ഇടുക്കി: ഭിന്നശേഷിക്കാരനായ പാർട്ടി പ്രവർത്തകനെ ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു കയ്യേറ്റം ചെയ്തു. ശശി തരൂരിന് ഒപ്പം സെൽഫി എടുക്കാൻ ശ്രമിച്ചപ്പോൾ പ്രവർത്തകനെ തള്ളി മാറ്റുകയായിരുന്നു.
കുമളിയിൽ നടന്ന പരിപാടിയിലാണ് ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു ഭിന്നശേഷിക്കാരനായ യുവാവിനെ കയ്യേറ്റം ചെയ്തത്. കുമളി പീരുമേട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി സിറിയക് തോമസിന്റെ പ്രചരണ പരിപാടികളിൽ പങ്കെടുക്കാനെത്തിയ തരൂരിന് ഒപ്പം നിന്ന് സെൽഫിയെടുക്കാന്‍ ശ്രമിച്ചതിനാണ് പാർട്ടി പ്രവർത്തകൻ കയ്യേറ്റത്തിന് ഇരയായത്.
കോൺഗ്രസിന്റെ മുൻ വണ്ടിപ്പെരിയാർ മണ്ഡലം പ്രസിഡന്റും ബ്ലോക്ക് കമ്മിറ്റിയംഗവുമായ മഹേഷ് എന്നയാളുടെ നേർക്കാണ് ഡിസിസി പ്രസിഡന്റിന്റെ കയ്യേറ്റം.
Tags : DCC President Idukki Latest News