ഇടുക്കി: ഇടുക്കിയിൽ കെഎസ്ആർടിസി ബസിലേക്ക് പാറ അടർന്നുവീണ് യാത്രക്കാരന് പരിക്ക്. പെരുവന്താനം നാൽപതാം മൈലിൽ ഇന്ന് രാവിലെ 4.45ഓടെ ആയിരുന്നു അപകടം. പള്ളിക്കത്തോട് സ്വദേശി രാജുവിനാണ് പരിക്കേറ്റത്.
അപകടസമയം രാജു ബസിന്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. കൂറ്റൻ പാറ അടർന്ന് കെഎസ്ആർടിസി ബസിന്റെ പിൻഭാഗത്ത് പതിക്കുകയായിരുന്നു. കുമളി വഴി കോട്ടയത്തേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.