ഇടുക്കി: ഇടുക്കി നെല്ലാപ്പാറ കുരിശുപള്ളി വളവിൽ കാറും ഇതര സംസ്ഥാന ലോറിയും തമ്മിൽ കൂട്ടിയിടിച്ചു. അപടകത്തിൽ ഇരുവാഹനങ്ങളും 70 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. ലോറിയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. കാറിൽ കോട്ടയം എംജി യൂണിവേഴ്സിറ്റിയിലെ ജീവനക്കാരാണ് ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags : Car lorry collide Idukki 70 feet fall