ഇടുക്കി: നിയമസഭ തെരഞ്ഞെടുപ്പിൽ ഇടുക്കി സീറ്റുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസിൽ ഭിന്നത. ഇടുക്കി സീറ്റ് വീട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഭിന്നത ഉടലെടുത്തിരിക്കുന്നത്. ഇതേ തുടർന്ന് കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ഇടുക്കിയിൽ യോഗം ചേരുന്നതായാണ് പുറത്തുവരുന്ന വിവരം.
ഉന്നതാധികാര സമിതി അംഗം തോമസ് പെരുമനയുടെ നേതൃത്വത്തിൽ ആണ് യോഗം. ഇടുക്കി സീറ്റ് വിട്ടുകൊടുക്കാൻ സാധിക്കില്ലെന്നാണ് കേരള കോൺഗ്രസ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. ഇതുകൂടാതെ സീറ്റ് വിട്ടുകൊടുത്താൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകുന്നു.
ഇടുക്കി സീറ്റ് ഇത്തവണ വിട്ടുകൊടുക്കരുതെന്ന് ആവശ്യപ്പെട്ട് നേതാക്കൾ ഉൾപ്പെടെ 10 പേർ പി.ജെ.ജോസഫിനെ കാണുമെന്നാണ് വിവരം. സീറ്റ് ഏറ്റെടുക്കണമെന്ന യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴിയുടെ പ്രസ്താവനയോടും കേരള കോൺഗ്രസ് നേതാക്കൾ പ്രതിഷേധം അറിയിച്ചു.
വിജയ സാധ്യതയില്ലെങ്കിലും ഇടുക്കിയിൽ മത്സരിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. ഇടുക്കിയിൽ രണ്ട് സീറ്റുകളിലാണ് കാലങ്ങളായി കേരള കോൺഗ്രസ് മത്സരിക്കുന്നത്. ഇടുക്കിയും തൊടുപുഴയുമാണ് കേരള കോൺഗ്രസ് കാലങ്ങളായി മത്സരിച്ചിരുന്ന സീറ്റുകൾ.
Tags : Kerala Congress pj joseph idukki assembly elections