും​ബ​ത്തി​ലു​ള്ള​വ​ർ പോ​ലും ഇ​ക്കു​റി കൈ​പ്പ​ത്തി​ക്ക് വോ​ട്ട് ചെ​യ്തു: റോ​യ് കെ. ​പൗ​ലോ​സ്

ഇ​ടു​ക്കി: കൈ​പ്പ​ത്തി​യെ​ന്ന് കേ​ൾ​ക്കു​മ്പോ​ൾ അ​റ​പ്പാ​കു​ന്നു​വെ​ന്ന എം.​എം.​മ​ണി​യു​ടെ പ​രാ​മ​ർ​ശ​ത്തി​ന് മ​റു​പ​ടി​യു​മാ​യി ഇ​ടു​ക്കി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി റോ​യ് കെ.​പൗ​ലോ​സ്. മ​ണി​യു​ടെ കു​ടും​ബ​ത്തി​ൽ ഉ​ള്ള​വ​ർ പോ​ലും ഇ​ത്ത​വ​ണ കൈ​പ്പ​ത്തി​ക്കാ​ണ് വോ​ട്ട് ചെ​യ്ത​ത്.

കൈ​പ്പ​ത്തി ചി​ഹ്ന​ത്തെ അ​വ​ഹേ​ളി​ച്ച​ത് ശ​രി​യാ​യി​ല്ല. ഒ​രു മു​തി​ർ​ന്ന നേ​താ​വി​ൽ നി​ന്നും ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലാ​ത്ത പെ​രു​മാ​റ്റ​മാ​ണ് മ​ണി​യു​ടേ​തെ​ന്നും റോ​യ് കെ. ​പൗ​ലോ​സ് പ​റ​ഞ്ഞു. ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ളാ​ണ് എ​ൽ​ഡി​എ​ഫ് ഇ​ക്കു​റി അ​ദ്ദേ​ഹ​ത്തി​ന് സീ​റ്റ്‌ നി​ഷേ​ധി​ക്കാ​ൻ കാ​ര​ണം. ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​ൻ മാ​ത്ര​മേ ഇ​ത്ത​രം പ്ര​സ്താ​വ​ന ഉ​പ​ക​രി​ക്കൂ.

ഇ‌​ടു​ക്കി ജി​ല്ല യു​ഡി​എ​ഫ് തൂ​ത്തു​വാ​രും. നൂ​റു​ശ​ത​മാ​നം വി​ജ​യ പ്ര​തീ​ക്ഷ​യു​ള്ള​തു​കൊ​ണ്ടാ​ണ് പ്ര​ചാ​ര​ണ വാ​ഹ​നം ത​യാ​റാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

ഇ​ടു​ക്കി​യി​ല്‍ ര​ണ്ട് പേ​ർ​ക്ക് പാ​മ്പ് ക​ടി​യേ​റ്റു

തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് പാ​മ്പ് ക​ടി​യേ​റ്റു. കു​ഞ്ചി​ത്ത​ണ്ണി എ​ല്ല​ക്ക​ല്ല് സ്വ​ദേ​ശി അ​ജ​യ്(14), രാ​ജ​കു​മാ​രി സ്വ​ദേ​ശി പോ​ള്‍​സ​ണ്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ക​ടി​യേ​റ്റ​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ ശു​ചി​മു​റി​യി​ല്‍ പോ​കു​ന്ന​തി​നി​ടെ​യാ​ണ് പോ​ള്‍​സ​ണ് പാ​മ്പ് ക​ടി​യേ​റ്റ​ത്. അ​ജ​യ്ക്ക് രാ​വി​ലെ 11 ഓ​ടെ​യാ​ണ് പാ​മ്പ് ക​ടി​യേ​റ്റ​ത്. ഇ​രു​വ​രെ​യും ക​ടി​ച്ച​ത് വെ​ള്ളി​ക്കെ​ട്ട​ന്‍ ഇ​ന​ത്തി​ല്‍​പ്പെ​ട്ട പാ​മ്പാ​ണെ​ന്നാ​ണ് നി​ഗ​മ​നം.

ര​ണ്ടു​പേ​രു​ടെ​യും ആ​രോ​ഗ്യ​സ്ഥി​തി​യി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. ഇ​രു​വ​രും അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Kerala

ഇ​ടു​ക്കി​യി​ൽ പാ​മ്പു​ക​ടി​യേ​റ്റ് വ​യോ​ധി​ക മ​രി​ച്ചു

ഇ​ടു​ക്കി: സം​സ്ഥാ​ന​ത്ത് വീ​ണ്ടും പാ​മ്പു​ക​ടി​യേ​റ്റ് മ​ര​ണം. ഇ​ടു​ക്കി കാ​ഞ്ഞാ​ർ സ്വ​ദേ​ശി വി​ശാ​ലാ​ക്ഷി​യാ​ണ് (75) മ​രി​ച്ച​ത്. വീ​ടി​ന് സ​മീ​പ​ത്ത് വ​ച്ച് ആ​ണ് പാ​മ്പു​ക​ടി​യേ​റ്റ​ത്. വി​ശാ​ലാ​ക്ഷി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പാ​മ്പു ക​ടി​യേ​റ്റ് ഇ​ന്ന് സം​സ്ഥാ​ന​ത്ത് ര​ണ്ടാ​മ​ത്തെ മ​ര​ണ​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് പ​ട്ടു​വ​ത്ത് വീ​ട്ടി​ൽ വ​ച്ച് പാ​മ്പ് ക​ടി​യേ​റ്റ മു​തു​കു​ട​യി​ലെ ന​ബീ​സ (70) മ​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് പാ​മ്പു​ക​ടി​യേ​റ്റ നി​ല​യി​ൽ ന​ബീ​സ​യെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ആ​ന്‍റി​വെ​നം ന​ൽ​കി​യി​രു​ന്നു. വെ​ന്റി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നെ​ങ്കി​ലും ഇ​ന്ന് രാ​വി​ലെ മ​രി​ച്ചു. ശം​ഖു​വ​ര​യ​ൻ പാ​മ്പാ​ണ് ക​ടി​ച്ച​ത് എ​ന്നാ​ണ് സം​ശ​യം.

Kerala

കോ​ൺ​ഗ്ര​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി ക​സേ​ര ബ​ഞ്ചാ​ക്കാ​ൻ ആ​ലോ​ച​ന; പ​രി​ഹാ​സ​വു​മാ​യി എം.​എം. മ​ണി

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​ക​ളെ പ​രി​ഹ​സി​ച്ച് സി​പി​എം നേ​താ​വ് എം.​എം. മ​ണി. മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​നാ​യി കോ​ൺ​ഗ്ര​സി​ൽ നി​ര​വ​ധി ആ​ളു​ക​ൾ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന​തി​നെ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രി​ഹാ​സം.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് എം.​എം.​മ​ണി പ​രി​ഹാ​സ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. യു​ഡി​എ​ഫി​ന്‍റെ മു​ഖ്യ​മ​ന്ത്രി ക​സേ​ര ബ​ഞ്ചാ​ക്കാ​ൻ ആ​ലോ​ച​ന​യു​ണ്ടെ​ന്നാ​ണ് എം.​എം. മ​ണി ചി​ത്രം ഉ​ൾ​പ്പെ​ടെ പ​ങ്കു​വ​ച്ചു​കൊ​ണ്ട് പ​രി​ഹാ​സം ഉ​യ​ർ​ത്തി​യ​ത്.

സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫി​ന് അ​ധി​കാ​രം കി​ട്ടി​ല്ലെ​ന്നും മ​ണി പോ​സ്റ്റി​ൽ പ​രോ​ക്ഷ​മാ​യി ആ​രോ​പി​ക്കു​ന്നു​ണ്ട്. മെ​യ് നാ​ലു വ​രെ യു​ഡി​എ​ഫി​ൽ ക​ല​ഹം ഒ​ഴി​വാ​ക്കാ​ൻ ധാ​ര​ണ​യെ​ന്ന് കു​റി​ച്ച മ​ണി തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന് ശേ​ഷം പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം ലീ​ഗ് കൊ​ണ്ടു​പോ​കാ​തെ ശ്ര​ദ്ധി​ക്കാ​നും പ​റ​ഞ്ഞു.

 

Kerala

ഇ​ടു​ക്കി​യി​ൽ അ​നു​ജ​ൻ ജ്യേ​ഷ്ഠ​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി

ഇ​ടു​ക്കി: ഇ​ടു​ക്കി ക​രി​മ​ണ്ണൂ​രി​ൽ അ​നു​ജ​ൻ ജ്യേ​ഷ്ഠ​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. ക​രി​മ​ണ്ണൂ​ർ പെ​രി​ങ്ങാ​ശേ​രി സ്വ​ദേ​ശി ഈ​ന്തു​ങ്ക​ൽ രാ​ജു (58) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ അ​നു​ജ​ൻ ബി​ജു(53) വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മ​ദ്യ​പി​ച്ചെ​ത്തി​യ ബി​ജു ജ്യേ​ഷ്ഠ​ൻ രാ​ജു​വി​നെ ക​ത്തി​കൊ​ണ്ട് കു​ത്തു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജു​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ബി​ജു മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ആ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

ബൈ​ക്കി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി; ഇ​ടു​ക്കി​യി​ൽ വ്യാ​പാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

ഇ​ടു​ക്കി: ബൈ​ക്കും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. രാ​മ​ക്ക​ൽ​മേ​ട് സ്വ​ദേ​ശി​യും തൂ​ക്കു​പാ​ല​ത്തെ വ്യാ​പാ​രി​യു​മാ​യ ജ​യ​ലാ​ൽ (40) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 10 ഓ​ടെ​യാ​ണ് അ​പ​ക​ടം.

രാ​മ​ക്ക​ൽ​മേ​ട് ബാ​ല​ൻ​പി​ള്ള സി​റ്റി ഭാ​ഗ​ത്തു​നി​ന്നും വ​രി​ക​യാ​യി​രു​ന്ന ജ​യ​ലാ​ലി​ന്‍റെ ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് എ​തി​രെ വ​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ജ​യ​ലാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

ഉ​ട​ൻ ത​ന്നെ ജ​യ​ലാ​ലി​നെ തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നു. നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ പി​ന്നാ​ലെ ക​ട്ട​പ്പ​ന​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ വ​ഴി മ​ധ്യേ ജ​യ​ലാ​ലി​ന്‍റെ മ​ര​ണം സം​ഭ​വി​ച്ചു.

Kerala

ഇ​ടു​ക്കി​യി​ൽ ജീ​പ്പ് മ​റി​ഞ്ഞ് ര​ണ്ടു മ​ര​ണം

ഇ​ടു​ക്കി: നാ​ര​ക​കാ​ന​ത്ത് ജീ​പ്പ് മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ മ​രി​ച്ചു. കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി​നി​യാ​യ മ​ണ്ണ​ത്തൂ​ർ കാ​ക്കാ​നി​ക്ക​ൽ സാ​റാ​മ്മ (65) ചെ​മ്മ​ഞ്ചി​യി​ൽ നി​ക്കു (ആ​റ് മാ​സം) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രു​ടെ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. നാ​ര​ക​ക്കാ​നം സെ​ന്‍റ് തോ​മ​സ് മൗ​ണ്ടി​ൽ വി​നോ​ദ​യാ​ത്ര​യ്ക്ക് എ​ത്തി​യ സം​ഘ​ത്തി​ന്‍റെ ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. 50 അ​ടി താ​ഴ്ച​യി​ലേ​ക്ക് വാ​ഹ​നം മ​റി​യു​ക​യാ​യി​രു​ന്നു. ഡ​ബി​ൾ ക​ട്ടിം​ഗി​ൽ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി എ​ത്തി​യ ആ​ളു​ക​ൾ വി​വാ​ഹ​ശേ​ഷം സ​മീ​പ​ത്തെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ സെ​ന്‍റ് തോ​മ​സ് മൗ​ണ്ട് സ​ന്ദ​ർ​ശി​ച്ചി​ട്ട് തി​രി​കെ ഇ​റ​ങ്ങി​വ​രു​ന്ന വ​ഴി​ക്ക് നി​യ​ന്ത്ര​ണം​വി​ട്ടാ​ണ് ജീ​പ്പ് മ​റി​ഞ്ഞ​ത്. കൊ​ച്ചു​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ന്ത്ര​ണ്ടോ​ളം പേ​രാ​യി​രു​ന്നു ജീ​പ്പി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റും പ​രി​ക്കേ​റ്റ​വ​രെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ മൂ​ന്നു പേ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഡ​ബി​ൾ ക​ട്ടിം​ഗ്, കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി​ക​ളാ​യ ജോ​ളി, സാ​ലു, എ​ൽ​ദോ​സ്, ജൂ​ലി​യ​റ്റ്, സാ​ജ​ൻ, ജ്യോ​തി​ഷ്, ജോ​മ​ൽ, നി​ഹാ​ര, ചി​ന്നു, എ​ൽ​ദോ​സ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഡ്രൈ​വ​റു​ടെ പ​രി​ച​യ​ക്കു​റ​വാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Kerala

മ​ദ്യ​പാ​ന​ത്തി​നി​ടെ ത​ർ​ക്കം; യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു, സു​ഹൃ​ത്ത് പി​ടി​യി​ൽ

ഇ​ടു​ക്കി: മ​ദ്യ​പാ​ന​ത്തി​നി​ടെ സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ട്ട​പ്പ​ന ഇ​ര​ട്ട​യാ​റി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഇ​ര​ട്ട​യാ​ർ വ​യ​ലു​ങ്ക​ൽ സ്വ​ദേ​ശി രാ​ഹു​ൽ സ​ണ്ണി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ന്ന സം​ഭ​വ​ത്തി​ൽ രാ​ഹു​ലി​ന്‍റെ സു​ഹൃ​ത്ത് സ​ജ​യ​നെ ക​ട്ട​പ്പ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: സു​ഹൃ​ത്തു​ക്ക​ളാ​യ രാ​ഹു​ലും സ​ജ​യ​നും ഇ​ര​ട്ട​യാ​ർ പ​ഴ​യ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ൻ​പി​ലെ കെ​ട്ടി​ട​ത്തി​നു സ​മീ​പം ഇ​രു​ന്ന് മ​ദ്യ​പി​ച്ചി​രു​ന്നു.

ഇ​വി​ടെ വെ​ച്ചു​ണ്ടാ​യ വാ​ക്കു ത​ർ​ക്കം സം​ഘ​ർ​ഷ​മാ​യി. തുടർന്ന് രാ​ഹു​ലി​നെ സ​ജ​യ​ൻ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച് മ​ർ​ദി​ച്ചു. അ​ബോ​ധാ​വ​സ്ഥ​യി​ൽ റോ​ഡി​ൽ കി​ട​ന്നി​രു​ന്ന രാ​ഹു​ലി​നെ പോ​ലീ​സ് ക​ട്ട​പ്പ​ന​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. പ്രതി കുറ്റം സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു.

Kerala

ഇ​ടു​ക്കി​യി​ൽ യു​വാ​വി​നെ അ​ജ്ഞാ​ത​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി

ഇ​ടു​ക്കി: ഇ-​കോ​മേ​ഴ്‌​സ് സ്ഥാ​പ​ന​ത്തി​ലെ ട്രെ​യി​ന​റെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. മു​രി​ക്കാ​ശേ​രി രാ​ജ​ഗി​രി​യി​ൽ നി​ന്നാ​ണ് ‍യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി​യു​ള്ള​ത്. ഞാ​യ​റാ​ഴ്‌​ച രാ​വി​ലെ​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം.

ഇ-​കോ​മേ​ഴ്‌​സ് സ്ഥാ​പ​ന​ത്തി​ലെ ട്രെ​യി​ന​ർ ജ​യ​ച​ന്ദ്ര​നെ​യാ​ണ് അ​ജ്ഞാ​ത​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി​യു​ള്ള​ത്. ജ​യ​ച​ന്ദ്ര​ൻ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം മു​രി​ക്കാ​ശേ​രി രാ​ജ​ഗി​രി​യി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ര​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം മു​രി​ക്കാ​ശേ​രി​യി​ൽ നി​ന്ന് മ​ട​ങ്ങും​വ​ഴി​യാ​ണ് ഇ​ന്നോ​വ​യി​ൽ എ​ത്തി​യ അ​ജ്ഞാ​ത​ർ ജ​യ​ച​ന്ദ്ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഇ​തേ തു​ട​ർ​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

District News

ഇ​ടു​ക്കി ആ​ർ​ക്ക് മി​ടു​ക്കി.... കൂ​ട്ടി​ക്കി​ഴി​ച്ച് മു​ന്ന​ണി​ക​ൾ

തൊ​ടു​പു​ഴ: വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ കൂ​ട്ടി​യും കി​ഴി​ച്ചും പോ​ളിം​ഗ് വി​ല​യി​രു​ത്തു​ക​യാ​ണ് മു​ന്ന​ണി​ക​ൾ. ജി​ല്ല​യി​ലെ ഉ​യ​ർ​ന്ന പോ​ളിം​ഗ് ശ​ത​മാ​നം ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മെ​ന്ന് എ​ല്ലാ​വ​രും അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചു​ക​ഴി​ഞ്ഞു.

അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലും വി​ജ​യം അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും നാ​ല് എ​ണ്ണ​ത്തി​ലാ​ണ് യു​ഡി​എ​ഫി​ന് പ്ര​തീ​ക്ഷ.

സി​റ്റിം​ഗ് മ​ണ്ഡ​ല​ങ്ങ​ളി​ൽ മൂ​ന്നി​ട​ത്ത് ജ​യം ആ​വ​ർ​ത്തി​ക്കു​മെ​ന്ന് പ​റ​യു​ന്നു ഇ​ട​ത് മു​ന്ന​ണി. ത​ങ്ങ​ള്‍ പി​ടി​ക്കു​ന്ന വോ​ട്ടു​ക​ള്‍ ജ​ന​വി​ധി നി​ര്‍​ണ​യി​ക്കു​മെ​ന്ന് എ​ന്‍​ഡി​എ​യും അ​വ​കാ​ശ​പ്പെ​ടു​ന്നു.

തൊ​ടു​പു​ഴ

തൊ​ടു​പു​ഴ​യി​ൽ വി​ജ​യ​ത്തി​ൽ കു​റ​ഞ്ഞൊ​ന്നും യു​ഡി​എ​ഫ് ചി​ന്തി​ക്കു​ന്നി​ല്ല. അ​പു ജോ​ൺ ജോ​സ​ഫി​ന് മി​ക​ച്ച ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മെ​ന്നും യു​ഡി​എ​ഫ് ക്യാ​മ്പ് വി​ല​യി​രു​ത്തു​ന്നു.

യു​ഡി​എ​ഫി​ലെ അ​നൈ​ക്യം ഗു​ണ​ക​ര​മാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് ഇ​ട​ത് ക്യാ​മ്പി​ന്.

ദേ​വി​കു​ളം

ജി​ല്ല​യി​ൽ ശ​ക്ത​മാ​യ ത്രി​കോ​ണ പോ​രാ​ട്ടം ന​ട​ന്ന ഏ​ക മ​ണ്ഡ​ല​മാ​ണ് ദേ​വി​കു​ളം. എ. ​രാ​ജ​യി​ലൂ​ടെ മ​ണ്ഡ​ലം നി​ല​നി​ർ​ത്തു​മെ​ന്ന ഉ​റ​ച്ച പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​ട​തു​മു​ന്ന​ണി. ഇ​ക്കു​റി മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് നേ​തൃ​ത്വം അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ട്. മു​ൻ എം​എ​ൽ​എ​യും മു​തി​ർ​ന്ന നേ​താ​വു​മാ​യ എ​സ്. രാ​ജേ​ന്ദ്ര​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​മാ​ണ് എ​ൻ​ഡി​എ ക്യാ​മ്പി​ന്‍റെ പ്ര​തീ​ക്ഷ.

പീ​രു​മേ​ട്

ഇ​ക്കു​റി പ​രീ​മേ​ട് തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന ഉ​റ​ച്ച ആ​ത്മ​വി​ശ്വാ​സ​മാ​ണ് യു​ഡി​എ​ഫ് ക്യാ​മ്പ് പു​ല​ർ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ നേ​രി​യ വോ​ട്ടി​ന് ന​ഷ്ട​മാ​യ മ​ണ്ഡ​ലം ഇ​ക്കു​റി തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പു​തു​മു​ഖം കെ.​സ​ലിം​കു​മാ​റി​ലൂ​ടെ മ​ണ്ഡ​ലം നി​ല​നി​ർ​ത്തു​മെ​ന്ന് എ​ൽ​ഡി​എ​ഫും പ്ര​തീ​ക്ഷി​ക്കു​ന്നു.

ഉ​ടു​മ്പ​ന്‍​ചോ​ല

എ​ല്‍​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​യ ഉ​ടു​മ്പ​ന്‍​ചോ​ല​യി​ലെ റി​ക്കാ​ര്‍​ഡ് പോ​ളിം​ഗ് ന​ട​ന്ന​താ​ണ് യു​ഡി​എ​ഫി​ന് പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ലെ പ​ത്തി​ൽ ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ലും സേ​നാ​പ​തി വേ​ണു ലീ​ഡ് ചെ​യ്യു​മെ​ന്നാ​ണ് യു​ഡി​എ​ഫ് ക​ണ​ക്ക്. എം.​എം. മ​ണി ക​ഴി​ഞ്ഞ ത​വ​ണ നേ​ടി​യ മി​ക​ച്ച ഭൂ​രി​പ​ക്ഷം നി​ല​നി​ർ​ത്തു​മെ​ന്ന് എ​ൽ​ഡി​എ​ഫ് ഉ​റ​പ്പി​ച്ചു പ​റ​യു​ന്നു. ശ​ക്ത​മാ​യ തി​ക്രോ​ണ മ​ത്സ​രം സൃ​ഷ്ടി​ക്കാ​നാ​യെ​ന്ന് എ​ൻ​ഡി​എ നേ​തൃ​ത്വ​വും വി​ല​യി​രു​ത്തു​ന്നു.

ഇ​ടു​ക്കി

റോ​ഷി അ​ഗ​സ്റ്റി​ൻ ഇ​ട​തി​നാ​യി ഇ​ടു​ക്കി നി​ല​നി​ർ​ത്തു​മെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ ഇ​ക്കു​റി റോ​ഷി​യെ വീ​ഴ്ത്തു​മെ​ന്ന് യു​ഡി​എ​ഫ് ക്യാ​മ്പും ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്. അ​ഞ്ച​ക്ക ഭൂ​രി​പ​ക്ഷം നേ​ടു​മെ​ന്നും നേ​തൃ​ത്വം അ​വ​കാ​ശ​പ്പെ​ടു​ന്നു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മി​ന്നും പ്ര​ക​ട​നം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ആ​വ​ർ​ത്തി​ക്കു​മെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ പ്ര​തീ​ക്ഷ. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പ്ര​തീ​ഷ് പ്ര​ഭ​യു​ടെ പ്ര​ക​ട​ന​വും ഇ​ടു​ക്കി​യി​ൽ നി​ർ​ണാ​യ​ക​മാ​കും.

Kerala

കുടിയേറ്റ മണ്ണില്‍ ഫലം പ്രവചനാതീതം

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന ലാ​പ്പി​ലെ​ത്തി​യ​തോ​ടെ ആ​വ​നാ​ഴി​യി​ലെ എ​ല്ലാ അ​സ്ത്ര​ങ്ങ​ളും പു​റ​ത്തെ​ടു​ത്ത് രം​ഗം​ കൊ​ഴു​പ്പി​ക്കു​കയാ​ണ് മു​ന്ന​ണി​ക​ള്‍. വോ​ട്ടെ​ടു​പ്പി​ന് ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം അ​വ​ശേ​ഷി​ക്കു​ന്ന​തി​നാ​ല്‍ സ​മ​യം ന​ഷ്ട​പ്പെ​ടു​ത്താ​തെ ഒ​രു ത​വ​ണ​യെ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ന്‍റെ മു​ക്കി​ലും മൂ​ല​യി​ലും എ​ത്താ​നു​ള്ള ഓ​ട്ട​പ്ര​ദ​ക്ഷി​ണ​ത്തി​ലാ​ണ് സ്ഥാ​നാ​ര്‍ഥി​ക​ള്‍. തൊ​ടു​പു​ഴ, ഇ​ടു​ക്കി, പീ​രു​മേ​ട്, ഉ​ടു​മ്പ​ന്‍ചോ​ല, ദേ​വി​കു​ളം എ​ന്നീ അ​ഞ്ചു​നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തൊ​ടു​പു​ഴ മാ​ത്രം യു​ഡി​എ​ഫി​നൊ​പ്പം നി​ന്ന​പ്പോ​ള്‍ മ​റ്റ് നാ​ലു മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ല്‍ഡി​എ​ഫി​നാ​യി​രു​ന്നു വി​ജ​യം.

എ​ന്നാ​ല്‍, ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി ഡീ​ന്‍ കു​ര്യാ​ക്കോ​സി​ന്‍റെ മി​ന്നു​ന്ന വി​ജ​യ​വും ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മി​ക​ച്ച​പ്ര​ക​ട​ന​വു​മാ​ണ് യു​ഡി​എ​ഫി​ന് ആ​ത്മ​വി​ശ്വാ​സം ന​ല്‍കു​ന്ന​ത്. 17 ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളി​ല്‍ 14ലും ​യു​ഡി​എ​ഫ് വി​ജ​യി​ച്ച​പ്പോ​ള്‍ എ​ട്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഏ​ഴി​ലും 52 ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 36ലും ​യു​ഡി​എ​ഫി​നാ​യി​രു​ന്നു ഭ​ര​ണം. തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​ട്ടേ​റെ രാ​ഷ്‌​ട്രീ​യ സം​ഭ​വവി​കാ​സ​ങ്ങ​ള്‍ക്കും ജി​ല്ല സാ​ക്ഷ്യം വ​ഹി​ച്ചു. ആ​റു​ പ​തി​റ്റാ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന കേ​ര​ള കോ​ണ്‍ഗ്ര​സ് ചെ​യ​ര്‍മാ​ന്‍ പി.​ജെ. ജോ​സ​ഫ് ഇ​ത്ത​വ​ണ മ​ത്സ​ര​രം​ഗ​ത്തു​നി​ന്നു പി​ന്‍മാ​റി മ​ക​ന്‍ അ​പു ജോ​ണ്‍ ജോ​സ​ഫി​നെ സ്ഥാ​നാ​ര്‍ഥി​യാ​ക്കി​യ​തും സി​പി​എം എം​എ​ല്‍എ എ​സ്. രാ​ജേ​ന്ദ്ര​ന്‍ പാ​ര്‍ട്ടി​വി​ട്ട് ബി​ജെ​പി​യി​ല്‍ ചേ​ക്കേ​റി ദേ​വി​കു​ള​ത്ത് എ​ന്‍ഡി​എ സ്ഥാ​നാ​ര്‍ഥി​യാ​യ​തും, അ​ഞ്ചു​ പ​തി​റ്റാ​ണ്ടി​നു​ശേ​ഷം ഇ​ടു​ക്കി​മ​ണ്ഡ​ല​ത്തി​ല്‍ കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ര്‍ഥി മ​ത്സ​രി​ക്കു​ന്ന​തും, മു​ന്‍ മ​ന്ത്രി എം.​എം. മ​ണി ഇ​ത്ത​വ​ണ മ​ത്സ​ര​ത്തി​നി​ല്ലാ​ത്ത​തു​മെ​ല്ലാം രാ​ഷ്‌​ട്രീ​യ കേ​ര​ളം ച​ര്‍ച്ച​ചെ​യ്ത വി​ഷ​യ​ങ്ങ​ളാ​യി​രു​ന്നു.

വ​ന്യ​മൃ​ഗ​ശ​ല്യം, ഭൂ​പ്ര​ശ്‌​ന​ങ്ങ​ള്‍, നി​ര്‍മാ​ണ നി​രോ​ധ​നം, ദേ​ശീ​യ​പാ​ത ​നി​ര്‍മാ​ണ​ത​ട​സം എ​ന്നി​വ​യെ​ല്ലാം അ​വ​ത​രി​പ്പി​ച്ചാ​ണ് യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണം മു​ന്നോ​ട്ടു​ പോ​കു​ന്ന​ത്. എ​ല്‍ഡി​എ​ഫാ​ക​ട്ടെ സ​ര്‍ക്കാ​ര്‍ ഓ​രോ മ​ണ്ഡ​ല​ത്തി​ലും ന​ട​ത്തി​യ വി​ക​സ​നനേ​ട്ട​ങ്ങ​ള്‍ അ​ക്ക​മി​ട്ട് നി​ര​ത്തു​ക​യാ​ണ്. മ​ണ്‍സൂ​ണ്‍ കാ​ല​യ​ള​വി​ല്‍ ജി​ല്ല​യി​ലു​ണ്ടാ​കു​ന്ന പ്ര​കൃ​തിദു​ര​ന്ത​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളും തോ​ട്ടം​ മേ​ഖ​ല​യി​ലെ​യും ആ​ദി​വാ​സി ഉ​ന്ന​തി​ക​ളി​ലെ​യും പി​ന്നാ​ക്കാ​വ​സ്ഥ​യും ഇ​വി​ട​ത്തെ ചി​കി​ത്സാ​ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യു​മെ​ല്ലാം ച​ര്‍ച്ച​ചെ​യ്യ​പ്പെ​ടു​ന്ന തെ​ര​ഞ്ഞെ​ടു​പ്പുകൂ​ടി​യാ​ണി​ത്.

◄തൊ​ടു​പു​ഴ►

കേ​ര​ള കോ​ണ്‍ഗ്ര​സ് ചെ​യ​ര്‍മാ​നും മു​ന്‍ മ​ന്ത്രി​യു​മാ​യ പി.​ജെ. ജോ​സ​ഫി​ന്‍റെ മ​ക​ന്‍ അ​പു ജോ​ണ്‍ ജോ​സ​ഫാ​ണ് ഇ​ത്ത​വ​ണ തൊ​ടു​പു​ഴ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി. ഇ​തു​വ​രെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വി​ല​യി​രു​ത്തു​മ്പോ​ള്‍ യു​ഡി​എ​ഫി​ന് മേ​ല്‍ക്കോ​യ്മ​യു​ള്ള മ​ണ്ഡ​ല​മാ​ണി​ത്. പി.​ജെ. ജോ​സ​ഫ് എ​ല്‍ഡി​എ​ഫ് പ​ക്ഷ​ത്താ​യി​രു​ന്ന ര​ണ്ടു ത​വ​ണ മ​ണ്ഡ​ലം എ​ല്‍ഡി​എ​ഫി​നൊ​പ്പം നി​ന്നെ​ങ്കി​ലും അ​ദ്ദേ​ഹം യു​ഡി​എ​ഫി​ലെ​ത്തി​യ​തോ​ടെ ഏ​ക​പ​ക്ഷീ​യ​വി​ജ​യ​മാ​ണ് ക​ഴി​ഞ്ഞ മൂ​ന്നു തെ​ര​ഞ്ഞെ​ടു​പ്പി​ലും ഉ​ണ്ടാ​യ​ത്. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ 10 വ​ര്‍ഷ​മാ​യി മ​ണ്ഡ​ല​ത്തി​ല്‍ കാ​ര്യ​മാ​യ വി​ക​സ​നപ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ന്നി​ട്ടി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് യൂ​ത്ത് ഫ്ര​ണ്ട്-​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും എ​ല്‍ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി​യു​മാ​യ സി​റി​യ​ക് ചാ​ഴി​കാ​ട​ന്‍റെ പ്ര​ചാ​ര​ണം മു​ന്നേ​റു​ന്ന​ത്. കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്‍റെ ഭ​ര​ണ​നേ​ട്ട​ങ്ങ​ള്‍ എ​ണ്ണി​പ്പ​റ​ഞ്ഞാ​ണ് എ​ന്‍ഡി​എ സ്ഥാ​നാ​ര്‍ഥി റോ​യി വാ​രി​കാ​ട്ട് വോ​ട്ട് തേ​ടു​ന്ന​ത്

◄ഇ​ടു​ക്കി►

ജി​ല്ലാ ആ​സ്ഥാ​നം സ്ഥി​തി​ചെ​യ്യു​ന്ന മ​ണ്ഡ​ല​മാ​ണി​ത്. ജി​ല്ല​യി​ല്‍ ശ്ര​ദ്ധേ​യ​മാ​യ മ​ത്സ​രം ന​ട​ക്കു​ന്ന മ​ണ്ഡ​ല​മാ​യി ഇ​ടു​ക്കി മാ​റി​ക്ക​ഴി​ഞ്ഞു. കു​ടി​യേ​റ്റ ക​ര്‍ഷ​ക​ര്‍ വി​ധി നി​ര്‍ണ​യി​ക്കു​ന്ന ഇ​വി​ടെ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ എ​ല്‍ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി​യാ​യി വീ​ണ്ടും ക​ള​ത്തി​ലി​റ​ങ്ങു​മ്പോ​ള്‍ വി​ജ​യം ആ​വ​ര്‍ത്തി​ക്കാ​നാ​കു​മെ​ന്ന ആ​ത്മ​വി​ശ്വ​സ​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള കോ​ണ്‍ഗ്ര​സി​ലെ ഫ്രാ​ന്‍സി​സ് ജോ​ര്‍ജി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി മ​ന്ത്രി​സ​ഭ​യി​ലെ​ത്തി​യ റോ​ഷി​ക്ക് മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ത​ന്നെ​യാ​ണ് പ്ര​ധാ​ന തു​റു​പ്പു​ചീ​ട്ട്. ക​ഴി​ഞ്ഞ അ​ഞ്ചു തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന റോ​ഷി​ക്ക് മ​ണ്ഡ​ല​ത്തി​ലു​ള്ള വ്യ​ക്തി​ബ​ന്ധ​ങ്ങ​ള്‍ വോ​ട്ടാ​യി മാ​റു​മെ​ന്നും ഇ​തു വി​ജ​യം സ​മ്മാ​നി​ക്കു​മെ​ന്നു​മാ​ണ് ക​ണ​ക്കു​കൂ​ട്ട​ല്‍.

 ക​ഴി​ഞ്ഞ ത​വ​ണ കേ​ര​ള കോ​ണ്‍ഗ്ര​സ് മ​ത്സരി​ച്ച ഇ​വി​ടെ ഇ​ത്ത​വ​ണ സീ​റ്റ് കോ​ണ്‍ഗ്ര​സി​നു വി​ട്ടു​ന​ല്‍കി​യ​തോ​ടെ മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റും കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ റോ​യി കെ. ​പൗ​ലോ​സി​നെ ക​ള​ത്തി​ലി​റ​ക്കി മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ക്കാ​നാ​ണ് യു​ഡി​എ​ഫ് ശ്ര​മം. മ​ണ്ഡ​ല​ത്തി​ന്‍റെ വി​ക​സ​നം വാ​ഗ്ദാ​ന​ത്തി​ല്‍ മാ​ത്രം ഒ​തു​ങ്ങി​യെ​ന്നും പ്ര​ഖ്യാ​പി​ച്ച പ​ല പ​ദ്ധ​തി​ക​ളും ന​ട​പ്പാ​യി​ല്ലെ​ന്നു​മാ​ണ് യു​ഡി​എ​ഫി​ന്‍റെ മു​ഖ്യ​പ്ര​ചാ​ര​ണം. ഇ​രു​മു​ന്ന​ണി​ക​ള്‍ക്കും വെ​ല്ലു​വി​ളി​യു​യ​ര്‍ത്തി എ​ന്‍ഡി​എ സ്ഥാ​നാ​ര്‍ഥി​യാ​യി പ്ര​തീ​ഷ് പ്ര​ഭ​യും മ​ല്‍സ​ര​രം​ഗ​ത്തു​ണ്ട്.

◄ഉ​ടു​മ്പ​ന്‍ചോ​ല►

മു​ന്‍ മ​ന്ത്രി എം.​എം. മ​ണി​യു​ടെ ത​ട്ട​ക​മെ​ന്ന ഖ്യാ​തി​യാ​ണ് ഉ​ടു​മ്പ​ന്‍ചോ​ല​യ്ക്കു​ള്ള​ത്. 2001 മു​ത​ല്‍ തു​ട​ര്‍ച്ച​യാ​യി എ​ല്‍ഡി​എ​ഫ് വി​ജ​യി​ക്കു​ന്ന മ​ണ്ഡ​ല​മാ​ണി​ത്. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും ക​ര്‍ഷ​ക​രും കൂ​ടു​ത​ലാ​യി അ​ധി​വ​സി​ക്കു​ന്ന പ്ര​ദേ​ശ​മാ​ണി​വി​ടം. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി​യാ​യി സേ​നാ​പ​തി വേ​ണു​വും എ​ല്‍ഡി​എ​ഫി​നു​വേ​ണ്ടി നേരത്തേ മൂ​ന്നു​ത​വ​ണ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച കെ.​കെ. ജ​യ​ച​ന്ദ്ര​നും എ​ന്‍ഡി​എ​യ്ക്കു​വേ​ണ്ടി സം​ഗീ​ത വി​ശ്വ​നാ​ഥ​നു​മാ​ണ് മ​ത്സര രം​ഗ​ത്തു​ള്ള​ത്.​
എ​ല്‍ഡി​എ​ഫി​ന് ഉ​റ​പ്പെ​ന്നു ക​രു​തി​യ മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ഉ​ടു​മ്പ​ന്‍ചോ​ല. എ​ന്നാ​ല്‍, എം.​എം. മ​ണി ഇ​ത്ത​വ​ണ മ​ത്സ​ര​രം​ഗ​ത്തി​ല്ലാ​തെ

വ​ന്ന​തോ​ടെ ഇ​വി​ടെ മ​ല്‍സ​രം ക​ടു​ത്ത​താ​യി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ല്‍ എ​ല്‍ഡി​എ​ഫി​ന് 197വോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണ് ലീ​ഡ് നേ​ടാ​നാ​യ​തെ​ന്ന​തും യു​ഡി​എ​ഫി​ന് പ്ര​തീ​ക്ഷ ന​ല്‍കു​ന്നു. മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​മാ​ണ് എ​ല്‍ഡി​എ​ഫി​ന്‍റെ മു​ഖ്യ​പ്ര​ചാ​ര​ണ വി​ഷ​യ​മെ​ങ്കി​ല്‍ ഭൂ ​പ്ര​ശ്‌​ന​ങ്ങ​ളും വ​ന്യ​മൃ​ഗ​ശ​ല്യ​വും ഉ​ള്‍പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളാ​ണ് യു​ഡി​എ​ഫ് ഉ​യ​ര്‍ത്തു​ന്ന​ത്. മ​ത്സ​രം അ​വ​സാ​ന ലാ​പ്പി​ലേ​ക്ക് എ​ത്തി​യ​തോ​ടെ ക​ഴി​ഞ്ഞ അ​ഞ്ചു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും വി​ജ​യി​ച്ച എ​ല്‍ഡി​എ​ഫി​നെ ഇ​ത്ത​വ​ണ ത​റ​പ​റ്റി​ച്ച് മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന വാ​ശി​യോ​ടെ​യാ​ണ് യു​ഡി​എ​ഫി​ന്‍റെ പ്ര​വ​ര്‍ത്ത​നം.

◄പീ​രു​മേ​ട്►

തോ​ട്ടം​ തൊ​ഴി​ലാ​ളി​ക​ള്‍ വി​ധി​യെ​ഴു​തു​ന്ന മ​ണ്ഡ​ല​മാ​ണി​ത്. ത​മി​ഴ് വം​ശ​ജ​ര്‍ കൂ​ടു​ത​ലു​ള്ള ഇ​വി​ടെ തോ​ട്ടം മേ​ഖ​ല​യെ ചു​റ്റി​പ്പ​റ്റി​യാ​ണ് എ​ല്ലാ​യ്‌​പോ​ഴും പ്ര​ചാ​ര​ണം മു​ന്നേ​റു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു​ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി​യാ​യി​രു​ന്ന സി​റി​യ​ക് തോ​മ​സ് ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും യു​ഡി​എ​ഫി​നാ​യി ക​ള​ത്തി​ലി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​ട​തു-​വ​ല​തു​മു​ന്ന​ണി​ക​ള്‍ക്ക് ഒ​രു​പോ​ലെ സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​മാ​ണെ​ങ്കി​ലും ക​ഴി​ഞ്ഞ നാ​ലു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും എ​ല്‍ഡി​എ​ഫി​നൊ​പ്പ​മാ​യി​രു​ന്നു ഈ ​മ​ണ്ഡ​ലം.

2016ല്‍ ​ഇ.​എ​സ്. ബി​ജി​മോ​ള്‍ 334 വോ​ട്ടു​ക​ള്‍ക്കാ​ണ് സി​റി​യ​ക് തോ​മ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ചു​ണ്ടി​നും ക​പ്പി​നു​മി​ട​യി​ല്‍ ന​ഷ്ട​മാ​യ മ​ണ്ഡ​ലം ഇ​ത്ത​വ​ണ എ​ങ്ങ​നെ​യും വ​രു​തി​യി​ലാ​ക്കാ​നാ​ണ് യു​ഡി​എ​ഫ് ശ്ര​മം. സി​റ്റിം​ഗ് എം​എ​ല്‍എ​യാ​യി​രു​ന്ന വാ​ഴൂ​ര്‍ സോ​മ​ന്‍റെ വി​യോ​ഗ​ത്തി​നു ശേ​ഷം ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​സ​ലിം​കു​മാ​റാ​ണ് എ​ല്‍ഡി​എ​ഫി​നാ​യി ഇ​ത്ത​വ​ണ ക​ള​ത്തി​ലി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ര്‍ത്തു​ന്ന ഇ​ദ്ദേ​ഹം ജി​ല്ല​യി​ല്‍ സി​പി​ഐ​യു​ടെ ഏ​ക മ​ണ്ഡ​ലം നി​ല​നി​ര്‍ത്ത​ണമെന്ന നി​ശ്ച​യദാ​ര്‍ഢ്യ​ത്തി​ലാ​ണ് പ്ര​ചാ​ര​ണം ന​ട​ത്തി​വ​രു​ന്ന​ത്. എ​ന്‍ഡ​എ സ്ഥാ​നാ​ര്‍ഥി ര​തീ​ഷ് വ​ര​കു​കാ​ല​യും മി​ക​ച്ച പ്ര​വ​ര്‍ത്ത​ന​മാ​ണ് ന​ട​ത്തു​ന്ന​ത്.

◄ദേ​വി​കു​ളം►

രാ​ജാ​മാ​രു​ടെ പോ​രാ​ട്ടം ന​ട​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ചൂ​ട് എ​ല്ലാ സീ​മ​യും അ​തി​ലം​ഘി​ച്ചാ​ണ് മു​ന്നേ​റു​ന്ന​ത്. ജി​ല്ല​യി​ലെ ഏ​ക സം​വ​ര​ണ​ മ​ണ്ഡ​ല​മാ​യ ഇ​വി​ടെ യു​വ​ര​ക്ത​ങ്ങ​ള്‍ ത​മ്മി​ലാ​ണ് പോ​രാ​ട്ടം. എ​ല്‍ഡി​എ​ഫി​നാ​യി സി​റ്റിം​ഗ് എം​എ​ല്‍എ എ. ​രാ​ജ​യും യു​ഡി​എ​ഫി​നാ​യി എ​ഫ്. രാ​ജ​യും മ​ത്സ​രി​ക്കു​മ്പോ​ള്‍ എ​ന്‍ഡി​എ​യ്ക്കു​വേ​ണ്ടി മു​ന്‍ എം​എ​ല്‍എ എ​സ്. രാ​ജേ​ന്ദ്ര​നാ​ണ് രം​ഗ​ത്തു​ള്ള​ത്. ത​മി​ഴ് വം​ശ​ജ​രാ​യ തോ​ട്ടം​തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ഏ​റെ സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​മാ​ണി​ത്.

രാ​ജ്യ​ത്തെ ഏ​ക ട്രൈ​ബ​ല്‍ പ​ഞ്ചാ​യ​ത്താ​യ ഇ​ട​മ​ല​ക്കു​ടി സ്ഥി​തിചെ​യ്യു​ന്ന​തും ഈ ​മ​ണ്ഡ​ല​ത്തി​ലാ​ണ്. ത​മി​ഴ് സ്വാ​ധീ​നം മു​ന്‍നി​ര്‍ത്തി എ​ഐ​എഡി​എം​കെ മു​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ഇ​വി​ടെ സ്ഥാ​നാ​ര്‍ഥി​യെ മ​ത്സ​രി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​വ​ര്‍ എ​ന്‍ഡി​എ ഘ​ട​ക​ക്ഷി​യാ​യ​തോ​ടെ ഇ​ത്ത​വ​ണ മ​ത്സ​ര​രം​ഗ​ത്തി​ല്ല. മൂ​ന്നു​ ത​വ​ണ ഇ​വി​ടെ നി​ന്ന് എ​ല്‍ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി​യാ​യി വി​ജ​യി​ച്ച എ​സ്. രാ​ജേ​ന്ദ്ര​ന്‍റെ മു​ന്ന​ണി​മാ​റ്റ​മാ​ണ് ഇ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​ത്. അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക് എ​ത്തി​യ​തോ​ടെ മൂ​ന്നു​മു​ന്ന​ണി​ക​ളും പ്ര​ചാ​ര​ണം ക​ടു​പ്പി​ക്കു​ക​യാ​ണ്.

Kerala

ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ പാ​ർ‌​ട്ടി പ്ര​വ​ർ​ത്ത​ക​നെ ക​യ്യേ​റ്റം ചെ​യ്ത് ഇ‌​ടു​ക്കി ഡി​സി​സി പ്ര​സി​ഡ​ന്‍റ്

ഇ​ടു​ക്കി: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നെ ഇ​ടു​ക്കി ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു ക​യ്യേ​റ്റം ചെ​യ്തു. ശ​ശി ത​രൂ​രി​ന് ഒ​പ്പം സെ​ൽ​ഫി എ​ടു​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പ്ര​വ​ർ​ത്ത​ക​നെ ത​ള്ളി മാ​റ്റു​ക​യാ​യി​രു​ന്നു.

കു​മ​ളി​യി​ൽ ന​ട‌​ന്ന പ​രി​പാ​ടി​യി​ലാ​ണ് ഇ‌​ടു​ക്കി ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വി​നെ ക​യ്യേ​റ്റം ചെ​യ്ത​ത്. കു​മ​ളി പീ​രു​മേ​ട് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി​റി​യ​ക് തോ​മ​സി​ന്‍റെ പ്ര​ച​ര​ണ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ത​രൂ​രി​ന് ഒ​പ്പം നി​ന്ന് സെ​ൽ​ഫി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​തി​നാ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ൻ ക​യ്യേ​റ്റ​ത്തി​ന് ഇ​ര​യാ​യ​ത്.

കോ​ൺ​ഗ്ര​സി​ന്‍റെ മു​ൻ വ​ണ്ടി​പ്പെ​രി​യാ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും ബ്ലോ​ക്ക് ക​മ്മി​റ്റി​യം​ഗ​വു​മാ​യ മ​ഹേ​ഷ് എ​ന്ന​യാ​ളു​ടെ നേ​ർ​ക്കാ​ണ് ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ ക​യ്യേ​റ്റം. 

 

Kerala

ഇ​ടു​ക്കി​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് 70 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു

ഇ​ടു​ക്കി: ഇ​ടു​ക്കി നെ​ല്ലാ​പ്പാ​റ കു​രി​ശു​പ​ള്ളി വ​ള​വി​ൽ കാ​റും ഇ​ത​ര സം​സ്ഥാ​ന ലോ​റി​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു. അ​പ​ട​ക​ത്തി​ൽ ഇ​രു​വാ​ഹ​ന​ങ്ങ​ളും 70 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്. ലോ​റി​യി​ൽ ഡ്രൈ​വ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കാ​റി​ൽ കോ​ട്ട​യം എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ജീ​വ​ന​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. പ​രി​ക്കേ​റ്റ​വ​രെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Kerala

ഇ​ടു​ക്കി വി​ട്ടു​കൊ​ടു​ക്കാ​നാ​വി​ല്ല; നി​ർ​ണാ​യ​ക യോ​ഗം ചേ​ർ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ

ഇ​ടു​ക്കി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ടു​ക്കി സീ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള കോ​ൺ​ഗ്ര​സി​ൽ ഭി​ന്ന​ത. ഇ​ടു​ക്കി സീ​റ്റ് വീ​ട്ടു​കൊ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഭി​ന്ന​ത ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ ഇ​ടു​ക്കി​യി​ൽ യോ​ഗം ചേ​രു​ന്ന​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം തോ​മ​സ് പെ​രു​മ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ണ് യോ​ഗം. ഇ​ടു​ക്കി സീ​റ്റ് വി​ട്ടു​കൊ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ളു​ടെ നി​ല​പാ​ട്. ഇ​തു​കൂ​ടാ​തെ സീ​റ്റ് വി​ട്ടു​കൊ​ടു​ത്താ​ൽ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

ഇ​ടു​ക്കി സീ​റ്റ് ഇ​ത്ത​വ​ണ വി​ട്ടു​കൊ​ടു​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ 10 പേ​ർ പി.​ജെ.​ജോ​സ​ഫി​നെ കാ​ണു​മെ​ന്നാ​ണ് വി​വ​രം. സീ​റ്റ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി​യു​ടെ പ്ര​സ്താ​വ​ന‍​യോ​ടും കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.

‌വി​ജ​യ സാ​ധ്യ​ത​യി​ല്ലെ​ങ്കി​ലും ഇ​ടു​ക്കി​യി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് നേ​താ​ക്ക​ളു​ടെ ആ​വ​ശ്യം. ഇ​ടു​ക്കി​യി​ൽ ര​ണ്ട് സീ​റ്റു​ക​ളി​ലാ​ണ് കാ​ല​ങ്ങ​ളാ​യി കേ​ര​ള കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്കു​ന്ന​ത്. ഇ​ടു​ക്കി​യും തൊ​ടു​പു​ഴ​യു​മാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് കാ​ല​ങ്ങ​ളാ​യി മ​ത്സ​രി​ച്ചി​രു​ന്ന സീ​റ്റു​ക​ൾ.

Kerala

ഒ​രു​മാ​തി​രി പ​ണി കാ​ണി​ക്ക​രു​ത്; മ​ന്ത്രി സ​ജി ചെ​റി​യാ​നെ വി​മ​ർ​ശി​ച്ച് എം.​എം.​മ​ണി

ഇ​ടു​ക്കി: മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി എം.​എം.​മ​ണി എം​എ​ല്‍​എ. ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ർ​മി​ച്ച ചെ​ങ്കു​ളം മ​ൾ​ട്ടി സ്പീ​ഷ്യ​സ് മ​ത്സ്യ​വി​ത്ത് ഫാ​മി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​ണ് മ​ണി രോ​ഷം പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ച്ച​ത്.

മ​ന്ത്രി നേ​രി​ട്ടെ​ത്താ​തെ ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​താ​ണ് മ​ണി​യെ ചൊ​ടി​പ്പി​ച്ച​ത്. മ​ന്ത്രി​യാ​യാ​ലും ഒ​രു​മാ​തി​രി പ​ണി കാ​ണി​ക്ക​രു​ത്. ഞ​ങ്ങ​ളെ​യൊ​ക്കെ എ​ന്തി​നാ​ണ് വെ​റു​തെ മെ​ന​ക്കെ​ടു​ത്തി​യ​തെ​ന്നും മ​ണി ചോ​ദി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തി​രു​ന്ന് ഉ​ദ്ഘാ​ട​നം ന​ട​ത്തു​ന്ന​തി​നെ അ​ദ്ദേ​ഹം പ​രി​ഹ​സി​ക്കു​ക​യും ചെ​യ്തു.

ത​ന്‍റെ ഭാ​ഷ​യി​ൽ പ​ല​തും പ​റ​ഞ്ഞു​പോ​കു​മെ​ന്നും ഒ​രു പൊ​തു​പ​രി​പാ​ടി​യാ​യ​തി​നാ​ലാ​ണ് ക​ടു​പ്പി​ക്കാ​ത്ത​തെ​ന്നും മ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു. മേ​ലാ​ൽ ത​ന്നെ ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ​ക്ക് ക്ഷ​ണി​ക്ക​രു​തെ​ന്ന ക​ർ​ശ​ന താ​ക്കീ​തും അ​ദ്ദേ​ഹം ന​ൽ​കി.

എം.​എം. മ​ണി​യു​ടെ വി​മ​ർ​ശ​ന​ത്തെ കൈ​യ​ടി​ച്ചാ​ണ് സ​ദ​സ് സ്വീ​ക​രി​ച്ച​ത്. തുടർന്ന് അ​ഭി​വാ​ദ്യ പ്ര​സം​ഗം ന​ട​ത്തി​യ​താ​യി അ​റി​യി​ക്കു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​ക്കി പ്ര​സം​ഗി​ക്കാ​തെ അ​ദ്ദേ​ഹം വേ​ദി​യും വി​ട്ടു.

Kerala

സ​ര്‍​ക്കാ​രി​ന് തി​രി​ച്ച​ടി; ഇ​ടു​ക്കി​യി​ലെ പ​ട്ട​യ​വി​ത​ര​ണം വീ​ണ്ടും ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ഇ​ടു​ക്കി ജി​ല്ല​യി​ലെ പ​ട്ട​യ​വി​ത​ര​ണം വീ​ണ്ടും ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി. മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​തെ പ​ട്ട​യ​വി​ത​ര​ണം ചെ​യ്തു​വെ​ന്നും ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലെ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ അ​വ​ഗ​ണി​ച്ചു​വെ​ന്നും ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു.

പ​ട്ട​യ​വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​നി ഒ​രു ഉ​ത്ത​ര​വു​ണ്ടാ​കും വ​രെ പ​ട്ട​യ​വി​ത​ര​ണം പാ​ടി​ല്ലെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

Kerala

വാ​രി​ക്കു​ന്ത​ങ്ങ​ൾ പാ​ർ​ട്ടി ഓ​ഫീ​സി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്; ഭീ​ഷ​ണി പ്ര​സം​ഗ​വു​മാ​യി സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി

ഇ​ടു​ക്കി: മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ടു​ക്കി​യി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ൽ ഭീ​ഷ​ണി പ്ര​സം​ഗ​വു​മാ​യി സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി. ഇ​ട​തു​പ​ക്ഷ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കാ​ൻ ഇ​റ​ങ്ങി​യാ​ൽ തി​രി​കെ വീ​ട്ടി​ലെ​ത്തി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ട് വേ​ണം വ​രാ​നെ​ന്ന് സി​പി​എം പീ​രു​മേ​ട് ഏ​രി​യാ സെ​ക്ര​ട്ട​റി എ​സ്. സാ​ബു പ​റ​ഞ്ഞു.

ചെ​ത്തി മി​നു​ക്കി​യ വാ​രി​ക്കു​ന്ത​ങ്ങ​ൾ സി​പി​എം ഓ​ഫീ​സി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. വാ​യി​ൽ കോ​ലി​ട്ട് കി​ള്ളി​യാ​ൽ നെ​ഞ്ച​ത്ത് പൊ​ങ്കാ​ല​യി​ടു​മെ​ന്നും കു​മ​ളി​യി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ സാ​ബു പ​റ​ഞ്ഞു. ഇ​തി​ന്‍റെ വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന് കെ​എ​സ്‌​യു പ്ര​തി​ഷേ​ധ​ത്തി​നി​ടെ പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വെ​ച്ച് മ​ന്ത്രി​ക്ക് പ​രി​ക്കേ​റ്റ​ത്.

Kerala

പെ​രി​യാ​റി​ൽ നാലു പെ​രു​മ്പാ​മ്പു​ക​ളെ ച​ത്തനി​ല​യി​ൽ ക​ണ്ടെ​ത്തി

ചെറു​തോ​ണി: പെ​രി​യാ​റി​ൽ നാ​ല് പെ​രു​മ്പാ​മ്പു​ക​ളെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​ടി​യ​മ്പാ​ടി​ന് സ​മീ​പം പെ​രി​യാ​റി​ലാ​ണ് നാ​ടി​നെ ആ​ശ​ങ്ക​യി​ലാ​ക്കി​യ സം​ഭ​വം. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി വി​രി​ച്ച വ​ല​യി​ലാ​ണ് പെ​രു​മ്പാ​മ്പു​ക​ളെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​തി​ൽ ര​ണ്ടു പെ​രു​മ്പാ​മ്പു​ക​ൾ മ​ത്സ്യ​ബ​ന്ധ​ന വ​ല​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യും മ​റ്റ് ര​ണ്ടെ​ണ്ണം ജ​ലോ​പ​രി​ത​ല​ത്തി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ക​യും ചെ​യ്യു​ന്ന​നി​ല​യി​ലാ​യി​രു​ന്നു. സം​ഭ​വം പ്ര​ദേ​ശ​വാ​സി​ക​ളെ​യും മ​ത്സ്യ​ബ​ന്ധ​ന​ക്കാ​രെ​യും ഒ​രു​പോ​ലെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

പെ​രി​യാ​റി​ൽ വെ​ള്ളം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തോ​ടെ ന​ഞ്ചു​ക​ല​ക്കി മ​ത്സ്യ​ബ​ന്ധ​നം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. വി​ഷാം​ശം ക​ല​ർ​ന്ന ജ​ല​മോ മ​ലി​നീ​ക​ര​ണമോ ​ആ​യി​രി​ക്കാം പെ​രു​മ്പാ​മ്പു​ക​ൾ കൂ​ട്ട​ത്തോ​ടെ ചാകാൻ കാരണമെന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മീ​നു​ക​ളും ച​ത്ത് പൊ​ങ്ങി​യി​ട്ടു​ണ്ട്.

ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ​യോ മ​റ്റ് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ​യോ ഭാ​ഗ​ത്തുനി​ന്ന് കാ​ര്യ​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന വി​മ​ർ​ശ​ന​വും ഉ​യ​രു​ന്നു​ണ്ട്. സം​ഭ​വ​മ​റി​ഞ്ഞ് ഇ​ടു​ക്കി വ​നംവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പാ​മ്പു​ക​ളു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യാ​ലേ കാ​ര​ണം വ്യ​ക്ത​മാ​കു​ക​യു​ള്ളൂവെന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

പെ​രി​യാ​റി​ലെ ജ​ല​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​വും പാ​മ്പു​ക​ളു​ടെ മ​ര​ണ​കാ​ര​ണവും ക​ണ്ടെ​ത്തു​ന്ന​തി​നു വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പെ​രി​യാ​റി​ലെ ഈ ​അ​സാ​ധാ​ര​ണ സം​ഭ​വം പ​രി​സ്ഥി​തി സു​ര​ക്ഷ​യെക്കു​റി​ച്ചു​ള്ള ഗു​രു​ത​ര ആ​ശ​ങ്ക​ക​ൾ​ക്കും ഇ​ട​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Kerala

വീ​ടി​ന് തീ​വ​ച്ച് കു​ടും​ബ​ത്തെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; പ്ര​തി പി​ടി​യി​ൽ

ഇ​ടു​ക്കി: ഇ​ടു​ക്കി​യി​ൽ പെ​ട്രോ​ളൊ​ഴി​ച്ച് വീ​ടി​ന് തീ​വ​ച്ച് അ​ഞ്ചം​ഗ കു​ടും​ബ​ത്തെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ. അ​യ്യ​പ്പ​ൻ​കോ​വി​ൽ ഇ​ട​പ്പൂ​ക്കു​ളം കൊ​ച്ചു​പു​ര​യ്ക്ക​ൽ കെ. ​യു. ബെ​ന്നി​യു​ടെ വീ​ടി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ ബെ​ന്നി​യു​ടെ സ​ഹോ​ദ​ര​ൻ ജോ​സ് ഉ​ല​ഹ​ന്നാ​ൻ (69) ആ​ണ് പി​ടി​യി​ലാ​യ​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 2.45ഓ​ടെ​യാ​ണ് സം​ഭ​വം. കു​ടും​ബ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ അ​ക​ൽ​ച്ച​യി​ലാ​യി​രു​ന്നു. ഇ​താ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

സം​ഭ​വം ദി​വ​സം ബെ​ന്നി​യു​ടെ വീ​ടി​ന്‍റെ പി​ന്നി​ലെ മ​ൺ​തി​ട്ട ‌ചാ​ടി ക​ട​ന്നെ​ത്തി​യ ജോ​സ് ഫ്യൂ​സ് ഊ​രി​മാ​റ്റി വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ചു. തു​ട​ർ​ന്ന് ചാ​ക്കി​ൽ പ്ലാ​സ്‌​റ്റി​ക് കു​പ്പി​ക​ൾ നി​റ​ച്ച​ശേ​ഷം വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ​യും പു​റ​കി​ല​ത്തെ​യും വാ​തി​ൽ​ക്ക​ൽ വ​ച്ചു.

മു​ൻ​വ​ശ​ത്തെ വാ​തി​ൽ​ക്ക​ൽ വ​ച്ച ചാ​ക്കി​ന് തീ​യി​ട്ട​പ്പോ​ൾ പെ​ട്രോ​ൾ വീ​ണ പ്ലാ​സ്റ്റി​ക്‌ കു​പ്പി വ​ലി​യ ശ​ബ്ദ​ത്തി​ൽ പൊ​ട്ടി. ഇ​തു​കേ​ട്ട് ഉ​ണ​ർ​ന്ന കു​ടും​ബം പി​ൻ​വാ​തി​ലി​ലൂ​ടെ പു​റ​ത്തി​റ​ങ്ങി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​തി​നാ​ൽ മ​റ്റി​ട​ങ്ങ​ളി​ൽ തീ​യി​ടാ​തെ ജോ​സ് ഓ​ടി ര​ക്ഷ​പെ​ട്ടു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഉ​പ്പു​ത​റ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ ജോ​സ് വീ​ട്ടി​ൽ നി​ന്ന് മു​ങ്ങി. ഇ​ത് സം​ശ​യ​ത്തി​നി​ട​യാ​ക്കി. ഞാ​യ​റാ​ഴ്ച രാ​ത്രി മേ​രി​കു​ള​ത്ത് ബ​സി​റ​ങ്ങി​യ ജോ​സി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

താ​ൻ ക​ന്യാ​കു​മാ​രി​ക്ക് പോ​യെ​ന്നാ​ണ് ജോ​സ് പോ​ലീ​സി​നോ​ട് ആ​ദ്യം പ​റ​ഞ്ഞ​ത്. ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് താ​മ​സി​യാ​തെ ജോ​സ് കു​റ്റം സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

മ​ഴ തു​ട​രും; മൂ​ന്ന് ജി​ല്ല​ക​ൾ​ക്ക് യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വേ​ന​ൽ കാ​ല​ത്ത് ആ​ശ്വാ​സ​മാ​യി മ​ഴ. വി​വി​ധ ജി​ല്ല​ക​ളി​ൽ ഇ​ന്നും മ​ഴ​യു​ണ്ടാ​കും. മൂ​ന്ന് ജി​ല്ല​ക​ളി​ലാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം യെ​ല്ലോ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് മ​ഴ മു​ന്ന​റി​യി​പ്പു​ള്ള​ത്. മ​റ്റ് ജി​ല്ല​ക​ളി​ൽ നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും പ്ര​ത്യേ​ക മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടി​ല്ല. ശ​നി​യാ​ഴ്ച സം​സ്ഥാ​ന​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ൽ മ​ഴ ശ​ക്ത​മാ​യി​രു​ന്നു.

തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നും ഭൂ​മ​ധ്യ​രേ​ഖ​യ്ക്കും സ​മീ​പ​മു​ള്ള ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​നും മു​ക​ളി​ലാ​യി പു​തി​യ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ട​താ​ണ് മ​ഴ​യ്ക്ക് കാ​ര​ണം. കേ​ര​ള​ത്തി​ൽ ഫെ​ബ്രു​വ​രി 25 വ​രെ മ​ഴ പെ​യ്യു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

Leader Page

പച്ചപ്പിന്‍റെ നാട്ടിൽ പച്ചതൊടാൻ

ഏ​​​​ഷ്യ​​​​യി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഭൂ​​​​ഗ​​​​ര്‍ഭ വൈ​​​​ദ്യു​​​​തി​​​നി​​​​ല​​​​യം സ്ഥി​​​​തി ചെ​​​​യ്യു​​​​ന്ന​​​​ത് ഇ​​​​ടു​​​​ക്കി​​​​യി​​​​ലാ​​​​ണ്. ആ​​​​ര്‍ച്ച് ഡാം ​​​​ഉ​​​​ള്‍പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി അ​​​​ണ​​​​ക്കെ​​​​ട്ടു​​​​ക​​​​ള്‍, സ​​​​ഞ്ചാ​​​​രി​​​​ക​​​​ളു​​​​ടെ മ​​​​നം ക​​​​വ​​​​രു​​​​ന്ന ടൂ​​​​റി​​​​സ്റ്റ് കേ​​​​ന്ദ്ര​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ ഉ​​​​ള്‍പ്പെ​​​​ടു​​​​ന്ന മ​​​​ണ്ഡ​​​​ല​​​​മാ​​​​ണി​​​​ത്.

മ​​​​റ്റൊ​​​​രു നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു കാ​​​​ഹ​​​​ള​​​​മു​​​​യ​​​​രു​​​​മ്പോ​​​​ള്‍ ഇ​​​​ടു​​​​ക്കി ജി​​​​ല്ല ഇ​​​​ട​​​​ത്തേക്കോ വ​​​​ല​​​​ത്തേക്കോ എ​​​​ന്ന കാ​​​​ര്യം പ്ര​​​​വ​​​​ച​​​​നാ​​​​തീ​​​​ത​​​​മാ​​​​യി മാ​​​​റു​​​​ക​​​​യാ​​​​ണ്. മ​​​​ല​​​​യോ​​​​ര ജി​​​​ല്ല​​​​യാ​​​​യ ഇ​​​​വി​​​​ടു​​​​ത്തെ അ​​​​ഞ്ചു മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ നാ​​​​ലി​​​​ട​​​​ത്തും ക​​​ഴി​​​ഞ്ഞ​​​ത​​​വ​​​ണ എ​​​​ല്‍ഡി​​​​എ​​​​ഫി​​​​നാ​​​​യി​​​​രു​​​​ന്നു വി​​​​ജ​​​​യം. എ​​​​ന്നാ​​​​ല്‍, ക​​​​ഴി​​​​ഞ്ഞ ലോ​​​​ക്‌​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും ഇ​​​​ത്ത​​​​വ​​​​ണ​​​​ത്തെ ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും യു​​​ഡി​​​എ​​​ഫി​​​നാ​​​ണ് വ്യ​​​​ക്ത​​​​മാ​​​​യ മേ​​​​ല്‍ക്കോ​​​​യ്മ. നി​​​യ​​​മ​​​സ​​​ഭയി​​​ലേ​​​ക്കാ​​​കു​​​മ്പോ​​​ൾ ചി​​​​ത്രം വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​ണ്. അ​​​​ഞ്ചി​​​​ട​​​​ത്തും മ​​​​ത്സ​​​​രം ക​​​​ടു​​​​ക്കു​​​​മെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ല്‍ സം​​​​ശ​​​​യ​​​​മി​​​​ല്ല. ജി​​​​ല്ല​​​​യി​​​​ലെ സ​​​​ങ്കീ​​​​ര്‍ണ​​​​മാ​​​​യ ഭൂ ​​​​വി​​​​ഷ​​​​യ​​​​ങ്ങ​​​​ള്‍, പ​​​​ട്ട​​​​യ​​​​പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍, വ​​​​ന്യ​​​​മൃ​​​​ഗ​​​​ശ​​​​ല്യം, നി​​​​ര്‍മാ​​​​ണനി​​​​രോ​​​​ധ​​​​നം ഉ​​​​ള്‍പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​യാ​​​​ണ് യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ പ്ര​​​​ചാ​​​​ര​​​​ണാ​​​​യു​​​​ധ​​​​ങ്ങ​​​​ള്‍. അ​​​​ഞ്ചു​​​​വ​​​​ര്‍ഷ​​​​ത്തി​​​​നി​​​​ടെ ജി​​​​ല്ല​​​​യി​​​​ല്‍ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ വി​​​​ക​​​​സ​​​​ന ക്ഷേ​​​​മ പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് എ​​​​ല്‍ഡി​​​​എ​​​​ഫി​​​​ന്‍റെ പ്ര​​​​തീ​​​​ക്ഷ. ബി​​​​ജെ​​​​പി​​​​യാ​​​​ക​​​​ട്ടെ ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ​​​​ത്തേ​​​​ക്കാ​​​​ള്‍ മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​നം കാ​​​​ഴ്ച​​​​വ​​​​യ്ക്കാ​​​​ന്‍ ക​​​​ഴി​​​​യു​​​​മെ​​​​ന്ന വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലി​​​​ലും.

മ​​​​ന്ത്രി റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​​ന്‍, മു​​​​ന്‍ മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ പി.​​​​ജെ.​​​​ ജോ​​​​സ​​​​ഫ്, എം.​​​​എം.​​​​ മ​​​​ണി എ​​​​ന്നീ പ്ര​​​​മു​​​​ഖ​​​രു​​​ടെ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളു​​​ള്ള​​​തി​​​നാ​​​ൽ ഏ​​​റെ ശ്ര​​​ദ്ധേ​​​യ​​​മാ​​​കും പോ​​​രാ​​​ട്ടം. പി.​​​​ജെ.​​​​ ജോ​​​​സ​​​​ഫ് തൊ​​​​ടു​​​​പു​​​​ഴ​​​​യി​​​​ല്‍നി​​​​ന്നും മ​​​​ന്ത്രി റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​​ന്‍ ഇ​​​​ടു​​​​ക്കി മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍നി​​​​ന്നും ജ​​​​ന​​​​വി​​​​ധി തേ​​​​ടു​​​​മെ​​​​ന്ന കാ​​​​ര്യം ഉ​​​​റ​​​​പ്പാ​​​​ണ്. ഉ​​​​ടു​​​​മ്പ​​​​ന്‍ചോ​​​​ല​​​​യി​​​​ല്‍ എം.​​​​എം.​​​​മ​​​​ണി മ​​​​ത്സ​​​​രി​​​​ക്കു​​​​മോ​​​​യെ​​​​ന്ന​​​തി​​​​ല്‍ വ്യ​​​​ക്ത​​​​ത വ​​​​ന്നി​​​​ട്ടി​​​​ല്ല.

കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ്-​​​​എം യു​​​​ഡി​​​​എ​​​​ഫി​​​​ലാ​​​​യി​​​​രു​​​​ന്ന 2016ല്‍ ​​​​ഇ​​​​ടു​​​​ക്കി​​​​യും തൊ​​​​ടു​​​​പു​​​​ഴ​​​​യും യു​​​​ഡി​​​​എ​​​​ഫി​​​​നൊ​​​​പ്പം നി​​​​ന്നെ​​​​ങ്കി​​​​ല്‍ ദേ​​​​വി​​​​കു​​​​ളം, പീ​​​​രു​​​​മേ​​​​ട്, ഉ​​​​ടു​​​​മ്പ​​​​ന്‍ചോ​​​​ല മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ എ​​​​ല്‍ഡി​​​​എ​​​​ഫി​​​​നാ​​​​യി​​​​രു​​​​ന്നു ജ​​​​യം. ഭ​​​​ര​​​​ണ​​​​വി​​​​രു​​​​ദ്ധ വി​​​​കാ​​​​രം എ​​​​ല്ലാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലും ഇ​​​​ത്ത​​​​വ​​​​ണ വെ​​​​ന്നി​​​​ക്കൊ​​​​ടി പാ​​​​റി​​​​ക്കു​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യാ​​​​ണ് യു​​​​ഡി​​​​എ​​​​ഫി​​​​നു​​​​ള്ള​​​​ത്. നി​​​​ല​​​​വി​​​​ലു​​​​ള്ള​​​തി​​​നു​​​ പു​​​റ​​​മെ തൊ​​​​ടു​​​​പു​​​​ഴ​​​കൂ​​​​ടി പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​നു​​​ള്ള ത​​​ന്ത്ര​​​മാ​​​ണ് എ​​​​ല്‍ഡി​​​​എ​​​​ഫ് നോ​​​ക്കു​​​ന്ന​​​ത്. ക​​​​ഴി​​​​ഞ്ഞ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ ജി​​​​ല്ല​​​​യി​​​​ല്‍ യു​​​​ഡി​​​​എ​​​​ഫി​​​​ല്‍ കോ​​​​ണ്‍ഗ്ര​​​​സ്-​​​മൂ​​​ന്ന്, കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ്-​​​ര​​​ണ്ട്, എ​​​​ല്‍ഡി​​​​എ​​​​ഫി​​​​ല്‍ സി​​​​പി​​​​എം-​​​ര​​​ണ്ട്, കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ് എം-​​​ര​​​ണ്ട്, ​സി​​​​പി​​​​ഐ-​​​ഒ​​​ന്ന് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​ത്സ​​​​രി​​​​ച്ച​​​​ത്.

തൊ​​​​ടു​​​​പു​​​​ഴ​​​​യി​​​​ല്‍ ച​​​​രി​​​​ത്രം ആ​​​​വ​​​​ര്‍ത്തി​​​​ക്കാ​​​​ന്‍ യു​​​​ഡി​​​​എ​​​​ഫ്

കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ് ജോ​​​​സ​​​​ഫ് വി​​​​ഭാ​​​​ഗം ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​ത്തി​​​​ന് ഒ​​​​പ്പ​​​​മാ​​​​യി​​​​രു​​​​ന്ന 1996ലും 2006​​​​ലും മാ​​​​ത്ര​​​​മാ​​​​ണ് തൊ​​​​ടു​​​​പു​​​​ഴ നി​​​​യോ​​​​ജ​​​​ക​​​​മ​​​​ണ്ഡ​​​​ലം എ​​​​ല്‍ഡി​​​​എ​​​​ഫി​​​​നൊ​​​​പ്പം നി​​​​ന്ന ച​​​​രി​​​​ത്ര​​​​മു​​​​ള്ള​​​​ത്. മ​​​​റ്റു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ലെ​​​​ല്ലാം യു​​​​ഡി​​​​എ​​​​ഫി​​​​നാ​​​​യി​​​​രു​​​​ന്നു തി​​​​ള​​​​ക്ക​​​​മാ​​​​ര്‍ന്ന വി​​​​ജ​​​​യം. പി.​​​​ജെ.​​​​ ജോ​​​​സ​​​​ഫ് എ​​​​ല്‍ഡി​​​​എ​​​​ഫ് വി​​​​ട്ട് യു​​​​ഡി​​​​എ​​​​ഫി​​​​ല്‍ എ​​​​ത്തി​​​​യ​​​​തോ​​​​ടെ ഈ ​​​​മ​​​​ണ്ഡ​​​​ലം യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ഉ​​​​റ​​​​ച്ച​​​​ കോ​​​​ട്ട​​​​യാ​​​​യി മാ​​​​റി. ജോ​​​​സ​​​​ഫ് വി​​​​ഭാ​​​​ഗം യു​​​​ഡി​​​​എ​​​​ഫി​​​​ലെ​​​​ത്തി​​​​യ 2011ല്‍ ​​​​പി.​​​​ജെ.​​​​ജോ​​​​സ​​​​ഫി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷം 22,868 വോ​​​​ട്ടാ​​​​യി​​​​രു​​​​ന്നു. 2016-ല്‍ 45,823 ​​​​വോ​​​​ട്ടു​​​​ക​​​​ള്‍ നേ​​​​ടി സം​​​​സ്ഥാ​​​​ന​​​​ത്തെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ര്‍ന്ന ഭൂ​​​​രി​​​​പ​​​​ക്ഷം സ്വ​​​​ന്ത​​​​മാ​​​​ക്കി. കോ​​​​വി​​​​ഡ് ഭീ​​​​ഷ​​​​ണി നി​​​​ല​​​​നി​​​​ന്ന 2021ല്‍ ​​​​ഭൂ​​​​രി​​​​പ​​​​ക്ഷം നേ​​​​ര്‍പ​​​​കു​​​​തി​​​​യാ​​​​യെ​​​​ങ്കി​​​​ലും പി.​​​​ജെ.​​​​ ജോ​​​​സ​​​​ഫ് വീ​​​​ണ്ടും മി​​​​ന്നു​​​​ന്ന വി​​​​ജ​​​​യ​​​​വു​​​​മാ​​​​യി നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലെ​​​​ത്തി. നി​​​​ര​​​​വ​​​​ധി ബൈ​​​​പാ​​​​സു​​​​ക​​​​ൾ ഉ​​​​ള്‍പ്പെ​​​​ടെ തു​​​​റ​​​​ന്ന് വി​​​​ക​​​​സ​​​​ന​​​​രം​​​​ഗ​​​​ത്ത് തൊ​​​​ടു​​​​പു​​​​ഴ​​​​യു​​​​ടെ മു​​​​ഖ​​​​ച്ഛാ​​​​യ മാ​​​​റ്റി​​​​യ ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​യെ​​​​ന്ന ഖ്യാ​​​​തി​​​​യാ​​​​ണ് പിജെ​​​​യു​​​​ടെ വി​​​​ജ​​​​യ​​​ര​​​​ഹ​​​​സ്യം.

ക​​​​ഴി​​​​ഞ്ഞ പ​​​​ത്തു​​​​വ​​​​ര്‍ഷ​​​​മാ​​​​യി മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍ വി​​​​ക​​​​സ​​​​ന​​​​മു​​​​ര​​​​ടി​​​​പ്പാ​​​​ണെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ഇ​​​​ത്ത​​​​വ​​​​ണ​​​​ത്തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ ഒ​​​​രു​​​​കൈ പ​​​​യ​​​​റ്റാ​​​​നു​​​​ള്ള ശ്ര​​​​മ​​​​മാ​​​​ണ് എ​​​​ല്‍ഡി​​​​എ​​​​ഫ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ല്‍, എ​​​​ന്‍ഡി​​​​എ ആ​​​​ക​​​​ട്ടെ വോ​​​​ട്ട് വി​​​​ഹി​​​​തം വ​​​​ര്‍ധി​​​​പ്പി​​​​ച്ച് ത​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ധി​​​​പ​​​​ത്യം ഉ​​​​റ​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള പ​​​​രി​​​​ശ്ര​​​​മ​​​​മാ​​​​ണ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ തൊ​​​​ടു​​​​പു​​​​ഴ ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​യി​​​ലും മ​​​​ണ്ഡ​​​​ല​​​പ​​​​രി​​​​ധി​​​​യി​​​​ലു​​​​ള്ള ര​​​​ണ്ടു ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​ളി​​​ലും 12 പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ല്‍ 10 ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലും യു​​​​ഡി​​​​എ​​​​ഫി​​​​നാ​​​​യി​​​​രു​​​​ന്നു വി​​​​ജ​​​​യം.

ജി​​​​ല്ലാ ആ​​​​സ്ഥാ​​​​നം ആ​​​​രു പി​​​​ടി​​​​ക്കും?

ജി​​​​ല്ലാ ആ​​​​സ്ഥാ​​​​ന​​​​വും മ​​​​ന്ത്രി റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​​ന്‍റെ ത​​​​ട്ട​​​​ക​​​​വു​​​​മാ​​​​യ ഇ​​​​ടു​​​​ക്കി​​​​യി​​​​ല്‍ ഇ​​​​ത്ത​​​​വ​​​​ണ ശ​​​​ക്ത​​​​മാ​​​​യ പോ​​​​രാ​​​​ട്ട​​​​മാ​​​വും. കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ്-​​​​എം എ​​​​ല്‍ഡി​​​​എ​​​​ഫ് പാ​​​​ള​​​​യ​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​ശേ​​​​ഷം ന​​​​ട​​​​ന്ന ആ​​​​ദ്യതെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ഉ​​​​റ​​​​ച്ച​​​​കോ​​​​ട്ട​​​​യാ​​​​യി​​​​രു​​​​ന്ന ഇ​​​​ടു​​​​ക്കി​​​​യി​​​​ല്‍ കു​​​​ത്ത​​​​ക ത​​​​ക​​​​ര്‍ത്ത് റോ​​​​ഷി വി​​​​ജ​​​​യി​​​​ച്ചു​​​​ക​​​​യ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ വോ​​​​ട്ട​​​​ര്‍മാ​​​​രു​​​​മാ​​​​യു​​​​ള്ള അ​​​​ടു​​​​പ്പ​​​​വും മ​​​​ന്ത്രി​​​​യെ​​​​ന്ന നി​​​​ല​​​​യി​​​​ല്‍ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ വി​​​​ക​​​​സ​​​​ന​​​​പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ളും മു​​​​ന്‍നി​​​​ര്‍ത്തി​​​​യാ​​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫ് വോ​​​ട്ട് ചോ​​​ദി​​​ക്കു​​​ക. മി​​​​ക​​​​ച്ച സ്ഥാ​​​​നാ​​​​ര്‍ഥി​​​​ വ​​​ന്നാ​​​ൽ ​ജ​​​​യി​​​​ക്കാ​​​​നാ​​​​കു​​​​മെ​​​​ന്നാ​​​ണ് യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ പ്ര​​​തീ​​​ക്ഷ. ഇ​​​​ടു​​​​ക്കി​​​​യി​​​​ലെ ഭൂ ​​​​പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി കൊ​​​​ണ്ടു​​​​വ​​​​ന്ന ഭൂ​​​​ ച​​​​ട്ട​​​​ഭേ​​​​ദ​​​​ഗ​​​​തി അ​​​​നു​​​​കൂ​​​​ല​​​​മാ​​​​കു​​​​മെ​​​​ന്ന് എ​​​​ല്‍ഡി​​​​എ​​​​ഫ് ക​​​രു​​​തു​​​ന്പോ​​​ൾ പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ള്‍ക്കു മു​​​​മ്പ് നി​​​​ര്‍മി​​​​ച്ച കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ള്‍ പി​​​​ഴ​​​​യ​​​​ട​​​​ച്ച് ക്ര​​​​മ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന നി​​​​ര്‍ദേ​​​​ശ​​​​ത്തി​​​​നെ​​​​തി​​​​രേ യു​​​​ഡി​​​​എ​​​​ഫ് വ​​​​ലി​​​​യ പ്ര​​​​ചാ​​​​ര​​​​ണ​​​​മാ​​​​ണ് അ​​​​ഴി​​​​ച്ചു​​​​വി​​​​ടു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ ഇ​​​​ടു​​​​ക്കി മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ ഭൂ​​​​രി​​​​ഭാ​​​​ഗം പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളും ക​​​​ട്ട​​​​പ്പ​​​​ന ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​യും യു​​​​ഡി​​​​എ​​​​ഫി​​​​നൊ​​​​പ്പ​​​​മാ​​​​യി​​​​രു​​​​ന്നു. ഇ​​​തും യു​​​ഡി​​​എ​​​ഫി​​​ന് ആ​​​ത്മ​​​വി​​​ശ്വാ​​​സം നൽകു​​​ന്നു.

തോ​​​​ട്ടം​​​​ മേ​​​​ഖ​​​​ല​​​​യു​​​​ടെ മ​​​​ന​​​​സ്

വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര കേ​​​​ന്ദ്ര​​​​മാ​​​​യ വാ​​​​ഗ​​​​മ​​​​ണ്‍ ഉ​​​​ള്‍പ്പെ​​​​ടു​​​​ന്ന മ​​​​ണ്ഡ​​​​ല​​​​മാ​​​​ണ് പീ​​​​രു​​​​മേ​​​​ട്. പ​​​​ച്ച​​​​പ്പ​​​​ട്ട​​​​ണി​​​​ഞ്ഞ തേ​​​​യി​​​​ല​​​ത്തോ​​​​ട്ട​​​​ങ്ങ​​​​ള്‍. തോ​​​​ട്ടം തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളും ക​​​​ര്‍ഷ​​​​ക​​​​രു​​​മാ​​​ണ് കൂ​​​​ടു​​​​ത​​​​ൽ. ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ലും ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ വോ​​​​ട്ടി​​​ന് യു​​​​ഡി​​​​എ​​​​ഫി​​​​ന് ന​​​​ഷ്‌​​​ട​​​​പ്പെ​​​​ട്ട മ​​​​ണ്ഡ​​​​ലം. 2016ല്‍ 314 ​​​​വോ​​​​ട്ടു​​​​ക​​​​ള്‍ക്കും 2021ല്‍ 1,835 ​​​​വോ​​​​ട്ടു​​​​ക​​​​ള്‍ക്കു​​​​മാ​​​​ണ് എ​​​​ല്‍ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ര്‍ഥി ​ജ​​​​യി​​​​ച്ച​​​​ത്. എം​​​എ​​​ൽ​​​എ ആ​​​യി​​​രു​​​ന്ന സി​​​​പി​​​​ഐ​​​​യി​​​​ലെ വാ​​​​ഴൂ​​​​ര്‍ സോ​​​​മ​​​​ന്‍റെ വി​​​​യോ​​​​ഗ​​​​ത്തോ​​​​ടെ ഇ​​​​ത്ത​​​​വ​​​​ണ എ​​​​ല്‍ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ര്‍ഥി ആ​​​​രാ​​​​കു​​​മെ​​​ന്ന​​​തി​​​ൽ ചി​​​​ത്രം തെ​​​​ളി​​​​ഞ്ഞി​​​​ട്ടി​​​​ല്ല. സി​​​​പി​​​​ഐ ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി കെ. ​​​​സ​​​​ലിം​​​​കു​​​​മാ​​​​റി​​​​ന്‍റെ പേ​​​​രാ​​​​ണ് നി​​​​ല​​​​വി​​​​ല്‍ ഉ​​​​യ​​​​ര്‍ന്നു​​​​വ​​​​രു​​​​ന്ന​​​​ത്. വാ​​​​ഴൂ​​​​ര്‍ സോ​​​​മ​​​​ന്‍ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ വി​​​​ക​​​​സ​​​​നപ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ള്‍ ഉ​​​​യ​​​​ര്‍ത്തി​​​​യാ​​​​കും എ​​​​ല്‍ഡി​​​​എ​​​​ഫി​​​​ന്‍റെ പ്ര​​​​ചാ​​​​ര​​​​ണം. അ​​​​തേ​​​സ​​​​മ​​​​യം, ഇ​​​​നി​​​​യും അ​​​​ട​​​​ഞ്ഞു​​​​കി​​​​ട​​​​ക്കു​​​​ന്ന തോ​​​​ട്ട​​​​ങ്ങ​​​​ളും തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ ദു​​​​രി​​​​ത​​​​വു​​​​മെ​​​​ല്ലാം അ​​​​ക്ക​​​​മി​​​​ട്ട് നി​​​​ര​​​​ത്തി​​​​യാ​​​​കും യു​​​​ഡി​​​​എ​​​​ഫ് ജ​​​​ന​​​​ങ്ങ​​​​ളെ സ​​​​മീ​​​​പി​​​​ക്കു​​​​ക. മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ സി​​​​എ​​​​ച്ച്ആ​​​​റി​​​​ല്‍ ഉ​​​​ള്‍പ്പെ​​​​ടു​​​​ന്ന ച​​​​ക്കു​​​​പ​​​​ള്ളം, ആ​​​​ന​​​​വി​​​​ലാ​​​​സം, അ​​​​യ്യ​​​​പ്പ​​​​ന്‍കോ​​​​വി​​​​ല്‍ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലെ പ​​​​ട്ട​​​​യ​​​​പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളും ഏ​​​​ലം കു​​​​ത്ത​​​​ക​​​​പ്പാ​​​​ട്ടം പു​​​​തു​​​​ക്കി​​​​ന​​​​ല്‍ക​​​​ല്‍, ഷോ​​​​പ്പ് സൈ​​​​റ്റു​​​​ക​​​​ള്‍ക്ക് പ​​​​ട്ട​​​​യം, വ​​​​ണ്ടി​​​​പ്പെ​​​​രി​​​​യാ​​​​ര്‍ മേ​​​​ഖ​​​​ല​​​​യി​​​​ലെ വ​​​​ന്യ​​​​മൃ​​​​ഗ​​​​ശ​​​​ല്യം, സ​​​​ത്രം എ​​​​യ​​​​ര്‍സ്ട്രി​​​പ്പ് ഉ​​​​ള്‍പ്പെ​​​​ടു​​​​ന്ന പ്ര​​​​ദേ​​​​ശം റി​​​​സ​​​​ര്‍വ് വ​​​​ന​​​​ഭൂ​​​​മി​​​​യാ​​​​ക്ക​​​​ല്‍ തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ ച​​​​ര്‍ച്ച​​​​യാ​​​​കും. എ​​​​ന്‍ഡി​​​​എ കാ​​​​ര്യ​​​​മാ​​​​യ സ്വാ​​​​ധീ​​​​നം ഇ​​​​വി​​​​ടെ​​​​യി​​​​ല്ലെ​​​​ങ്കി​​​​ലും ശ​​​​ക്ത​​​​നാ​​​​യ സ്ഥാ​​​​നാ​​​​ര്‍ഥി​​​​യെ ഇ​​​​റ​​​​ക്കി ത​​​​ങ്ങ​​​​ളു​​​​ടെ സ്വാ​​​​ധീ​​​​നം ഉ​​​​റ​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് ഇ​​​​വ​​​​ര്‍ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

ഉ​​​​ടു​​​​മ്പ​​​​ന്‍ചോ​​​​ല​​​​യി​​​​ല്‍ പോ​​​​ര് ക​​​​ടു​​​​ക്കും

ക​​​​ഴി​​​​ഞ്ഞ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ ജി​​​​ല്ല​​​​യി​​​​ല്‍ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യ മ​​​​ത്സ​​​​രം ന​​​​ട​​​​ന്ന മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​ണ് ഉ​​​​ടു​​​​മ്പ​​​​ന്‍ചോ​​​​ല. മു​​​​ന്‍ മ​​​​ന്ത്രി​​​​യും സി​​​​പി​​​​എം നേ​​​​താ​​​​വു​​​​മാ​​​​യ എം.​​​​എം. ​​​​മ​​​​ണിയു​​​ടെ സാ​​​ന്നി​​​ധ്യ​​​മാ​​​ണ് വീ​​​​റും​​​​ വാ​​​​ശി​​​​യും കൂ​​​ട്ടു​​​​ന്ന​​​​ത്. ക​​​​ര്‍ഷ​​​​ക​​​​രും തോ​​​​ട്ടം​​​​തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളും ത​​​​മി​​​​ഴ് വം​​​​ശ​​​​ജ​​​​രും ഉ​​​​ള്‍പ്പെ​​​​ടു​​​​ന്ന ഈ ​​​​മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍ എ​​​​ല്‍ഡി​​​​എ​​​​ഫി​​​​ന് ശ​​​​ക്ത​​​​മാ​​​​യ വേ​​​​രോ​​​​ട്ട​​​​മു​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ ജി​​​​ല്ല​​​​യി​​​​ലെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ര്‍ന്ന ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ലാ​​​​ണ് എം.​​​​എം.​​​​ മ​​​​ണി വി​​​​ജ​​​​യി​​​​ച്ച​​​​ത്. മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ അ​​​​ടി​​​​സ്ഥാ​​​​ന വി​​​​ക​​​​സ​​​​ന പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ള്‍ ത​​​ന്നെ​​​​യാ​​​​ണ് എ​​​​ല്‍ഡി​​​​എ​​​​ഫി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണാ​​​യു​​​ധം. എ​​​​ന്നാ​​​​ല്‍, മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ ഭൂ​​​​രി​​​​ഭാ​​​​ഗം വി​​​​ല്ലേ​​​​ജു​​​​ക​​​​ളും സി​​​​എ​​​​ച്ച്ആ​​​​ര്‍ പ​​​​രി​​​​ധി​​​​യി​​​​ലാ​​​​യ​​​​തി​​​​നാ​​​​ല്‍ നി​​​​ര​​​​വ​​​​ധി ​​​​കു​​​​ടും​​​​ബ​​​​ങ്ങ​​​​ള്‍ക്ക് ഇ​​​​നി​​​​യും പ​​​​ട്ട​​​​യ​​​​മെ​​​​ന്ന സ്വ​​​​പ്‌​​​​നം യാ​​​​ഥാ​​​​ര്‍ഥ്യ​​​​മാ​​​​യി​​​​ട്ടി​​​​ല്ല.

കു​​​​ത്ത​​​​ക​​​​പാ​​​​ട്ടം പു​​​​തു​​​​ക്കി ന​​​​ല്‍കാ​​​​ത്ത​​​​​​​​തി​​​​നാ​​​​ല്‍ സ​​​​ര്‍ക്കാ​​​​ര്‍ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ള്‍ നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​തും പു​​​​റ​​​​മെ ഷോ​​​​പ്പ് സൈ​​​​റ്റു​​​​ക​​​​ള്‍ക്ക് പ​​​​ട്ട​​​​യം, മ​​​​തി​​​​കെ​​​​ട്ടാ​​​​നി​​​​ലെ ബ​​​​ഫ​​​​ര്‍സോ​​​​ണ്‍ എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം ക​​​രു​​​ക്ക​​​ളാ​​​ക്കാ​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണ് യു​​​​ഡി​​​​എ​​​​ഫ്. എ​​​​ന്‍ഡി​​​​എ സ്ഥാ​​​​നാ​​​​ര്‍ഥി​​​​യാ​​​രെ​​​ന്ന് തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ല്ല.

Kerala

യു​വാ​വ് കു​ഴി​യി​ൽ വീ​ണ് മ​രി​ച്ച സം​ഭ​വം; സ​ർ​ക്കാ​രി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

കൊ​ച്ചി: തൊ​ടു​പു​ഴ​യി​ല്‍ ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് കു​ഴി​യി​ൽ വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. സ​ർ​ക്കാ​രി​ന് എ​ല്ലാ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ചും അ​റി​വ് ഉ​ണ്ടാ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി അ​റി​യി​ച്ചു. 

കു​ഴി​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു, പ​ര​സ്പ​രം കു​റ്റ​പെ​ടു​ത്തു​ക​യ​ല്ല വേ​ണ്ട​ത്. അ​പ​ക​ട​മു​ണ്ടാ​യ ശേ​ഷം വ​കു​പ്പു​ക​ളെ പ​ഴി​ചാ​രി​യി​ട്ട് കാ​ര്യ​മി​ല്ല. 27 വ​യ​സു​കാ​ര​നാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ആ​ർ​ക്കും ഒ​രു വേ​ദ​ന​യും തോ​ന്നു​ന്നി​ല്ലേ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

അ​പ​ക​ട​ത്തി​ന്‍റെ യ​ഥാ​ർ​ഥ വ​സ്തു​ത എ​ന്താ​ണെ​ന്ന് പ​രി​ശോ​ധി​ക്കാ​നും കോ​ട​തി സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. മു​ത​ല​ക്കോ​ടം സ്വ​ദേ​ശി ജെ​യ്സ് ബെ​ന്നി (27) ആ​ണ് ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​ന് റോ​ഡ​രി​കി​ലെ​ടു​ത്ത കു​ഴി​യി​ൽ വീ​ണ് മ​രി​ച്ച​ത്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ക​ലു​ങ്കി​നാ​യി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി കു​ഴി അ​പ​ക​ടാ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​യി​രു​ന്നു. കു​ഴി മൂ​ട​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​ല​കു​റി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

 

 

 

Kerala

എ​സ്എ​ഫ്ഐ ആ​ക്ര​മ​ണം; ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ പോ​ലീ​സു​കാ​ർ ചേ​രി​തി​രി​ഞ്ഞ് വാ​ക്കേ​റ്റം 

ഇ​ടു​ക്കി: പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ഇ​ടു​ക്കി ജി​ല്ലാ സ​മ്മേ​ള​ന​ത്തി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ ചേ​രി​തി​രി​ഞ്ഞ് വാ​ക്കേ​റ്റം. പീ​രു​മേ​ട്ടി​ൽ ന​ട​ന്ന ഇ​ടു​ക്കി ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലാ​ണ് സം​ഭ​വം. വാ​ക്കേ​റ്റം രൂ​ക്ഷ​മാ​യ​തോ​ടെ ഭാ​ര​വാ​ഹി​ക​ൾ ഇ​ട​പെ​ട്ട് രം​ഗം ശാ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​വ​കാ​ശ​ങ്ങ​ളെ സം​ബ​ന്ധി​ച്ചും, തി​രു​വ​ന​ന്ത​പു​ത്തെ എ​സ്എ​ഫ്ഐ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ച്ച​പ്പോ​ഴാ​ണ് ത​ർ​ക്കം ഉ​ട​ലെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ഇ​ത് പ​ര​സ്യ​മാ​യ വാ​ക്കേ​റ്റ​ത്തി​ന് വ​ഴി​വ​ച്ചു.

ഇ​തി​നി​ടെ ച​ര്‍​ച്ച​യി​ലെ പാ​ന​ൽ ഇ​ട​പെ​ട്ട് സം​സാ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ ഒ​രു വി​ഭാ​ഗം പോ​ലീ​സു​ക​ർ പ്ര​സം​ഗം നി​ര്‍​ത്തു​ന്ന​തി​നെ എ​തി​ർ​ത്തു. ഇ​തി​നു​ശേ​ഷ​മാ​ണ് വ​ലി​യ രീ​തി​യി​ലു​ള്ള വാ​ക്കേ​റ്റ​മു​ണ്ടാ​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഷോ​പ്പിം​ഗ് മാ​ളി​ൽ വ​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ മി​ഥു​ൻ റോ​യ്‌​യെ എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന സം​ഭ​വ​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യ​ത്. 

Kerala

ഹാൻഡ് ബ്രേക്ക് ഇട്ടില്ല; തനിയെ ഓടിയ ബസ് ട്രൈബൽ കെട്ടിടം തകർത്തു

തൊടുപുഴ: സര്‍വീസ് ആരംഭിക്കാന്‍ തയാറെടുക്കുന്നതിനിടെ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മൂക്കു കുത്തി. തുടർന്നു സമീപത്തെ ട്രൈബല്‍ ഓഫീസ് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. തൊടുപുഴ പൂമാല സ്‌കൂള്‍ ജംഗ്ഷന്‍ ബസ് സ്റ്റോപ്പില്‍ ഇന്നു രാവിലെയായിരുന്നു അപകടം. ആളപായമുണ്ടായില്ല.

അമ്പതു മീറ്ററോളം തനിയെ നീങ്ങിയാണ് ബസ് താഴ്ചയിലേക്കു മറിഞ്ഞത്. തൊടുപുഴ -പൂമാല റൂട്ടില്‍ സര്‍വീസ് നടത്തുന്ന മരിയ ബസാണ് അപകടത്തില്‍പ്പെട്ടത്. എയര്‍ കയറ്റുന്നതിനായി ബസ് സ്റ്റാര്‍ട്ട് ചെയ്ത ശേഷം ഡ്രൈവര്‍ പുറത്തിറങ്ങി ടയറുകള്‍ പരിശോധിക്കുന്നതിനിടെയാണ് ബസ് തനിയെ നീങ്ങിയത്.

ബസിന്‍റെ ഹാന്‍ഡ് ബ്രേക്ക് ഇടാതിരുന്നതിനാലാണ് വാഹനം നീങ്ങിയത്. താഴ്ചയിലേക്കു പതിച്ച ബസ് ട്രൈബല്‍ ഓഫീസ് കെട്ടിടത്തിന്‍റെ മുഖവാരം തകര്‍ത്താണ് നിന്നത്.

Special News

നാ​ടി​ന് വെ​ളി​ച്ച​വും വി​ക​സ​ന​വും; ഇ​ടു​ക്കി പ​ദ്ധ​തി സു​വ​ര്‍​ണ​ജൂ​ബി​ലി നി​റ​വി​ല്‍

വി​സ്മ​യ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​യ ഇ​ടു​ക്കി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി സു​വ​ര്‍​ണ​ജൂ​ബി​ലി നി​റ​വി​ല്‍. കു​റ​വ​ന്‍-​കു​റ​ത്തി മ​ല​ക​ളെ ബ​ന്ധി​പ്പി​ച്ച് നി​ര്‍​മി​ച്ച ഇ​ടു​ക്കി ആ​ര്‍​ച്ച് ഡാം, ​മ​ട്ട​ത്രി​കോ​ണാ​കൃ​തി​യി​ലു​ള്ള ചെ​റു​തോ​ണി ഡാം, ​ക​രി​ങ്ക​ല്ലി​ലും കോ​ണ്‍​ക്രീ​റ്റി​ലും നി​ര്‍​മി​ച്ച കു​ള​മാ​വ് ഡാം, ​മൂ​ല​മ​റ്റം ഭൂ​ഗ​ര്‍​ഭ വൈ​ദ്യു​തി നി​ല​യം എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്ന ഇ​ടു​ക്കി പ​ദ്ധ​തി 1976 ഫെ​ബ്രു​വ​രി 12ന് ​അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യാ​ണ് നാ​ടി​ന് സ​മ​ര്‍​പ്പി​ച്ച​ത്.

ആ​ദ്യ​ട്ര​യ​ല്‍ റ​ണ്‍ 1975 ഒ​ക്‌​ടോ​ബ​ര്‍ നാ​ലി​നാ​യി​രു​ന്നു. ഏ​ഷ്യ​യി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ ആ​ര്‍​ച്ച് ഡാ​മാ​ണ് ഇ​ടു​ക്കി​യി​ലേ​ത്. വെ​ള്ളം കു​റ​യു​മ്പോ​ഴും കൂ​ടു​മ്പോ​ഴും ഉ​ള്ളി​ലേ​ക്കും പു​റ​ത്തേ​ക്കും ച​ല​നാ​ത്മ​ക​ത​യു​ള്ള ഡാം ​എ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്. ഭൂ​ക​മ്പ​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ ക​ഴി​യു​ന്ന രൂ​പ​ക​ല്‍​പ്പ​ന​യാ​ണ് ഡാ​മി​നു​ള്ള​ത്.

കു​റ​വ​ന്‍-​കു​റ​ത്തി പാ​റ​ക​ളു​ടെ സാ​ന്നി​ധ്യ​വും കൂ​ടു​ത​ല്‍ മ​ര്‍​ദം താ​ങ്ങാ​നു​ള്ള ശേ​ഷി​യും ക​ണ​ക്കി​ലെ​ടു​ത്ത് ഈ ​ഡാം ക​മാ​ന ആ​കൃ​തി​യി​ലാ​ണ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ഡാ​മി​ന് 168.9 മീ​റ്റ​ര്‍ നീ​ള​മു​ണ്ട്. 19.81 മീ​റ്റ​റാ​ണ് അ​ടി​ഭാ​ഗ​ത്തെ വീ​തി. 4.464 ല​ക്ഷം ഘ​ന​മീ​റ്റ​ര്‍ കോ​ണ്‍​ക്രീ​റ്റ് നി​ര്‍​മാ​ണ​ത്തി​ന് ചെ​ല​വ​ഴി​ച്ചു. കാ​ന​ഡ​യി​ലെ എ​സ്എ​ന്‍​സി ലാ​വ്‌​ലി​ന്‍ ക​മ്പ​നി​യു​ടെ സാ​ങ്കേ​തി​ക സ​ഹ​ക​ര​ണ​ത്തി​ലാ​ണ് അ​ണ​ക്കെ​ട്ട് നി​ര്‍​മി​ച്ച​ത്.

ഇ​ടു​ക്കി വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഇ​ടു​ക്കി​യു​ടെ പ്ര​ഥ​മ ക​ള​ക്ട​ര്‍ കൂ​ടി​യാ​യി​രു​ന്ന ഡോ. ​ഡി. ബാ​ബു പോ​ളാ​യി​രു​ന്നു. അ​ണ​ക്കെ​ട്ട് നി​ര്‍​മാ​ണ​ത്തി​ന് ഗ​തി​വേ​ഗം പ​ക​രു​ന്ന​തി​ന് ഇ​ദ്ദേ​ഹം ന​ല്‍​കി​യ സം​ഭാ​വ​ന ശ്ര​ദ്ധേ​യ​മാ​ണ്. എ​ന്നാ​ല്‍ 780 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഇ​ടു​ക്കി പ​ദ്ധ​തി​യു​ടെ സാ​ധ്യ​ത​ക​ള്‍ കൃ​ത്യ​മാ​യി നി​ര്‍​ണ​യി​ച്ച​ത് 1922-ല്‍ ​മ​ല​ങ്ക​ര എ​സ്റ്റേ​റ്റ് സൂ​പ്ര​ണ്ടാ​യി​രു​ന്ന ഡ​ബ്ല്യു.​ജെ. ജോ​ണാ​ണ്.

ഇ​ദ്ദേ​ഹം വ​ന​ത്തി​ല്‍ നാ​യാ​ട്ടി​ന് പോ​യ​പ്പോ​ൾ ഇ​ടു​ക്കി വ​ന​ത്തി​ല്‍ കു​റ​വ​ന്‍-​കു​റ​ത്തി മ​ല​ക​ള്‍​ക്കി​ട​യി​ലൂ​ടെ കു​തി​ച്ചൊ​ഴു​കു​ന്ന പെ​രി​യാ​റി​ന്‍റെ ദൃ​ശ്യം സ​ഹാ​യി​യാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ക​രു​വെ​ള്ളാ​യ​ന്‍ കൊ​ലു​മ്പ​ന്‍ എ​ന്ന ഗോ​ത്ര​വാ​സി​യാ​ണ് കാ​ണി​ച്ചു​കൊ​ടു​ത്ത​ത്. തു​ട​ര്‍​ന്നു പ​ദ്ധ​തി സം​ബ​ന്ധി​ച്ച സ​ര്‍​വേ​ക​ള്‍​ക്കും വി​ശ​ദ​പ​ഠ​ന​ത്തി​നും ശേ​ഷം 1932-ല്‍ ​ഡാം നി​ര്‍​മാ​ണം സം​ബ​ന്ധി​ച്ച് തി​രു​വി​താം​കൂ​ര്‍ സ​ര്‍​ക്കാ​രി​ന് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു.

ഇ​തി​ന്‍റെ സാ​ധ്യ​ത പ​ഠി​ക്കാ​ന്‍ തി​രു​വി​താം​കൂ​ര്‍ സ​ര്‍​ക്കാ​ര്‍ ഇ​റ്റ​ലി​ക്കാ​രാ​യ ആ​ന്‍​ജ​ലോ ഒ​മോ​ദ​യോ, ക്ലാ​സി​യോ മാ​ര്‍​സെ​ലെ എ​ന്നി​വ​രെ നി​യോ​ഗി​ച്ചു. 1937-ല്‍ ​ഇ​വ​ര്‍ ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ 32,280 കി​ലോ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​മെ​ന്ന് ക​ണ്ടെ​ത്തി.

പി​ന്നീ​ട് തി​രു​വി​താം​കൂ​ര്‍ ചീ​ഫ് ഇ​ല​ക്ട്രി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റാ​യി​രു​ന്ന പി. ​ജോ​സ​ഫ് ജോ​ണ്‍ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി. 1957-ല്‍ ​കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി സം​ബ​ന്ധി​ച്ച സ​ര്‍​വേ ന​ട​പ​ടി​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു.

1961-ല്‍ ​ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന് കേ​ന്ദ്ര ആ​സൂ​ത്ര​ണ ക​മ്മീ​ഷ​ന്‍ 1963-ല്‍ ​അം​ഗീ​കാ​രം ന​ല്‍​കി​യ​തോ​ടെ​യാ​ണ് ഇ​ടു​ക്കി പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തി​ന് വ​ഴി​തു​റ​ന്ന​ത്. 1966-ല്‍ ​പ​ദ്ധ​തി​ക്ക് കാ​ന​ഡ സ​ര്‍​ക്കാ​ര്‍ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തു. 1967-ല്‍ ​ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ ഇ​തു സം​ബ​ന്ധി​ച്ച് ക​രാ​ര്‍ ഒ​പ്പി​ട്ടു.

അ​ണ​ക്കെ​ട്ട് നി​ര്‍​മാ​ണ​ത്തി​ന്‍റെ പ്രാ​രം​ഭ​ഘ​ട്ട​മാ​യി വ​നം വെ​ട്ടി​ത്തെ​ളി​ച്ച് റോ​ഡും പാ​ല​ങ്ങ​ളും നി​ര്‍​മി​ച്ചു. ഇ​തി​നു ശേ​ഷ​മാ​ണ് ഡാ​മു​ക​ളു​ടെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്. കു​ള​മാ​വ് ഡാ​മി​നു​സ​മീ​പം നി​ര്‍​മി​ച്ച ഭൂ​ഗ​ര്‍​ഭ ട​ണ​ലി​ലെ ര​ണ്ട് പെ​ന്‍​സ്റ്റോ​ക്ക് പൈ​പ്പു​ക​ള്‍ വ​ഴി​യാ​ണ് മൂ​ല​മ​റ്റം പ​വ​ര്‍​ഹൗ​സി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്.

ഇ​ന്‍​ടേ​ക്ക് ട​ണ​ലി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം സ​മ​ര്‍​ദ ല​ഘൂ​ക​ര​ണ തു​ര​ങ്ക​ത്തി​ലെ​ത്തും. തു​ട​ര്‍​ന്ന് ബ​ട്ട​ര്‍​ഫ്ലൈ​വാ​ല്‍​വി​ലൂ​ടെ പ​വ​ര്‍​ഹൗ​സി​നു​ള്ളി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സ്പെ​റി​ക്ക​ല്‍ വാ​ല്‍​വു​വ​ഴി ആ​റു ജ​ല​ധാ​ര​ക​ളാ​യി തി​രി​ഞ്ഞ് ട​ര്‍​ബൈ​നി​ല്‍ പ​തി​ക്കു​മ്പോ​ഴാ​ണ് ജ​ന​റേ​റ്റ​റു​ക​ള്‍ ച​ലി​ച്ച് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.

ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന വൈ​ദ്യു​തി കേ​ബി​ള്‍ തു​ര​ങ്ക​ത്തി​ലൂ​ടെ സ്വി​ച്ച് യാ​ര്‍​ഡി​ലെ​ത്തി​ച്ചാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി 130 മെ​ഗാ​വാ​ട്ടി​ന്‍റെ ആ​റു ജ​ന​റേ​റ്റ​റു​ക​ളാ​ണ് ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഏ​ഴു നി​ല​ക​ളി​ലാ​യാ​ണ് വൈ​ദ്യു​തി​നി​ല​യം സ്ഥി​തി ചെ​യ്യു​ന്ന​ത്.

ഒ​ന്നാം നി​ല​യി​ല്‍ ആ​റു ട​ര്‍​ബൈ​നു​ക​ളും ര​ണ്ടാം നി​ല​യി​ല്‍ വാ​ട്ട​ര്‍ ക​ണ്ട​ക്ട​ര്‍ സം​വി​ധാ​ന​വും മൂ​ന്നാം നി​ല​യി​ല്‍ കൂ​ളിം​ഗ് സം​വി​ധാ​ന​വും നാ​ലാം നി​ല​യി​ല്‍ ജ​ന​റേ​റ്റ​റും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും അ​ഞ്ചാം നി​ല​യി​ല്‍ ട്രാ​ന്‍​സ്ഫോ​ര്‍​മ​റു​ക​ളും ആ​റാം നി​ല​യി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂ​മും ഏ​ഴാം നി​ല​യി​ല്‍ എ​യ​ര്‍​ക​ണ്ടീ​ഷ​നിം​ഗ് സം​വി​ധാ​ന​വു​മാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

പ​വ​ര്‍​ഹൗ​സി​ന്‍റെ ഒ​ന്നാം​ഘ​ട്ടം പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 85 പേ​രു​ടെ ജീ​വ​നാ​ണ് പൊ​ലി​ഞ്ഞ​ത്. ഇ​വ​രു​ടെ ഓ​ര്‍​മ​യ്ക്കാ​യി പ​വ​ര്‍​ഹൗ​സി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ പേ​രു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പ​വ​ര്‍​ഹൗ​സി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന പെ​ന്‍​സ്റ്റോ​ക്ക് പൈ​പ്പ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത് നാ​ടു​കാ​ണി മ​ല തു​ര​ന്നാ​ണ്. ഇ​തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നാ​യി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു ആ​യി​ര​ത്തി​ലേ​റെ​പ്പേ​ര്‍ എ​ത്തി​യി​രു​ന്നു.

പാ​റ പൊ​ട്ടി​ച്ച​തും ഇ​ത് അ​ട​ര്‍​ന്നു​വീ​ഴാ​തെ റോ​ക്ക് ബോ​ള്‍​ട്ട് സം​വി​ധാ​നം ഒ​രു​ക്കി​യ​തും മാ​പ്പി​ള ഖ​ലാ​സി​ക​ളാ​ണ്. 110 കോ​ടി രൂ​പ​യാ​ണ് ഒ​ന്നാം ഘ​ട്ട​ത്തി​ന്‍റെ മു​ത​ല്‍​മു​ട​ക്ക്. വൈ​ദ്യു​തി നി​ല​യം നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള തു​ക ക​നേ​ഡി​യ​ന്‍ സ​ര്‍​ക്കാ​ര്‍ ദീ​ര്‍​ഘ​കാ​ല വാ​യ്പ​യാ​യി ന​ല്‍​കി​യി​രു​ന്നു.

പ്ര​തി​വ​ര്‍​ഷം 214.8 കോ​ടി യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള ശേ​ഷി​യാ​ണ് നി​ല​യ​ത്തി​നു​ള്ള​ത്. 640 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വൃ​ഷ്ടി​പ്ര​ദേ​ശ​വും 200 കോ​ടി ഘ​ന​മീ​റ്റ​ര്‍ സം​ഭ​ര​ണ​ശേ​ഷി​യാ​ണ് പ​ദ്ധ​തി​ക്കു​ള്ള​ത്.

ഈ ​മാ​സം ന​ട​ക്കു​ന്ന സു​വ​ര്‍​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​നാ​യി വൈ​ദ്യു​തി ബോ​ര്‍​ഡ് 16 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മൂ​ല​മ​റ്റ​ത്ത് ര​ണ്ടാം വൈ​ദ്യു​തി നി​ല​യം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ന്തി​മ അ​നു​മ​തി ഇ​തു​വ​രെ​യും ല​ഭി​ച്ചി​ട്ടി​ല്ല.

Kerala

സ്വ​ത്ത് ത​ർ​ക്കം: ഇ​ടു​ക്കി​യി​ൽ മ​ക​ൻ പി​താ​വി​നെ അ​ടി​ച്ചു​കൊ​ന്നു

തൊ​ടു​പു​ഴ: കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​നി​ടെ മ​ക​ന്‍ ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വ​യോ​ധി​ക​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്തം വാ​ര്‍​ന്ന് മ​രി​ച്ചു. ഉ​ടു​മ്പ​ന്നൂ​ര്‍ അ​മ​യ​പ്ര നെ​ടു​മ​റ്റ​ത്തി​ന്‍​ക​ര​യി​ല്‍ വേ​ല​പ്പ​നാ​ണ് (75) മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ മ​ക​ന്‍ രാ​ജേ​ഷി​നെ (45) ക​രി​മ​ണ്ണൂ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഗു​രു​ത​ര പ​രു​ക്കേ​റ്റ നി​ല​യി​ല്‍ തൊ​ടു​പു​ഴ​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച വേ​ല​പ്പ​നെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് ഡ്യൂ​ട്ടി ഡോ​ക്ട​ര്‍ റ​ഫ​ര്‍ ചെ​യ്‌​തെ​ങ്കി​ലും വി​ളി​ച്ച് വ​രു​ത്തി​യ 108 ആം​ബു​ല​ന്‍​സി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​യി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പ​രാ​തി ഉ​ന്ന​യി​ച്ചു.

പാ​ല​ക്കു​ഴ സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ര്‍ ഉ​ടു​മ്പ​ന്നൂ​ര്‍ അ​മ​യ​പ്ര​ക്ക് സ​മീ​പം വേ​ല​പ്പ​ന്‍റെ മ​റ്റൊ​രു മ​ക​ന്‍ രാ​ജീ​വ് വാ​ട​ക​യ്‌​ക്കെ​ടു​ത്ത വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. രാ​ജേ​ഷ് ഇ​ട​യ്ക്കി​ടെ വ​ന്നു താ​മ​സി​ക്കു​മാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഇ​രു​വ​രും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യ​ത്. വീ​ട്ടി​ല്‍ നി​ന്നും വ​ലി​യ ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​ര്‍ എ​ത്തി​യ​പ്പോ​ള്‍ മു​റ്റ​ത്ത് ത​ല​യ്ക്ക് പ​രി​ക്കേ​റ്റ് ര​ക്തം ഒ​ഴു​കു​ന്ന നി​ല​യി​ല്‍ കി​ട​ക്കു​ന്ന വേ​ല​പ്പ​നെ​യാ​ണ് ക​ണ്ട​ത്.

വേ​ല​പ്പ​നെ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ മ​ക​ന്‍ രാ​ജേ​ഷ് വാ​ക്ക​ത്തി​യു​മാ​യി നാ​ട്ടു​കാ​ര്‍​ക്കെ​തി​രെ തി​രി​ഞ്ഞു. ഇ​തോ​ടെ നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ്ഥ​ത്തെ​ത്തി​യ ക​രി​മ​ണ്ണൂ​ര്‍ പോ​ലീ​സാ​ണ് വ​യോ​ധി​ക​നെ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

ഇ​തി​നി​ടെ അ​ടി​യ​ന്ത​ര​മാ​യി വേ​ല​പ്പ​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ക്ക​ണ​മെ​ന്ന് ഡോ​ക്ട​ര്‍ അ​റി​യി​ച്ചു. എ​ന്നാ​ല്‍ രോ​ഗി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ ഐ​സി​യു ആം​ബു​ല​ന്‍​സി​ല്‍ കൊ​ണ്ടു​പോ​യാ​ല്‍ മ​തി​യെ​ന്ന് വ​ന്ന ഡ്രൈ​വ​ര്‍ നി​ല​പാ​ട് എ​ടു​ത്ത​തോ​ടെ ഒ​രു മ​ണി​ക്കൂ​റോ​ളം ത​ര്‍​ക്ക​മു​ണ്ടാ​യി. ഈ ​ത​ര്‍​ക്ക​ത്തി​നി​ട​യി​ല്‍ രോ​ഗി ര​ക്തം​വാ​ര്‍​ന്ന് മ​രി​ക്കു​ക​യാ​യി​രു​ന്നു.

വേ​ല​പ്പ​ന്‍ മ​രി​ച്ച​ത​റി​ഞ്ഞ​തോ​ടെ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റും ന​ഴ്‌​സും വാ​ഹ​നം ആ​ശു​പ​ത്രി മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ട ശേ​ഷം സ്ഥ​ലം വി​ട്ട​താ​യും ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞ് തൊ​ടു​പു​ഴ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് വേ​ല​പ്പ​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

സം​ഭ​വ​ത്തി​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച​യി​ല്ലെ​ന്ന് സൂ​പ്ര​ണ്ട് ഡോ. ​പി.​എ​ന്‍ അ​ജി പ​റ​ഞ്ഞു. പ​രു​ക്കേ​റ്റ വേ​ല​പ്പ​ന് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍​കി​യ ശേ​ഷ​മാ​ണ് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ട്ട​യ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ച​ത്. ഇ​തി​നാ​യി 108 ആം​ബു​ല​ന്‍​സ് വി​ളി​ച്ച് ന​ല്‍​കു​ക​യും ചെ​യ്തു.

ആം​ബു​ല​ന്‍​സ് ഓ​ടി​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി​ക്ക് യാ​തൊ​രു ഉ​ത്ത​ര​വാ​ദി​ത്വ​വു​മി​ല്ലെ​ന്നും സൂ​പ്ര​ണ്ട് വ്യ​ക്ത​മാ​ക്കി. വേ​ല​പ്പ​നെ ആം​ബു​ല​ന്‍​സി​ല്‍ ക​യ​റ്റാ​ത്ത സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

എ​സ്. രാ​ജേ​ന്ദ്ര​ന് ഇ​ന്ന് മൂ​ന്നാ​റി​ൽ ബി​ജെ​പി സ്വീ​ക​ര​ണം

മൂ​ന്നാ​ർ: സി​പി​എം വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന മു​ൻ എം​എ​ൽ​എ എ​സ്. രാ​ജേ​ന്ദ്ര​ന് ഇ​ന്ന് ബി​ജെ​പി സ്വീ​ക​ര​ണം. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മൂ​ന്നാ​റി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

എ​സ്. രാ​ജേ​ന്ദ്ര​നൊ​പ്പം ബി​ജെ​പി​യി​ൽ ചേ​ർ​ന്ന മ​റ്റ് പ്ര​വ​ർ​ത്ത​ക​രും സ്വീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ബി​ജെ​പി അം​ഗ​ത്വ​മെ​ടു​ത്ത​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് രാ​ജേ​ന്ദ്ര​ൻ പാ​ർ​ട്ടി പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ബി​ജെ​പി നി​യ​ന്ത്ര​ണ​ത്തി​ലു​ള​ള സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ശാ​ഖ എ​സ്. രാ​ജേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നാ​റി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​രു​ന്നു.

Kerala

ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​ബ​ന്ധി​ച്ചു; ഇ.​എം.​അ​ഗ​സ്തി വീ​ണ്ടും രാ​ഷ്ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​കു​ന്നു

ഇ​ടു​ക്കി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ ഇ.​എം.​അ​ഗ​സ്തി വീ​ണ്ടും രാ​ഷ്ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​കു​ന്നു. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ട്ട​പ്പ​ന മു​നി​സി​പ്പാ​ലി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ച്ച അ​ദ്ദേ​ഹം പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

തു​ട​ർ​ന്ന് രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​ബ​ന്ധി​ച്ച​തു​കൊ​ണ്ടാ​ണ് വീ​ണ്ടും സ​ജീ​വ​മാ​കു​ന്ന​തെ​ന്ന് ഇ.​എം.​അ​ഗ​സ്തി ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നാ​ണ് അ​ഗ​സ്തി​യു​ടെ തി​രി​ച്ചു​വ​ര​വെ​ന്ന് സൂ​ച​ന​യു​ണ്ട്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ടു​മ്പ​ൻ​ചോ​ല​യി​ൽ നി​ന്ന് മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ലും എം.​എം.​മ​ണി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

Kerala

ഇ​ടു​ക്കി ഡാ​മി​നും ക​ള​ക്ട​റേ​റ്റി​നും വ്യാ​ജ ബോം​ബു ഭീ​ഷ​ണി; പ​രി​ശോ​ധ​ന ന​ട​ത്തി ബോം​ബ് സ്‌​ക്വാ​ഡ്

തൊ​ടു​പു​ഴ: ഇ​ടു​ക്കി ഡാ​മി​നും ക​ള​ക്ട​റേ​റ്റി​നും മു​ട്ടം ജി​ല്ലാ കോ​ട​തി​യി​ലും മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​നും വ്യാ​ജ ബോം​ബു ഭീ​ഷ​ണി. ഇ​ന്നു രാ​വി​ലെ​യോ​ടെ​യാ​ണ് ഇ ​മെ​യി​ല്‍ വ​ഴി ബോം​ബു ഭീ​ഷ​ണി​യെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ക​ള​ക്ട്രേ​റ്റി​ല്‍ ബോം​ബ് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി.

ബോം​ബ് സ്‌​ക്വാ​ഡ് ജി​ല്ലാ ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍ പി. ​മ​നോ​ജ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മാ​ഗി, ഡോ​ളി തു​ട​ങ്ങി​യ നാ​യ​ക​ളെ ഉ​പ​യോ​ഗി​ച്ചും പ​രി​ശോ​ധ​ന ന​ട​ത്തി.

പോ​ലീ​സി​നു പു​റ​മെ ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഏ​താ​നും ദി​വ​സം മു​മ്പ് ജി​ല്ലാ കോ​ട​തി​യി​ല്‍ വ്യാ​ജ ബോം​ബു ഭീ​ഷ​ണി​യെ​ത്തി​യി​രു​ന്നു.

Kerala

ഇ​ടു​ക്കി​യി​ൽ ചി​ക്ക​ന്‍ പോ​ക്‌​സ് പ​ട​രു​ന്നു; മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്

തൊ​ടു​പു​ഴ: ഇ​ടു​ക്കി ജി​ല്ല​യി​ല്‍ ചി​ക്ക​ന്‍ പോ​ക്‌​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്. പ​നി, ക്ഷീ​ണം, ശ​രീ​ര​വേ​ദ​ന, ത​ല​വേ​ദ​ന, വി​ശ​പ്പി​ല്ലാ​യ്മ, ശ​രീ​ര​ത്തി​ല്‍ കു​മി​ള​ക​ള്‍ എ​ന്നി​വ​യാ​ണ് രോ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ള്‍. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ലു​ട​ന്‍ ചി​കി​ത്സ തേ​ട​ണ​മെ​ന്നും രോ​ഗം പ​ട​രാ​തി​രി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ചി​ക്ക​ന്‍​പോ​ക്‌​സ് കു​മി​ള​ക​ളി​ലെ സ്ര​വ​ങ്ങ​ളി​ല്‍ നി​ന്നും അ​ണു​ബാ​ധ​യു​ള്ള​വ​ര്‍ ചു​മ​യ്ക്കു​മ്പോ​ഴും തു​മ്മു​മ്പോ​ഴും മ​റ്റും തെ​റി​ക്കു​ന്ന ക​ണ​ങ്ങ​ളി​ലൂ​ടെ​യും അ​ണു​ബാ​ധ പ​ക​രാം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​കു​ന്ന​തി​ന് 10 മു​ത​ല്‍ 21 ദി​വ​സം വ​രെ​യാ​ണ് സ​മ​യ​മെ​ടു​ക്കു​ക. ശ​രീ​ര​ത്തി​ല്‍ കു​മി​ള​ക​ള്‍ പൊ​ങ്ങു​ന്ന​തി​ന് ര​ണ്ട് ദി​വ​സം മു​ന്‍​പും കു​മി​ള​ക​ള്‍ ഉ​ണ​ങ്ങി ര​ണ്ടു​ദി​വ​സം വ​രെ​യും അ​ണു​ബാ​ധ പ​ക​രാ​നി​ട​യു​ണ്ട്.

മു​ഖം, ഉ​ദ​ര​ഭാ​ഗം, നെ​ഞ്ച്, കൈ​കാ​ലു​ക​ള്‍, എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ത​ടി​പ്പു​ക​ളാ​യി തു​ട​ങ്ങി വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ന്ന കു​മി​ള​ക​ള്‍ വ​രും. നാ​ലു മു​ത​ല്‍ ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ല്‍ അ​വ പൊ​ട്ടു​ക​യോ പൊ​റ്റ​യാ​വു​ക​യോ ചെ​യ്യാം. ഒ​രു വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ഞ്ഞു​ങ്ങ​ള്‍, ഗ​ര്‍​ഭി​ണി​ക​ള്‍, മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍, ദീ​ര്‍​ഘ​കാ​ല​മാ​യി ശ്വാ​സം​മു​ട്ട്, ത്വ​ക്ക് രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍, പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ര്‍ എ​ന്നി​വ​ര്‍​ക്ക് ചി​ക്ക​ന്‍ പോ​ക്‌​സ് പി​ടി​പെ​ട്ടാ​ല്‍ ഗു​രു​ത​ര​മാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

രോ​ഗ​ബാ​ധി​ത​ര്‍​ക്ക് വാ​യു​സ​ഞ്ചാ​ര​മു​ള്ള മു​റി​യി​ല്‍ പ​രി​പൂ​ര്‍​ണ വി​ശ്ര​മം വേ​ണം. ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം. പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍ ക​ഴി​ക്കാം. മ​റ്റു​ള്ള​വ​രു​മാ​യി നേ​രി​ട്ടു​ള്ള സ​മ്പ​ര്‍​ക്കം ഒ​ഴി​വാ​ക്ക​ണം. രോ​ഗി ഉ​പ​യോ​ഗി​ച്ച വ​സ്ത്ര​ങ്ങ​ളും മ​റ്റു വ​സ്തു​ക്ക​ളും മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കി​ടാ​തെ ബ്ലീ​ച്ചിം​ഗ് ലാ​യ​നി ഒ​ഴി​ച്ച് വൃ​ത്തി​യാ​ക്ക​ണം. ചൊ​റി​ച്ചി​ലി​ന് ക​ലാ​മി​ന്‍ ലോ​ഷ​ന്‍ ഉ​പ​യോ​ഗി​ക്കാം.

കു​ഞ്ഞു​ങ്ങ​ളു​ടെ ശ​രീ​രം മൃ​ദു​വാ​യ തു​ണി​കൊ​ണ്ട് ഒ​പ്പി​യെ​ടു​ക്ക​ണം. മു​തി​ര്‍​ന്ന​വ​ര്‍​ക്ക് ചൊ​റി​ച്ചി​ല്‍ കു​റ​യ്ക്കാ​ന്‍ സാ​ധാ​ര​ണ വെ​ള​ള​ത്തി​ല്‍ കു​ളി​ക്കാം. കൈ​ക​ളി​ലെ ന​ഖം​വെ​ട്ടി വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണം. കൈ​ക​ള്‍ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​യി ക​ഴു​ക​ണം. സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന മ​രു​ന്നു​ക​ള്‍ നി​ര്‍​ത്ത​രു​തെ​ന്നും ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ലു​ട​ന്‍ ചി​കി​ത്സ തേ​ട​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദേ​ശി​ച്ചു.

Kerala

ഇ​ടു​ക്കി​യി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ മി​നി വാ​ൻ മ​റി​ഞ്ഞു; 13 പേ​ർ​ക്ക് പ​രി​ക്ക് 

ഇ​ടു​ക്കി: ബൈ​സ​ൺ വാ​ലി​ക്ക് സ​മീ​പം മി​നി വാ​ൻ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 13 പേ​ർ‌​ക്ക് പ​രി​ക്കേ​റ്റു. ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നും എ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ മി​നി വാ​ൻ ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. 

വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രി​ൽ ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പ​രി​ക്കേ​റ്റ​വ​രെ തേ​നി മെ​ഡി​ക്ക​ൽ കോ​ള്ജ ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. 

ട്രി​ച്ചി​യി​ൽ നി​ന്നും മൂ​ന്നാ​ർ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ സ​ഞ്ചാ​രി​ക​ളാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഗ്യാ​പ് റോ​ഡി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​കാ​ര​ണം.

Kerala

കാട്ടാന കൂറ്റന്‍ മരം മറിച്ചിട്ട് വീടു തകർത്തു

തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് അമയല്‍തൊട്ടിക്കു സമീപം ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീടു തകര്‍ത്തു. കൂറ്റന്‍ മരം കാട്ടാന വീടിനു മുകളിലേക്ക് മറിച്ചിടുകയായിരുന്നു. മരം വീണതിനെത്തുടര്‍ന്നു വീട് പൂര്‍ണമായും തകര്‍ന്നു.

നരിതൂക്കില്‍ ജോണിയുടെ വീടാണ് തകര്‍ന്നത്. ഇന്നു പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. പകല്‍ സമയം വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും കാട്ടാന ഭീതിയെത്തുടര്‍ന്ന് ഇന്നലെ രാത്രി ആരും തങ്ങാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. വലിയ തോതില്‍ കാട്ടാന ഭീഷണി നില നില്‍ക്കുന്നയിടമാണ് മുള്ളരിങ്ങാട് മേഖല.

2024 ഡിസംബര്‍ 29ന് അമയല്‍തൊട്ടി സ്വദേശി പാലിയത്ത് ഇബ്രാഹിമിന്‍റെ മകന്‍ അമര്‍ ഇബ്രാഹിം (22) കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സുഹൃത്ത് ബ്ലാങ്കരയില്‍ മന്‍സൂറിന് (41) പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെനിന്ന് 500 മീറ്റര്‍ മാത്രം ദൂരെയാണ് ഇപ്പോള്‍ കാട്ടാന ആക്രമണമുണ്ടായിരിക്കുന്നത്. വലിയ ശബ്ദം കേട്ടെങ്കിലും ഭീതി മൂലം ആളുകള്‍ പുറത്തിറങ്ങിയില്ല.

നേരം പുലര്‍ന്ന ശേഷം പ്രദേശവാസികള്‍ എത്തിയപ്പോഴാണ് വീടു തകര്‍ന്നു കിടക്കുന്നതു കണ്ടത്. കാട്ടാനയെ പ്രതിരോധിക്കാനുള്ള വൈദ്യുത വേലിയോടു ചേര്‍ന്നുനിന്ന മരമാണ് ആന മറിച്ചിട്ടത്. വൈദ്യുത വേലിയും തകര്‍ന്നിട്ടുണ്ട്. ഒട്ടേറെ മരങ്ങളും കാര്‍ഷിക വിളകളും തകര്‍ത്ത ശേഷമാണ് കാട്ടാന പിന്‍വാങ്ങിയത്. സംഭവമറിഞ്ഞ് കോതമംഗലം ഡിഎഫ്ഒ ഉള്‍പ്പെടെ വനംവകുപ്പുദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് അറയ്ക്കത്തോട്ടവും ജന പ്രതിനിധികളും റവന്യു അധികൃതരും സ്ഥലത്തെത്തി.

Kerala

വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; യു​വാ​വ് അ​റ​സ്റ്റി​ല്‍

ഇ​ടു​ക്കി: പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ൽ. ഉ​ടു​മ്പ​ന്നൂ​ര്‍ പ​ള്ളി​ക്കു​ടി​യി​ല്‍ ഗോ​ഡ്‌​വി​നെ (21) നെ​യാ​ണ് പോ​ക്‌​സോ നി​യ​മ പ്ര​കാ​രം ക​രി​മ​ണ്ണൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യാ​യ പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്ന ഗോ​ഡ്‌​വി​ന്‍ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Kerala

മ​ക​ര​വി​ള​ക്ക്: ഇ​ടു​ക്കി​യി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

ഇ​ടു​ക്കി: മ​ക​ര​വി​ള​ക്ക് പ്ര​മാ​ണി​ച്ച് ഇ​ടു​ക്കി​യി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്കൂ​ളു​ക​ൾ​ക്ക് ജി​ല്ല ക​ള​ക്ട​ർ ബു​ധ​നാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കു​മ​ളി, വ​ണ്ടി​പ്പെ​രി​യാ​ർ, പീ​രു​മേ​ട് പെ​രു​വ​ന്താ​നം, കൊ​ക്ക​യാ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

വി​ദ്യാ​ർ​ഥി​ക​ൾ താ​മ​സി​ച്ച് പ​ഠി​ക്കു​ന്ന റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ൾ​ക്കും, അ​ഭി​മു​ഖ​ങ്ങ​ൾ​ക്കും മാ​റ്റ​മി​ല്ല. അ​വ​ധി മൂ​ലം ന​ഷ്ട​പ്പെ​ടു​ന്ന സ​മ​യം ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ഉ​ൾ​പ്പെ​ടെ ന​ട​ത്തി ക്ര​മീ​ക​രി​ക്കാ​നും ജി​ല്ല ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

മ​ക​ര​വി​ള​ക്ക് പ്ര​മാ​ണി​ച്ച് ബു​ധ​നാ​ഴ്ച പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്കും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നേ​ര​ത്തെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Special News

അന്ന് അവരൊക്കെ ഇല്ലായിരുന്നെങ്കിൽ... വാഹനാപകടത്തിൽപ്പെട്ട നിമിഷങ്ങളെക്കുറിച്ച് ഒരു സന്യാസിനിയുടെ കുറിപ്പ്

കോട്ടയം: കുമളിക്കു സമീപം വാഹനത്തിൽ പോകവേ ഏലക്കാട്ടിലേക്കു മറിഞ്ഞ് അപകടത്തിൽ ഗുരുതര പരിക്കേറ്റ കന്യാസ്ത്രീ ആ അപകട നിമിഷങ്ങളിൽ സഹായിച്ചവരെയും പിന്തുണച്ചവരെയും ഒാർമിപ്പിച്ചുകൊണ്ടെഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. കുഴിത്തൊളു സെന്‍റ് തെരേസാസ് കോൺവന്‍റിലെ സിസ്റ്റർ സാലി സിഎംസിയാണ് ഒാടിയെത്തി സഹായിച്ചും ആശുപത്രിയിലെത്തിച്ചും പ്രാർഥിച്ചും സന്ദർശിച്ചുമൊക്കെ ആ നിമിഷങ്ങളിൽ ആശ്വാസം പകർന്നവരെ ഒാർമിച്ചുകൊണ്ട് കുറിപ്പെഴുതിയിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ:

വീട്ടാകടങ്ങളുടെ ബാക്കിതുകയാണ് ജീവിതം. ജീവിതാനുഭവങ്ങൾ പഠിപ്പിക്കുന്ന പാഠങ്ങൾ എത്ര മഹത്തരമാണ്. 2024 ഫെബ്രുവരി എട്ടിന് വള്ളക്കടവ് സ്നേഹസദനത്തിലെ ഔദ്യോഗിക സന്ദർശനത്തിനു ശേഷം തിരിച്ചു പൊടിമറ്റം പ്രൊവിൻഷ്യൽ ഹൗസിലേക്കു പോകും വഴി കുമളി 56-ാം മൈലിൽ വച്ചാണ് വാഹനം അപകടത്തിൽപ്പെടുന്നത്. ഞങ്ങൾ നാലു സന്യാസിനിമാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. താഴ്ചയിലേക്കു മറിഞ്ഞെങ്കിലും ഭാഗ്യത്തിന് ഏലത്തോട്ടത്തിൽ തങ്ങി നിന്ന കാറിനുള്ളിൽനിന്ന് തോട്ടം തൊഴിലാളികളും മറ്റും ചേർന്നു ‌ഞങ്ങളെ പുറത്തെടുത്തു. തുടർന്ന് ആംബുലൻസ് വിളിച്ചു. ആംബുലൻസ് ഡ്രൈവറുടെ സഹായത്തോടെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രഥമശുശ്രൂഷുകൾക്കു ശേഷം മൂന്നു പേരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റി. മുഖത്തും തലയ്ക്കും പരിക്കുണ്ടായിരുന്നതിനാൽ എന്നെ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്കും കൊണ്ടുപോയി. കൂടെയുളളവരുടെ സ്ഥിതി എന്തായിരിക്കുമെന്ന ആശങ്ക എന്നെ അലട്ടിക്കൊണ്ടിരുന്നു. ആ ആംബുലൻസ് യാത്ര ഒരു മിനി പീഡാനുഭവയാത്ര പോലെ തോന്നി. മറ്റുള്ളവരുടെ മുഖഭാവങ്ങളിൽനിന്ന് എന്‍റെ അവസ്ഥയെക്കുറിച്ച് ഏകദേശം മനസിലാക്കാൻ സാധിച്ചു. സന്യാസ സഹോദര്യത്തിന്‍റെ മഹത്വമാർന്ന ശുശ്രൂഷകൾ കൃത്യമായിത്തന്ന് പ്രാർഥനകൊണ്ടും സേവനംകൊണ്ടും എന്നെ പൊതിഞ്ഞ എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു. ദീപികയുടെ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറയുടെ അടക്കം വിലപ്പെട്ട പ്രാർഥനകൾക്കു നന്ദി. ഒാടിയെത്തിയ രാഷ്‌ട്രയക്കാരുടെ സ്നേഹസന്ദർശനങ്ങളും ഇപ്പോഴും ഓർമയിലുണ്ട്.

എന്‍റെ ആരോഗ്യം വീണ്ടുകിട്ടുന്നതുവരെ സന്ദർശനങ്ങൾക്കു വിലക്കു കൽപിച്ചതിൽ പരിഭവം പറഞ്ഞ
വരുമുണ്ട്. തിരിഞ്ഞുനോക്കുന്പോൾ കടം വീട്ടാൻ ഏറെയുണ്ട്. രക്തം തുടയ്ക്കാൻ തക്കസമയത്ത് തോർത്തുതന്ന തൊഴിലാളി സഹോദരന് അതു തിരിച്ചുകൊടുക്കാൻ സാധിച്ചില്ല. ആരുടെയോക്കെയോ പ്രാർഥനയുടെയും ശുശ്രൂഷകളുടെയും പിൻബലമുണ്ടായിരുന്നു. ഞാനറിയാത്ത നിരവധി നല്ല സമറായന്മാരെ ദൈവം കണ്ടിട്ടുണ്ട്. വീട്ടാകടങ്ങൾ ജീവിത താളുകളിൽ ഒരുപാടുണ്ടെന്നു തിരിച്ചറിയുന്നു. പ്രിയപ്പെട്ടവരെ,
ആ കടം അവിടെ കിടക്കട്ടെ, പലിശ സഹിതം ദൈവം നിങ്ങൾക്കു തക്കസമയത്തു തിരിച്ചുതരും. എല്ലാ കടങ്ങളും കടപ്പാടുകളുടെ ഘോഷയാത്രയായി തുടരട്ടെ. ശാരീരിക മാനസിക ആത്മീയ പിൻബലം പകർന്നവരെയെല്ലാം സ്നേഹത്തോടെ ഓർക്കുന്നു.

Kerala

തൈ​പ്പൊ​ങ്ക​ൽ; സം​സ്ഥാ​ന​ത്ത് ആ​റ് ജി​ല്ല​ക​ൾ​ക്ക് അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: ത​മി​ഴ്നാ​ട്ടി​ലെ പ്ര​ധാ​ന ആ​ഘോ​ഷ​മാ​യ തൈ​പ്പൊ​ങ്ക​ൽ പ്ര​മാ​ണി​ച്ച് സം​സ്ഥാ​ന​ത്ത് ആ​റ് ജി​ല്ല​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. അ​തി​ർ​ത്തി ജി​ല്ല​ക​ൾ​ക്കാ​ണ് 15ന് ​പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

ത​മി​ഴ്‌​നാ​ടു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ൾ​ക്കാ​ണ് അ​വ​ധി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക ക​ല​ണ്ട​ർ പ്ര​കാ​ര​മു​ള്ള അ​വ​ധി​യാ​ണി​ത്.

Kerala

ടാപ്പിംഗിന് പോയവരെ വഴിയിൽ കാട്ടുപോത്ത് ആക്രമിച്ചു; രണ്ടു പേര്‍ക്കു പരിക്ക്

തൊടുപുഴ: പുലര്‍ച്ചെ റബര്‍ ടാപ്പിംഗിനു പോയ രണ്ടു പേരെ കാട്ടുപോത്ത് ആക്രമിച്ചു. ഉടുമ്പന്നുര്‍ മഞ്ചിക്കല്ല് സ്വദേശികളായ കൂവക്കാട്ടില്‍ മുരളി (60), പുരയിടത്തില്‍ സാബു ( 62) എന്നിവർക്കു നേരെയാണ് കാട്ടുപോത്തിന്‍റെ ആക്രമണം ഉണ്ടായത്. കൈക്ക് ഒടിവ് സംഭവിച്ച മുരളിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാബുവിനും കൈയ്ക്കു പരിക്കേറ്റങ്കിലും സാരമുള്ളതല്ല.

പരിക്കേറ്റ് വഴിയിൽ

ഇന്നു പുലര്‍ച്ചെ 3.30 ഓടെ മഞ്ചിക്കല്ല് ഒലിവിരിപ്പ് മേഖലയിലായിരുന്നു കാട്ടുപോത്ത് ഇറങ്ങിയത്. രാവിലെ റബര്‍ ടാപ്പിംഗിനായി പതിവുപോലെ പോകുകയിരുന്നു ഇരുവരും. സ്‌കൂട്ടറില്‍ പോവുകയായിരുന്ന സാബു റോഡില്‍ കാട്ടുപോത്തിനെ കണ്ടു വാഹനം വെട്ടിച്ച് മാറ്റി. എന്നാല്‍, കൊമ്പുകൊണ്ട് കൈക്കു തട്ടി ചെറുതായി പരിക്കേറ്റെങ്കിലും കാട്ടുപോത്തില്‍നിന്നു രക്ഷപ്പെടാനായി. തുടര്‍ന്നു മുന്നോട്ടു പോകുമ്പോഴാണ് കാട്ടുപോത്ത് ഇടിച്ചിട്ട നിലയില്‍ മുരളി പരിക്കേറ്റ് റോഡില്‍ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വീട്ടുകാരെയും നാട്ടുകാരെയും വിവരം അറിയിച്ച് മുരളിയെ ആശുപത്രിയിലാക്കുകയായിരുന്നു.

കാട്ടുപോത്ത് ആദ്യം

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ അഞ്ചോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേഖലയില്‍ പരിശോധന നടത്തിയെങ്കിലും കാട്ടുപോത്തിനെ കണ്ടെത്താനായില്ല. സമീപത്തെ വീടിന്‍റെ മുറ്റത്തു വരെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തു മുന്‍കാലങ്ങളില്‍ കാട്ടുപന്നിയുടെ ശല്യം ഉണ്ടാകാറുണ്ടെങ്കിലും കാട്ടുപോത്ത് എത്തുന്നത് ആദ്യമാണെന്നു മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം. ലതീഷ് പറഞ്ഞു. ഉപ്പുകുന്ന് മേഖലയില്‍നിന്നാകാം കാട്ടുപോത്ത് എത്തിയതെന്നാണ് നിഗമനം. പോലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

Kerala

പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ മ​ത്സ​രി​ക്കും; എം​എ​ൽ​എ പ​ണി നോ​ക്കി​യ​ല്ല പാ​ർ​ട്ടി​യി​ലേ​ക്ക് വ​ന്ന​തെ​ന്ന് എം.​എം. മ​ണി

ഇ​ടു​ക്കി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച് പ്ര​തി​ക​ര​ണ​വു​മാ​യി മു​ൻ മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ എം.​എം. മ​ണി രം​ഗ​ത്ത്. താ​ൻ പാ​ർ​ട്ടി തീ​രു​മാ​ന​ത്തി​ന് വി​ധേ​യ​നാ​യി​രി​ക്കു​മെ​ന്നാ​ണ് എം.​എം. മ​ണി അ​റി​യി​ച്ച​ത്.

ഉ​ടു​മ്പ​ൻ​ചോ​ല മ​ണ്ഡ​ല​ത്തി​ൽ വീ​ണ്ടും മ​ത്സ​രി​ക്കു​മോ​യെ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ ഉ​ടു​മ്പ​ൻ​ചോ​ല​യി​ൽ വീ​ണ്ടും മ​ത്സ​രി​ക്കും. മ​റ്റൊ​രാ​ളെ സ്ഥാ​നാ​ർ​ഥി​യാ​യി പാ​ർ​ട്ടി നി​ശ്ച​യി​ച്ചാ​ൽ ആ ​സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യ​ത്തി​നാ​യി ആ​ത്മാ​ർ​ത്ഥ​മാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും എം.​എം. മ​ണി വ്യ​ക്ത​മാ​ക്കി.

വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​മെ​ന്നും എം​എ​ൽ​എ പ​ണി നോ​ക്കി പാ​ർ​ട്ടി​യി​ലേ​ക്ക് വ​ന്ന ആ​ള​ല്ല താ​നെ​ന്നും മ​ണി പ​റ​ഞ്ഞു. പാ​ർ​ല​മെ​ന്‍റ​റി രം​ഗ​ത്തേ​ക്ക് വ​രു​ന്ന​തി​ന് എ​ത്ര​യോ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ത​ന്നെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ജീ​വ​മാ​യ ആ​ളാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഉ​ടു​മ്പ​ൻ​ചോ​ല​യി​ൽ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​നി​യും തു​ട​രും. ഇ​ടു​ക്കി​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​നൊ​പ്പം നി​ല​കൊ​ള്ളു​മെ​ന്നും എം.​എം. മ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ഇ​ടു​ക്കി​യി​ലേ​ക്ക് സ​ന്ദ​ര്‍​ശ​ക പ്ര​വാ​ഹം; ഒ​രാ​ഴ്ച​യ്ക്കി​ടെ എ​ത്തി​യ​ത് ഒ​ന്ന​ര ല​ക്ഷം പേ​ര്‍

തൊ​ടു​പു​ഴ: ക്രി​സ്മ​സ്, പു​തു​വ​ത്സ​രം പ്ര​മാ​ണി​ച്ച് ഇ​ടു​ക്കി ജി​ല്ല​യി​ലേ​ക്ക് സ​ന്ദ​ര്‍​ശ​ക​രു​ടെ ഒ​ഴു​ക്ക്. ക്രി​സ്മ​സ് അ​വ​ധി ദി​ന​ങ്ങ​ള്‍ ആ​ഘോ​ഷി​ക്കാ​ന്‍ ഒ​രാ​ഴ്ച​യ്ക്കി​ടെ ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് 1,49,423 പേ​രാ​ണ് എ​ത്തി​യ​ത്.

ക്രി​സ്മ​സ് ദി​ന​ത്തി​ലും തു​ട​ര്‍​ന്നു​ള്ള ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലും വ​ലി​യ തോ​തി​ലു​ള്ള തി​ര​ക്കാ​ണ് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​നു​ഭ​വ​പ്പെ​ട്ട​ത്. ക്രി​സ്മ​സ് ദി​ന​മാ​യ വ്യാ​ഴാ​ഴ്ച 30,150 സ​ഞ്ചാ​രി​ക​ളാ​ണ് ഡി​ടി​പി​സി​യു​ടെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച 29,485 പേ​രും ശ​നി​യാ​ഴ്ച 32,007 പേ​രും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. ക്രി​സ്മ​സ് ത​ലേ​ന്ന് 15,419 പേ​രും ജി​ല്ല​യി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​വ​ധി ആ​ഘോ​ഷി​ക്കാ​നെ​ത്തി​യി​രു​ന്നു.

വാ​ഗ​മ​ണ്‍ മൊ​ട്ട​ക്കു​ന്നി​ലും അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍​ക്കി​ലു​മാ​ണ് കൂ​ടു​ത​ല്‍ പേ​ര്‍ എ​ത്തി​യ​ത്. ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ മൊ​ട്ട​ക്കു​ന്നി​ല്‍ 7,693 പേ​രും അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍​ക്കി​ല്‍ 6,470 പേ​രും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. പി​റ്റേ​ന്ന് മൊ​ട്ട​ക്കു​ന്നി​ല്‍ 8,644 പേ​രും അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍​ക്കി​ല്‍ 6,965 പേ​രും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

രാ​മ​ക്ക​ല്‍​മേ​ട്, പാ​ഞ്ചാ​ലി​മേ​ട്, മൂ​ന്നാ​ര്‍ ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും കൂ​ടു​ത​ല്‍ സ​ഞ്ചാ​രി​ക​ള്‍ എ​ത്തി. രാ​മ​ക്ക​ല്‍​മേ​ട്ടി​ല്‍ ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ 3,815 പേ​രും പി​റ്റേ​ന്ന് 2,781 പേ​രും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

പാ​ഞ്ചാ​ലി​മേ​ട്ടി​ല്‍ 2,552, 2,251 എ​ന്നി​ങ്ങ​നെ​യും മൂ​ന്നാ​ര്‍ ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​നി​ല്‍ 4,211, 3,874 എ​ന്ന ക്ര​മ​ത്തി​ലു​മാ​ണ് ര​ണ്ടു ദി​വ​സ​മെ​ത്തി​യ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം. ഇ​തി​നു പു​റ​മെ മാ​ട്ടു​പ്പെ​ട്ടി, അ​രു​വി​ക്കു​ഴി, ശ്രീ​നാ​രാ​യ​ണ​പു​രം, ഹി​ല്‍​വ്യു പാ​ര്‍​ക്ക്, ആ​മ​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലും തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടു.

വ​നം​വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള തേ​ക്ക​ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും ആ​യി​ര​ക്ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ള്‍ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യെ​ത്തി. ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ള്‍​ക്കാ​യി ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍ വൈ​ദ്യു​ത​ദീ​പ​ങ്ങ​ളാ​ല്‍ വ​ര്‍​ണാ​ഭ​മാ​ക്കി​യി​രു​ന്നു. കാ​ലാ​വ​സ്ഥ​യും അ​നൂ​കു​ല​മാ​യി​രു​ന്ന​തി​നാ​ല്‍ കു​ടും​ബ​സ​മേ​ത​മാ​ണ് കൂ​ടു​ത​ല്‍ പേ​രും എ​ത്തി​യ​ത്.

ഇ​നി പു​തു​വ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചും വാ​ഗ​മ​ണ്‍, മൂ​ന്നാ​ര്‍, കാ​ല്‍​വ​രി​മൗ​ണ്ട്, പ​രു​ന്തും​പാ​റ ഉ​ള്‍​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ​ന്‍ തി​ര​ക്ക​നു​ഭ​വ​പ്പെ​ടും. വാ​ഗ​മ​ണ്‍, മൂ​ന്നാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് സ​ന്ദ​ര്‍​ശ​ക​രും നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളു​മാ​ണ് എ​ത്തു​ന്ന​ത്. അ​തി​നാ​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്കും അ​തി​രൂ​ക്ഷ​മാ​ണ്.

പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നാ​യി ഹോ​ട്ട​ലു​ക​ളി​ലും റി​സോ​ര്‍​ട്ടു​ക​ളി​ലും വ​ലി​യ ബു​ക്കിം​ഗും ല​ഭി​ച്ചി​ട്ടു​ണ്ട്. ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍​ക്കും ചാ​ക​ര​ക്കാ​ല​മാ​ണ് ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ദി​ന​ങ്ങ​ള്‍. പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ള്‍ അ​തി​രു​വി​ടാ​തി​രി​ക്കാ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളും അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ല​ഹ​രി പാ​ര്‍​ട്ടി​ക​ള്‍​ക്കെ​തി​രേ​യും അ​ധി​കൃ​ത​ര്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്തു​ന്നു​ണ്ട്.

Kerala

ഇടുക്കിയില്‍ യുഡിഎഫിന് തകര്‍പ്പന്‍ ജയം

തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ല്‍ യു​ഡി​എ​ഫ് ത​രം​ഗം. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് ത​ക​ര്‍​ന്ന​ടി​ഞ്ഞു. ഇ​ടു​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ ആ​കെ​യു​ള്ള 17 സീ​റ്റു​ക​ളി​ല്‍ 14 സീ​റ്റി​ലും യു​ഡി​എ​ഫാ​ണ് മു​ന്നി​ട്ടു നി​ല്‍​ക്കു​ന്ന​ത്. ര​ണ്ടു ന​ഗ​ര​സ​ഭ​ക​ളി​ലും യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലെ​ത്തും.

തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ല്‍ യു​ഡി​എ​ഫ് വ​ന്‍ മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തി​യ​ത്. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ യു​ഡി​എ​ഫ് നി​ല നി​ര്‍​ത്തി. എ​ന്നാ​ല്‍ എ​ഐ​സി​സി അം​ഗം ഇ.​എം. ആ​ഗ​സ്തി പ​രാ​ജ​യ​പ്പെ​ട്ട​ത് കോ​ണ്‍​ഗ്ര​സി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. സി​പി​എ​മ്മി​ലെ സി.​ആ​ര്‍. മു​ര​ളി​യാ​ണ് ആ​ഗ​സ്തി​യെ തോ​ല്‍​പ്പി​ച്ച​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ ക​ഴി​ഞ്ഞ ത​വ​ണ 10 സീ​റ്റു​ണ്ടാ​യി​രു​ന്ന എ​ല്‍​ഡി​എ​ഫ് ഇ​ത്ത​വ​ണ മൂ​ന്ന് സീ​റ്റി​ലൊ​തു​ങ്ങി. എ​ട്ടു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഏ​ഴും യു​ഡി​എ​ഫ് നേ​ടി. അ​ടി​മാ​ലി, അ​ഴു​തി, ഇ​ളം​ദേ​ശം, ഇ​ടു​ക്കി, ക​ട്ട​പ്പ​ന, നെ​ടു​ങ്ക​ണ്ടം, തൊ​ടു​പു​ഴ ബ്ലോ​ക്കു​ക​ളി​ലാ​ണ് യു​ഡി​എ​ഫ് വി​ജ​യി​ച്ച​ത്. ദേ​വി​കു​ളം ബ്ലോ​ക്ക് മാ​ത്ര​മാ​ണ് എ​ല്‍​ഡി​എ​ഫി​ന് നേ​ടാ​നാ​യ​ത്.

തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യി​ല്‍ യു​ഡി​എ​ഫ് തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യ​ത്തോ​ടെ​യാ​ണ് അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​ത്. ആ​കെ​യു​ള്ള 38 സീ​റ്റി​ല്‍ 21 സീ​റ്റി​ലാ​ണ് യു​ഡി​എ​ഫ് വി​ജ​യി​ച്ച​ത്. ഇ​തോ​ടെ കേ​വ​ല ഭൂ​രി​പ​ക്ഷം നേ​ടി ഭ​ര​ണ​ത്തി​ലെ​ത്താം. എ​ന്നാ​ല്‍ എ​ല്‍​ഡി​എ​ഫ് മൂ​ന്നാം സ്ഥാ​ന​ത്തേ​യ്ക്ക് പോ​യ​ത് ഇ​വ​ര്‍​ക്ക് ക​ന​ത്ത ആ​ഘാ​ത​മാ​യി.

ക​ഴി​ഞ്ഞ ത​വ​ണ 12 ഇ​ട​ത്ത് ജ​യി​ച്ച സ്ഥാ​ന​ത്ത് ആ​റി​ട​ത്ത് മാ​ത്ര​മാ​ണ് എ​ല്‍​ഡി​എ​ഫ് വി​ജ​യി​ച്ച​ത്. മൂ​ന്ന് വാ​ര്‍​ഡു​ക​ള്‍ കൂ​ടി​യി​ട്ടും ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ള്‍ പ​കു​തി സീ​റ്റു​ക​ള്‍ മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. ബി​ജെ​പി ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ള്‍ നി​ല മെ​ച്ച​പ്പെ​ടു​ത്തി ഒ​ന്‍​പ​തു സീ​റ്റ് നേ​ടി. ക​ഴി​ഞ്ഞ ത​വ​ണ എ​ട്ടു സീ​റ്റു​ക​ളാ​ണ് ബി​ജെ​പി നേ​ടി​യ​ത്.

2015ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​രു ക​ക്ഷി ന​ഗ​ര​സ​ഭ​യി​ല്‍ കേ​വ​ല ഭൂ​രി​പ​ക്ഷം നേ​ടു​ന്ന​ത്. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ല്‍ യു​ഡി​എ​ഫ് 20 സീ​റ്റു​ക​ള്‍ നേ​ടി​യാ​ണ് വീ​ണ്ടും ഭ​ര​ണ​ത്തി​ലെ​ത്തു​ന്ന​ത്. എ​ല്‍​ഡി​എ​ഫ് 13 സീ​റ്റ് നേ​ടി. എ​ന്‍​ഡി​എ ര​ണ്ടു സീ​റ്റു​ക​ളി​ലും വി​ജ​യി​ച്ചു.
 

Kerala

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; അ​ഞ്ച് വ​ർ​ഷം ത​ട​വും പി​ഴ​യും വി​ധി​ച്ച് കോ​ട​തി

ഇ​ടു​ക്കി: ഒ​ൻ​പ​തു വ​യ​സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക്ക് 5വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും വി​ധി​ച്ച് കോ​ട​തി. ഇ​ടു​ക്കി ഗാ​ന്ധി​ന​ഗ​ർ സ്വ​ദേ​ശി ഗി​രീ​ഷി​നെ​യാ​ണ് പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്.

2024ൽ ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ഗി​രീ​ഷി​ന്‍റെ മ​ക​ൾ​ക്കൊ​പ്പം വീ​ട്ടി​ൽ ക​ളി​ക്കാ​നെ​ത്തി​യ കു​ട്ടി​ക്ക് നേ​രെ ആ​യി​രു​ന്നു അ​തി​ക്ര​മം. വി​ചാ​ര​ണ വേ​ള​യി​ൽ പ്ര​തി​യു​ടെ ഭാ​ര്യ​യും മ​ക​ളും ഇ​യാ​ൾ​ക്കെ​തി​രെ മൊ​ഴി ന​ൽ​കി​യി​രു​ന്നു.

വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ച കോ​ട​തി 30,000 രൂ​പ പി​ഴ​യൊ​ടു​ക്കാ​നും ഉ​ത്ത​ര​വി​ട്ടു.​പി​ഴ​യൊ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം കൂ​ടി ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം.

Kerala

അ​ടി​മാ​ലി​യി​ൽ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ

ഇ​ടു​ക്കി: അ​ടി​മാ​ലി​യി​ൽ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. 380 ഗ്രാം ​ക​ഞ്ചാ​വ് പ്ര​തി​ക​ളി​ൽ നി​ന്ന് എ​ക്സൈ​സ് സം​ഘം ക​ണ്ടെ​ടു​ത്തു.

ചാ​റ്റു​പാ​റ സ്വ​ദേ​ശി അ​ഖി​ലേ​ഷ്, ക​ള​രി​ക്ക​ൽ​ക്കു​ടി സ്വ​ദേ​ശി അ​ഭി​ന​വ്, കു​ത്തു​പാ​റ സ്വ​ദേ​ശി ആ​ൽ​വി​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ൾ അ​ടി​മാ​ലി, വെ​ള്ള​ത്തൂ​വ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി ക​ഞ്ചാ​വ് വി​ൽ​ക്കു​ന്ന​വ​രാ​ണെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു.

 

Kerala

കാ​റി​ടി​ച്ച് ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം

ഇ​ടു​ക്കി: കാ​റി​ടി​ച്ച് ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം. പാ​ലാ- തൊ​ടു​പു​ഴ റോ​ഡി​ൽ പി​ഴ​കി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ബം​ഗ​ളാം​കു​ന്ന് സ്വ​ദേ​ശി ജോ​സ് കെ.​വി (60) ആ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ജോ​സ് റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ ആ​യി​രു​ന്നു അ​പ​ക​ടം. 

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ജോ​സ് റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up