ഇടുക്കി: മന്ത്രി വീണാ ജോർജിനെതിരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് ഇടുക്കിയിൽ നടത്തിയ യോഗത്തിൽ ഭീഷണി പ്രസംഗവുമായി സിപിഎം ഏരിയാ സെക്രട്ടറി. ഇടതുപക്ഷത്തിനെതിരെ പ്രതിഷേധിക്കാൻ ഇറങ്ങിയാൽ തിരികെ വീട്ടിലെത്തില്ലെന്ന് പറഞ്ഞിട്ട് വേണം വരാനെന്ന് സിപിഎം പീരുമേട് ഏരിയാ സെക്രട്ടറി എസ്. സാബു പറഞ്ഞു.
ചെത്തി മിനുക്കിയ വാരിക്കുന്തങ്ങൾ സിപിഎം ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്. വായിൽ കോലിട്ട് കിള്ളിയാൽ നെഞ്ചത്ത് പൊങ്കാലയിടുമെന്നും കുമളിയിൽ നടത്തിയ പ്രതിഷേധ യോഗത്തിൽ സാബു പറഞ്ഞു. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മന്ത്രി വീണാ ജോർജിന് കെഎസ്യു പ്രതിഷേധത്തിനിടെ പരിക്കേറ്റ സംഭവത്തിൽ സംസ്ഥാനത്തുടനീളം വിവിധ സ്ഥലങ്ങളിൽ അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. കഴിഞ്ഞ ദിവസമാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രിക്ക് പരിക്കേറ്റത്.
Tags : threatening speech i cpm area secretary idukki