ഇടുക്കി: ഇടുക്കി കരിമണ്ണൂരിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി. കരിമണ്ണൂർ പെരിങ്ങാശേരി സ്വദേശി ഈന്തുങ്കൽ രാജു (58) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ അനുജൻ ബിജു(53) വിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപിച്ചെത്തിയ ബിജു ജ്യേഷ്ഠൻ രാജുവിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജു മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പോലീസ് പറഞ്ഞു.
Tags : kerala police idukki crime news arrest